Just In
- 13 min ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 40 min ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 1 hr ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 2 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്ധിപ്പിച്ചു
Don't Miss
- Lifestyle
തലയില് കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്
- Movies
ഞങ്ങളും മനുഷ്യരാണെന്ന് മറക്കുന്നു, ആദ്യം മാനസികമായി തളർന്നു ഇപ്പോൾ ശീലമായി; മനസ് തുറന്ന് പ്രിയ വാര്യർ
- Sports
2022ല് ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര് താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- News
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം, അങ്കോർവാട്ട് ക്ഷേത്രം പുതുക്കിപ്പണിയാൻ വീണ്ടും ഇന്ത്യ
- Travel
യുദ്ധം തകര്ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല് ഏജന്സി
പുതുതലമുറ Royal Enfield Bullet 350-യ്ക്കായി കാത്ത് വാഹന വിപണി; അവതരണം നാളെയെന്ന് സൂചന
ആഭ്യന്തര, അന്തര്ദേശീയ വിപണികള്ക്കായി റോയല് എന്ഫീല്ഡ് നിരവധി പുതിയ മോട്ടോര്സൈക്കിളുകള് പരീക്ഷിച്ചുവരികയാണ്. ഏറെ നാളായി കാത്തിരിക്കുന്ന ഹണ്ടര് 350-ന്റെ ലോഞ്ച് 2022 ഓഗസ്റ്റ് 7-ന് നടക്കും.

എന്നാല് ഹണ്ടര് 350-നായി പങ്കുവെച്ച ആദ്യ ഔദ്യോഗിക ടീസര് വീഡിയോയില്, റോയല് എന്ഫീല്ഡ് മറ്റൊരു മോട്ടോര്സൈക്കിളിന്റെ സൂചനയും നല്കിയിരുന്നു. പുതിയ തലമുറ ബുള്ളറ്റ് 350-ന്റെ ലോഞ്ച് തീയതിയും കമ്പനി ഇതിനൊപ്പം വെളിപ്പെടുത്തിയിരുന്നു.

ചെന്നൈ ആസ്ഥാനമായുള്ള നിര്മാതാക്കളുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മോട്ടോര്സൈക്കിളുകളില് ഒന്നാണ് ബുള്ളറ്റ് 350. ഹണ്ടര് ടീസര് വീഡിയോയില് 'ബുള്ളറ്റ് മേരി ജാന്' എന്ന് എഴുതിയ ഒരു പോസ്റ്റര് ഉള്ള ഒരു ക്ലിപ്പ് കാണിച്ചു, അതിന് ഒരു തീയതിയും ഉണ്ടായിരുന്നു.

ടീസര് അനുസരിച്ച്, പുതുതലമുറ ബുള്ളറ്റ് 350-യുടെ ലോഞ്ച് 2022 ഓഗസ്റ്റ് 5-ന് നടക്കുമെന്നാണ് സൂചന. പുതിയ ക്ലാസിക് 350-യ്ക്കൊപ്പം ഈ മോഡലും എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല് പുതിയ ബുള്ളറ്റ് 350-യുടെ അവതരണം നീണ്ടുപോവുകയായിരുന്നു.

പഴയ പതിപ്പില് നിന്നും അടിമുടി മാറ്റങ്ങളോടെയാണ് പുതുതലമുറ ക്ലാസിക് 350 എത്തുന്നത്. പുതിയ ബുള്ളറ്റ് 350-യിലും ഇതേ മാറ്റങ്ങള് തന്നെ ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. നിലവില് റോയല് എന്ഫീല്ഡ് വാഹന പ്രേമികള് ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡല് കൂടിയാണ് ബുള്ളറ്റ് 350.

ഒരുകാലത്ത് ബ്രാന്ഡിനായി മികച്ച വില്പ്പന നേടിയിരുന്ന മോഡല് കൂടിയായിരുന്നു ഇത്. എന്നാല് വിഭാഗത്തില് എതിരാളികളുടെ എണ്ണം കൂടുകയും ആധുനിക കാലത്തിനൊത്ത ഫീച്ചറുകളും സവിശേഷതകളും അവതരിപ്പിച്ചതോടെ ബുള്ളറ്റ് 350-യുടെ വില്പ്പനയില് ഇടിവി സംഭവിക്കുന്ന കാഴ്ചയാണ് കാണാന് സാധിച്ചത്.

ഇത് മനസ്സിലാക്കിയതോടെയാണ് റോയല് എന്ഫീല്ഡ് തങ്ങളുടെ 350 വിഭാഗത്തിലെ ജനപ്രീയ മോഡലുകളായ ബുള്ളറ്റ്, ക്ലാസിക് മോഡലുകളെ നവീകരിക്കാന് തീരുമാനിക്കുന്നത്. ടീസര് വീഡിയോയില് ഈ മോഡലിന്റെ അവതരണം നാളെ നടക്കുമെന്ന സൂചന നല്കുന്നുണ്ടെങ്കിലും, കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

എന്താണ് യഥാര്ത്ഥത്തില് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും. പുതിയ തലമുറ റോയല് എന്ഫീല്ഡ് ബുള്ളറ്റ് 350 അതിന്റെ ഉല്പ്പാദന രൂപത്തില് ഇതിനകം തന്നെ നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്പ്പെട്ടിരുന്നു. പുതിയ പവര്ട്രെയിനും ഷാസിയും ഉള്ള ഔട്ട്ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള് ഇതിന് ഒരു പ്രധാന മേക്ക് ഓവര് ലഭിക്കുന്നുവെന്ന് വേണം പറയാന്.

2022 റോയല് എന്ഫീല്ഡ് ബുള്ളറ്റ് 350-ന്റെ രൂപകല്പ്പനയും ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് വരുന്നത്, എന്നാല് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, റിലാക്സ്ഡ് ഹാന്ഡില്ബാര് സജ്ജീകരണം, മിഡില് സെറ്റ് ഫുട്പെഗുകള്, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് സിസ്റ്റം തുടങ്ങിയ അതിന്റെ സിഗ്നേച്ചര് റെട്രോ ഘടകങ്ങള് നിലനിര്ത്തിയിട്ടുണ്ടെന്ന് വേണം പറയാന്.

ഇതിനൊപ്പം തന്നെ ഒരു കൂട്ടം വയര്ഡ് സ്പോക്ക് വീലുകള്, മസ്കുലര് ഫ്രണ്ട് ആന്ഡ് റിയര് ഫെന്ഡറുകള്, ടിയര്ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല് ടാങ്ക്, വൃത്താകൃതിയിലുള്ള ടെയില് ലാമ്പ്, ഹാലൊജന് ടേണ് സിഗ്നലുകള് മുതലായവയാണ് മറ്റ് ശ്രദ്ധേയമായ സിഗ്നേച്ചര് റെട്രോ ഘടകങ്ങള്.

നിലവിലുള്ള ബുള്ളറ്റ് 350-യുടെ വില പരിശോധിച്ചാല്, 1.48 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ഉയര്ന്ന വേരിയന്റിനായി 1.63 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്കണം.

നവീകരണങ്ങള് അവതരിപ്പിക്കുന്നതുകൊണ്ട് തന്നെ വരാനിരിക്കുന്ന മോട്ടോര്സൈക്കിളിന് അല്പ്പം കൂടിയ വില പ്രതീക്ഷിക്കാം. ക്ലാസിക്, മീറ്റിയര് എന്നിവയുടെ അതേ ഡബിള് ക്രാഡില് ഫ്രെയിമിന് പുതിയ മോഡല് അടിവരയിടുകയും ചെയ്യും.

സസ്പെന്ഷനായി മുന്നില് ടെലിസ്കോപ്പിക് ഫോര്ക്കുകളും പിന്നില് ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോര്ബറുകളുമാകും ഇടംപിടിക്കുക.

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, പരിചിതമായ 349 സിസി സിംഗിള്-സിലിണ്ടര് എയര്-ഓയില്-കൂള്ഡ് SOHC എഞ്ചിന് തന്നെയാകും ഈ പതിപ്പിനും ലഭിക്കുക. ഈ എഞ്ചിന് ഇതിനകം തന്നെ ബ്രാന്ഡ് നിരയില് കണ്ടുകഴിഞ്ഞതാണ്.

ഈ യൂണിറ്റ് 6,100 rpm-ല് 20.2 bhp പരമാവധി പവര് ഔട്ട്പുട്ടും 4,000 rpm-ല് 27 Nm പീക്ക് ടോര്ക്കും വികസിപ്പിക്കുന്നു. പവര്ട്രെയിന് അഞ്ച് സ്പീഡ് ട്രാന്സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2022 റോയല് എന്ഫീല്ഡ് ബുള്ളറ്റ് 350 ഒരു സെമി-ഡിജിറ്റല് ഇന്സ്ട്രമെന്റ് ക്ലസ്റ്ററും അവതരിപ്പിക്കും.