പുത്തന്‍ അപ്‌ഡേറ്റുകളുമായി XMax 250 അവതരിപ്പിച്ച് യമഹ
പുതിയ 2022 മോഡല്‍ എക്‌സ്മാക്‌സ് 250 സ്‌കൂട്ടറുകള്‍ മലേഷ്യയില്‍ അവതരിപ്പിച്ച യമഹ. 22,298 മലേഷ്യന്‍ റിങ്കിറ്റാണ് (ഏകദേശം 3.96 ലക്ഷം രൂപ) എക്‌സ്ഷോറൂം വിലയാണ് മോഡലിന് വരുന്നത്.

മുന്‍ മോഡലിനെ അപേക്ഷിച്ച് പുതിയ കളര്‍ ഓപ്ഷനുകളും ചെറിയ ചില കോസ്‌മെറ്റിക് സൗന്ദര്യവല്‍ക്കരണ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മെക്കാനിക്കലായ കാര്യങ്ങളില്‍ മുന്‍മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങളില്ല.

പുതിയ 2022 യമഹ എക്‌സ്‌മാക്‌സ് 250 ഇപ്പോള്‍ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഒന്ന് റെഡും മറ്റൊന്ന് മാറ്റ് ഗ്രീനും. ഇതുകൂടാതെ സ്‌കൂട്ടറിന് സ്റ്റാന്‍ഡേര്‍ഡായി രണ്ട് വര്‍ഷത്തെ അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വണ്ടി വാങ്ങുമ്പോള്‍ 100 റിങ്കിറ്റ് വിലയുള്ള സേഫ്റ്റി ലോക്കും യമഹ നല്‍കും.

ഫീച്ചറുകള്‍ പരിശോധിക്കുകയാണെങ്കില്‍ പുതിയ എകസ്‌സ്മാക്‌സ് 250യുടെ മുന്‍വശത്ത്, ടെമ്പറേച്ചര്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയയടക്കമുള്ള പ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മോണോക്രോം LCD ഇന്‍സ്ട്രുമെന്റ് പാനല്‍ നല്‍കിയിരിക്കുന്നു.

22.5 bhp പവറും 24.3 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 250 സിസി യൂറോ 4 കംപ്ലയിന്റ് ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. സിവിടി ഗിയര്‍ ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 2022 യമഹ എക്‌സ്മാക്സ് 250-ലെ ഈ എഞ്ചിന്‍ മികച്ച പെർഫോമൻസും നിലവാരവും വാഗ്ദാനം ചെയ്യുന്നു.

ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ നിരവധി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളും സ്‌കൂട്ടറിന് ലഭിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.

സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്നില്‍ 110 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ 79 എംഎം മോണോ-ഷോക്ക് ഷോക്ക് അബ്സോര്‍ബറും ഈ സ്പോര്‍ട്ടി സ്‌കൂട്ടറില്‍ ഉള്‍പ്പെടുന്നു. സ്‌കൂട്ടറിന് മുന്നില്‍ 15 ഇഞ്ച് വീലുകളും പിന്നില്‍ 14 ഇഞ്ച് വീലുകളുമുണ്ട്. 179 കിലോഗ്രാമാണ് ഭാരം. 13 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി.

അളവുകളെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ 2022 യമഹ എക്സ്മാക്സ് 250 പതിപ്പിന് 2185 mm നീളവും 775 mm വീതിയും ഉണ്ട്. സീറ്റ് ഉയരവും വീല്‍ബേസും യഥാക്രമം 795 mm ഉം 1540 mm ഉം ആണ്. സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ബാറുകളും വിന്‍ഡ്ഷീല്‍ഡും സ്വമേധയാ ക്രമീകരിക്കാന്‍ സാധിക്കും. ഇതോടൊപ്പം തനെ ഈ പുതിയ പെര്‍ഫോമന്‍സ് സ്‌കൂട്ടറിനൊപ്പം ഓള്‍ എൽഇഡി ലൈറ്റിംഗും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

എന്നിരുന്നാലും പുത്തന്‍ സ്‌കൂട്ടര്‍ ഏതായാലും യമഹ ഉടനടി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല. R15M, MT 15 V2.0, റേ ZR 125 ഹൈബ്രിഡ് എന്നി്വ്യുടെ 2022 മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി പതിപ്പുകള്‍ യമഹ ഈ മാസം തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രമാകും ഈ മോഡല്‍ നിര്‍മിച്ച് ഉപയോക്താക്കളിലേക്കെത്തുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മേല്‍പറഞ്ഞ മോഡലുകള്‍ക്കൊപ്പം തന്നെ എയറോക്‌സ് 155ന്റെ മോട്ടോ ജിപി പതിപ്പും കമ്പനി അവതരിപ്പിച്ചു, എന്നാല്‍ അതിന്റെ വിലവിവരങ്ങള്‍ അറിവായിട്ടില്ല. യമഹയുടെ ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമേ ഈ മോഡലുകള്‍ വില്‍ക്കപ്പെടുന്നുള്ളൂ.

അന്താരാഷ്ട്ര മോട്ടോര്‍സ്‌പോര്‍ട്ടുകളില്‍ ശക്തമായ റേസിംഗ് ഡിഎന്‍എയ്ക്ക് പേരുകേട്ടതാണ് യമഹയെന്ന് ലോഞ്ചിനെിടെ യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഇഷിന്‍ ചിഹാന പറഞ്ഞു. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോ ജിപി എഡിഷന്‍ ലിവറി ഈ അഭിമാനകരമായ വംശത്തെ പ്രദര്‍ശിപ്പിക്കുന്ന ഒരു മോഡല്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ മികച്ച പ്രതിനിധാനമാണെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമഹയുടെ മോട്ടോ ജിപി ശ്രേണി ആരംഭിക്കുന്നത് റേ ZR മോട്ടോ ജിപി പതിപ്പിലാണ്. പരിഷ്‌കരിച്ച റേ ZR ഇപ്പോള്‍ ഒരു സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന ഒരു ഹൈബ്രിഡ് അസിസ്റ്റ് സാങ്കേതികവിദ്യയുമായിട്ടാണ് വരുന്നത്.

റേ ZR 125 മോട്ടോ ജിപി പതിപ്പ് ഡിസ്‌ക് ബ്രേക്ക് വേരിയന്റിനൊപ്പം മാത്രമേ ലഭ്യമാകൂ. ഇതോടൊപ്പം സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 1,000-2,000 രൂപ അധികം പ്രീമിയം അടക്കണം. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളെ അപേക്ഷിച്ച് മോട്ടോ ജിപി പതിപ്പുകളില്‍ യമഹ മെക്കാനിക്കല്‍, ഫീച്ചര്‍ പരിഷ്‌കാരങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

എയ്‌റോക്‌സ് 155 മോട്ടോ GP പതിപ്പിനും സമാനമായ പ്രീമിയം വില നല്‍കേണ്ടി വരുമെന്നാണ് തോന്നുന്നത്. സൈലന്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സിസ്റ്റം, ഓട്ടോമാറ്റിക് സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ഫീച്ചര്‍ തുടങ്ങിയ മറ്റ് ഫംഗ്ഷനുകളും സിസ്റ്റം ഒരുക്കുന്നു. പുതുക്കിയ സ്‌കൂട്ടറിന് ഇപ്പോള്‍ ഒരു സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ചും കൂടി നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








