'ഡാര്‍ക്ക്‌സ്റ്റാര്‍' ട്രേഡ്മാര്‍ക്കായി; ഇടിമുഴക്കമാകാന്‍ Bajaj-ന്റെ ആദ്യ അഡ്വഞ്ചര്‍ ബൈക്ക് അണിയറയില്‍ ഒരുങ്ങ
ഇന്ത്യന്‍ ഇരുചക്രവാഹന വിപണിക്ക് അത്ര അന്യമായ പേരല്ല ഇപ്പോള്‍ അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളുകള്‍. വില്‍പ്പനയുടെ കാര്യത്തില്‍ ഹീറോ സ്പ്ലെന്‍ഡറിന്റെയോ ഹോണ്ട ആക്ടിവയുടെയോ അടുത്ത് എത്തില്ലെങ്കിലും അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറുകയാണ്. നമ്മുടെ രാജ്യത്തെ റോഡുകളുടെ അവസ്ഥ കൂടി അതിന് ഒരു കാരണമാണ്.

അഡ്വഞ്ചര്‍ എന്ന് പോലെ തോന്നിക്കുമെങ്കിലും അതിന്റെ യാതൊരു ഗുണവും അവകാശപ്പെടാനില്ലാത്ത ചില അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഉണ്ട്. ഹോണ്ട CB200X-നെ അതില്‍ പെടുത്താം. ഇവ അഡ്വഞ്ചര്‍ പോലെ കാണപ്പെടുന്നു. നല്ല സ്റ്റാന്‍സും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഓഫ്-റോഡ്-യോഗ്യമായ ഹാര്‍ഡ്വെയര്‍ സജ്ജീകരണങ്ങള്‍ നല്‍കിയിട്ടില്ല.

ബജാജ് ഡാര്‍ക്ക്‌സ്റ്റാര്‍ വരുന്നു
മേല്‍പറഞ്ഞ തരത്തിലുള്ള ബൈക്ക് ഒരെണ്ണം ബജാജും ഇറക്കിയിരുന്നു. AS200 നിങ്ങളാരും മറന്ന് കാണില്ല. അഡ്വഞ്ചര്‍ സ്പോര്‍ട്സ് എന്ന് വിളിക്കപ്പെടുന്ന ഇത് NS200 അടിസ്ഥാനമാക്കി നിര്‍മിച്ചതാണ്. ഇത് അത്ര ഹിറ്റായിരുന്നില്ല. അടുത്തിടെയാണ് ബജാജ് 'ഡാര്‍ക്ക്സ്റ്റാര്‍' എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തു. ഇത് പള്‍സര്‍ 250 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളുടെ അടുത്ത അഡ്വഞ്ചര്‍ ബൈക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബജാജ് ഓട്ടോ ഫയല്‍ ചെയ്ത ട്രേഡ്മാര്‍ക്ക് ഔപചാരിക പരിശോധനകള്‍ പാസായി. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ പേര് 'ഡാര്‍ക്ക്‌സ്റ്റാര്‍' ആയിരിക്കാനാണ് സാധ്യത. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ബജാജ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ പള്‍സര്‍ 250 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു അഡ്വഞ്ചര്‍ ആയിരിക്കും ഡാര്‍ക്ക്സ്റ്റാര്‍.

വിപണിയില്‍ അഡ്വഞ്ചര്‍ ബൈക്കുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ബജാജിനെ പോലൊരു നിര്‍മാതാവിന് നോക്കിനില്‍ക്കാന്‍ സാധിക്കില്ലല്ലോ. AS200 ന് ശേഷം ബജാജ് പിന്നീടൊരിക്കലും അഡ്വഞ്ചര്‍ സെഗ്‌മെന്റിലേക്ക് കടന്നിട്ടില്ല. നിലവില്‍ മാര്‍ക്കറ്റില്‍ മുന്നേറുന്ന അഡ്വഞ്ചര്‍ ഓഫ്‌റോഡര്‍ ബൈക്ക് എന്ന് വിളിക്കാവുന്നത് ഹീറോ എക്‌സ്പള്‍സ് 200 ആണ്. ഹോണ്ട CB200X, സുസുക്കി വി-സ്‌റ്റോം SX 250, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നിവയും മാര്‍ക്കറ്റിലുണ്ട്.

ബജാജ് തങ്ങളുടെ പള്‍സര്‍ ശ്രേണിയില്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. പള്‍സര്‍ 125, സ്പോര്‍ട്ടി NS125, പള്‍സര്‍ 150, NS160, അടുത്തിടെ പുറത്തിറക്കിയ N160, NS200, RS200 എന്നിവക്കൊപ്പം പുതിയ 250cc പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള പള്‍സര്‍ N250, F250 എന്നിവയുമുണ്ട്. ഈ പുതിയ 250 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചര്‍ ബൈക്ക് ബജാജിന്റെ പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ ശക്തമാക്കുകയും അതുവഴി കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

പുതിയ ബൈക്കിന് എന്തെല്ലാം ലഭിക്കും
ബജാജിന്റെ അഡ്വഞ്ചര്‍ ബൈക്ക് പുറത്തിറക്കുന്നുവെന്ന വാര്‍ത്ത പുതിയതൊന്നുമല്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ നിരവധി ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. ഡാര്‍ക്ക്‌സ്റ്റാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഡോമിനോര്‍ 250-ല്‍ നല്‍കിയിരിക്കുന്ന കെടിഎമ്മിന്റെ 250cc എഞ്ചിന് പകരം പുതിയ പള്‍സര്‍ മോഡലുകളില്‍ നല്‍കിയിരിക്കുന്ന 250cc എഞ്ചിന്‍ നല്‍കാന്‍ വളരെ സാധ്യതയുണ്ട്.

ഭാഗങ്ങള്‍ പള്‍സര്‍ എഫ് 250 ന് സമാനമായിരിക്കാന്‍ സാധ്യതയുണ്ട്. 19' ഫ്രണ്ട്, 17' റിയര്‍ സ്പോക്ക് വീല്‍ കോംബോയും അല്‍പ്പം നീളമുള്ള ട്രാവല്‍ സസ്പെന്‍ഷന്‍ ഫോര്‍ക്കുകളും ബജാജ് പരിഗണിക്കാന്‍ സാധ്യതയുണ്ട്. എക്‌സ്പള്‍സ് 200-ലെ 21', 18' കോംബോയും റാലി കിറ്റും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷയില്ല.

പുതിയ പള്‍സര്‍ മോഡലുകളില്‍ നല്‍കിയിരിക്കുന്ന 250 സിസി എഞ്ചിന്‍ 24.5 bhp പവറും 21.5 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിന് സ്ലിപ്പര്‍ ക്ലച്ചും ഡ്യുവല്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. ഈ ഫീച്ചറുകള്‍ പുതിയ അഡ്വഞ്ചര്‍ ബൈക്കിലും ബജാജ് നല്‍കാന്‍ സാധ്യതയുണ്ട്. കമ്പനി ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വരെ 'ബജാജ് ഡാര്‍ക്ക്സ്റ്റാര്‍' എന്ന പേര് രഹസ്യമായിരിക്കും.


Click it and Unblock the Notifications








