കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

സ്‌കൂട്ടറുകൾ പലപ്പോഴും ദൈനംദിന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിനുള്ള ഒരു സൗഹൃദ മാർഗമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ഇന്ത്യയിൽ.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

എന്നിരുന്നാലും, യമഹ കഴിഞ്ഞ വർഷം രാജ്യത്ത് എയ്‌റോക്‌സ് 155 അവതരിപ്പിച്ചപ്പോൾ, സ്‌കൂട്ടറുകൾക്ക് ദൈനംദിന യാത്രകൾ മാത്രമല്ല അർത്ഥമാക്കുന്നത് എന്ന് ഇന്ത്യൻ റൈഡിംഗ് കമ്മ്യൂണിറ്റിക്ക് ഇത് കാണിച്ചുകൊടുത്തു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

എയ്‌റോക്‌സ് 155 സിസി സ്‌കൂട്ടർ അതിന്റെ സ്‌പോർട്ടി ഇന്റെന്റിനും പ്രകടനത്തിനും പേരുകേട്ടതാണ്, അത് ആവേശഭരിതരായ റൈഡർമാരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

എന്നാൽ എൻ ഓഫ് ദി ഡേ ഇതൊരു സ്കൂട്ടറാണ്, അതിന്റെ പരിമിതികളുണ്ട്. എന്നാൽ ഇതിൽ നിന്ന് കൂടുതൽ പുറത്തെടുക്കാൻ, ഉത്സാഹികളായ റൈഡർമാരെ ലക്ഷ്യമിട്ട് ബെംഗളൂരു ആസ്ഥാനമായുള്ള ഡിസ്‌മോ ടെക് എയ്‌റോക്‌സ് 155 -നായി ഒരു അപ്പ്ഗ്രേഡ് കിറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

എയ്‌റോക്‌സ് ചില്ലറ വിൽപ്പന നടത്തുന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ വിപണികളെ ആഫ്റ്റർ മാർക്കറ്റ് സ്ഥാപനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു, കൂടുതൽ ആവേശകരമായ റൈഡിംഗ് അനുഭവത്തിനായി പവർ സ്‌കൂട്ടറിൽ ചില മാറ്റങ്ങൾ വരുത്താൻ ഉപഭോക്താക്കൾ തയ്യാറാണ്.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

സ്‌കൂട്ടറിന്റെ റൈഡിംഗ് ഡൈനാമിക്‌സ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ ആഫ്റ്റർ മാർക്കറ്റ് കിറ്റിനൊപ്പം അപ്‌ഗ്രേഡ് ചെയ്‌ത ഒരു കൂട്ടം ഹാർഡ്‌വെയർ ഘടകങ്ങൾ ലഭിക്കുന്നു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

USD ഫ്രണ്ട് ഫോർക്കുകൾ, പിഗ്ഗിബാക്ക് മോണോ-ഷോക്ക്, മുന്നിൽ ഇരട്ട ഡിസ്കുകൾ, പിൻ ഡിസ്ക് ബ്രേക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാസ്റ്റർ സിലിണ്ടറുകളുള്ള ബ്രേക്ക് ലിവറുകളും അല്പം വീതിയുള്ള ടയറുകളുള്ള പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകളും ഇതിന് ലഭിക്കുന്നു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

അലോയി വീലുകൾ, ഫ്രണ്ട് ഫോർക്ക് കവറുകൾ, ഡിസ്ക് റോട്ടറുകൾ, മാസ്റ്റർ സിലിണ്ടറുകൾ, ബ്രേക്ക് ക്യാലിപ്പറുകൾ തുടങ്ങി എല്ലാ പ്രധാന ഭാഗങ്ങളും ഗോൾഡ് നിറത്തിൽ ആനോഡൈസ് ചെയ്തിട്ടുണ്ട്. ഇത് എയ്‌റോക്‌സ് 155 സ്‌കൂട്ടറിന്റെ സൗന്ദര്യാത്മക ആകർഷണം വർധിപ്പിക്കുന്നു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

കാർബൺ ഫൈബർ ട്രീറ്റ്‌മെന്റുള്ള ഒരു പുതിയ അണ്ടർടെയിൽ ടയർ ഹഗ്ഗറും പാക്കേജിൽ അടങ്ങിയിരിക്കുന്നു, അത് വാഹനത്തിന്റെ പ്രീമിയം രൂപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

എയ്‌റോക്‌സ് അതിന്റെ സ്റ്റോക്ക് ഫോമിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച ഹാൻഡ്‌ലിംഗ് സ്‌കൂട്ടറാണെങ്കിലും, ഈ കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത് എക്സ്പീരിയൻസ് കുറച്ചുകൂടി വർധിപ്പിക്കും. ഒരു പുതിയ ബ്രേക്കിംഗ് സജ്ജീകരണം അർത്ഥമാക്കുന്നത് അത് റൈഡർക്ക് കുറച്ചുകൂടി ഉറപ്പ് നൽകും എന്നാണ്.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

ഈ ആഫ്റ്റർ മാർക്കറ്റ് ഭാഗങ്ങൾ സ്റ്റോക്ക് യൂണിറ്റുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അധിക ഘടകങ്ങൾ എയ്‌റോക്‌സിന്റെ മൊത്തത്തിലുള്ള ഭാരം വർധിപ്പിക്കും. എന്നിരുന്നാലും, ഈ കിറ്റ് അത്ര വിലകുറഞ്ഞതല്ല.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

98,000 രൂപ നിരക്കിൽ, ഈ പാക്കേജ് തെരഞ്ഞെടുക്കുന്നതിന് ആരോഗ്യകരമായ ബാങ്ക് ബാലൻസും യഥാർത്ഥ പെർഫോമെൻസിനോടുള്ള ആഭിമുഖ്യവും കൂടുതൽ വേണ്ടിവരും. ഈ കിറ്റിന്റെ പ്രാരംഭ യൂണിറ്റുകൾ ഇതിനകം വിറ്റുപോയതായി ഡിസ്മോ ടെക് വെളിപ്പെടുത്തി.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

പവർട്രെയിൻ സജ്ജീകരണത്തിൽ മാറ്റങ്ങൾ ഒന്നും നടത്തിയിട്ടില്ല. 8,000 rpm -ൽ 14.75 bhp കരുത്തും 6,500 rpm -ൽ 13.9 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 155 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് എയറോക്സിന്റെ ഹൃദയം.

കൂടുതൽ കരുത്തിനും മികച്ച ഹാൻഡ്‌ലിംഗിനും Yamaha Aerox 155 -ക്കായി പുത്തൻ അപ്പ്ഡേഷൻ കിറ്റ്

ഈ മോട്ടോർ, വേരിയബിൾ വാൽവ് ആക്ടുവേഷൻ (VVA) സാങ്കേതികവിദ്യയിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ യമഹ YZF R15, MT-15 എന്നിവയിലും ഇത് ലഭ്യമാണ്. എയ്‌റോക്‌സ് 1.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന ഒരൊറ്റ വേരിയന്റിലാണ് എത്തുന്നത്.

മറ്റ് അനുബന്ധ വാർത്തകളിൽ എയ്റോക്സ് 155 -ന്റെ മോട്ടോ ജിപി എഡിഷൻ പൂർണ്ണമായി വിറ്റഴിച്ചതായി ജാപനീസ് നിർമ്മാതാക്കൾ അറിയിച്ചു.സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളോടൊപ്പം 1,30,000 രൂപയ്ക്കാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ബ്രാൻഡ് പുറത്തിറക്കിയത്. ഇതിന് സ്റ്റാൻഡേർഡ് മോഡലിന്റെ അതേ ഡിസൈനും ശൈലിയും ലഭിക്കുന്നു എങ്കിലും മോട്ടോ ജിപി ഇൻസ്പയർഡ് സ്നാസി ഗ്രാഫിക്സാണ് ഏറ്റവും വലിയ മാറ്റം. ഇത് സ്കൂട്ടറിന്റെ സ്പോർട്ടി ഫീൽ വർധിപ്പിക്കുന്നു.

Source: Dismotech

More from DriveSpark

Article Published On: Thursday, March 24, 2022, 11:44 [IST]
English summary
New updation kit for yamaha aerox 155 scooter introduced for better handling and performance
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X