പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

2020 മാര്‍ച്ച് മാസത്തിലാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ബിഎസ് VI നിലവാരത്തിലുള്ള ബുള്ളറ്റ് 350-യെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ മോട്ടോര്‍സൈക്കിളിന്റെ കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.21 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.37 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വില.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ബ്രാന്‍ഡ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ പുതുതലമുറ ക്ലാസിക് 350 എത്തിയതോടെ ബുള്ളറ്റിന്റെ വില്‍പ്പന ഇടിയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇതിനൊരു പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

നിരവധി മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. അതിലൊന്നാണ് പുതുതലമുറ ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ് 350 ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 അടുത്തിടെ ആദ്യമായി നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

അത് വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ ലോഞ്ചിനെക്കുറിച്ച് സൂചന നല്‍കുകയും ചെയ്യുന്നു. വരാനിരിക്കുന്ന മോട്ടോര്‍സൈക്കിള്‍ അതിന്റെ മറ്റ് 350 സിസി സഹോദരങ്ങളായ ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയുമായി വളരെയധികം സാമ്യതകള്‍ പങ്കിടും, അതേസമയം നിലവിലുള്ള മോഡലിന്റെ പഴയ സത്ത നിലനിര്‍ത്തുകയും ചെയ്യും. വരാനിരിക്കുന്ന പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ് 350-ല്‍ പ്രതീക്ഷിക്കുന്ന മികച്ച അഞ്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ഡിസൈന്‍

പുതുതലമുറ ബുള്ളറ്റ് 350, ഔട്ട്ഗോയിംഗ് മോഡലിന് സമാനമായ, എന്നാല്‍ കുറച്ച് മാറ്റങ്ങളോടെ, ഒരു റെട്രോ-പ്രചോദിത രൂപകല്‍പ്പനയില്‍ തുടരുമെന്ന് വേണം പറയാന്‍. ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം പുതിയ ടെയില്‍ലൈറ്റും (അതിന്റെ ഹോള്‍ഡര്‍ ഉള്‍പ്പെടെ) പുതിയ ഫെന്‍ഡറുകളും ആയിരിക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ഹെഡ്‌ലാമ്പ് കൗളില്‍ റീസ്‌റ്റൈല്‍ ചെയ്ത പൈലറ്റ് ലൈറ്റുകളും ഹാന്‍ഡില്‍ബാര്‍ ഒരു പുതിയ യൂണിറ്റും ആയിരിക്കും. സീറ്റ് സിംഗിള്‍ പീസ് യൂണിറ്റായി തന്നെ തുടരും, എന്നാല്‍ മികച്ച പാഡിംഗും പുതിയ പില്യണ്‍ ഗ്രെബ്രെയ്ലും ഉണ്ടായിരിക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ഹാര്‍ഡ്‌വെയറുകള്‍

പുതിയ മോഡല്‍ സിംഗിള്‍-ഡൗണ്‍ ട്യൂബ് ഫ്രെയിമിനെ ഡ്യുവല്‍ ക്രാഡില്‍ ഫ്രെയിമിന് അനുകൂലമായി ഡ്രോപ്പ് ചെയ്യും, ഇത് വളരെ ശക്തമായ ആര്‍ക്കിടെക്ചറാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

സസ്‌പെന്‍ഷന്‍ സംവിധാനവും നവീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ തലമുറ ബുള്ളറ്റ് 350-ന് നിലവിലെ പതിപ്പിനേക്കാള്‍ വലിയ ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ ഷോക്കറുകളും ലഭിക്കും, ഇത് റൈഡും ഹാന്‍ഡ്ലിങ്ങും മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ഫീച്ചറുകളും സവിശേഷതകളും

പുതുതലമുറ ബുള്ളറ്റ് 350-ന്, ചിലവ് കുറയ്ക്കുന്നതിന്, ക്ലാസിക് 350-നേക്കാള്‍ കുറച്ച് ഉപകരണങ്ങള്‍ മാത്രമേ ഓഫറില്‍ ലഭിക്കൂ. ബൈക്കിന് മുന്‍ ചക്രത്തില്‍ ഡിസ്‌ക് ബ്രേക്കും പിന്‍ ചക്രത്തില്‍ ഡ്രം ബ്രേക്കും സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

സ്വിച്ച് ഗിയര്‍ ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയ്ക്ക് സമാനമായിരിക്കും, ഇത് നിലവിലെ ബുള്ളറ്റ് 350-നേക്കാള്‍ വലിയ പുരോഗതിയായിരിക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ക്ലാസിക്കിലെ പോലെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരു സെമി-ഡിജിറ്റല്‍ യൂണിറ്റായിരിക്കുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

എഞ്ചിന്‍

അടുത്ത തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ന്, ക്ലാസിക് 350, മീറ്റിയര്‍ 350 എന്നിവയ്ക്ക് സമാനമായ 349 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ലഭിക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ഈ SOHC പവര്‍പ്ലാന്റ് നിലവിലെ മോഡലിനേക്കാള്‍ സുഗമവും കൂടുതല്‍ ശക്തവും സ്വതന്ത്രവും പുനരുജ്ജീവിപ്പിക്കുന്നതും ആയിരിക്കും. എഞ്ചിന്‍ 5-സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

നിലവിലെ പതിപ്പിന് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള 346 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 5,250 rpm-ല്‍ 19.1 bhp കരുത്തും 4000 rpm-ല്‍ 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 5-സ്പീഡാണ് ഗിയര്‍ബോക്സ്.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ലോഞ്ച്

പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

പുതിയ തലമുറ മോഡലിന് നിലവിലെ തലമുറ മോഡലിനേക്കാള്‍ വില കൂടുതലായിരിക്കും. 1.45 ലക്ഷം മുതല്‍ 1.60 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പുതുതലമുറ Royal Enfield Bullet 350-യും വിപണിയിലേക്ക്; പ്രതീക്ഷിക്കാവുന്ന പ്രധാന ഹൈലൈറ്റുകള്‍

ലോഞ്ച് ചെയ്യുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന് താങ്ങാനാവുന്ന ഒരു ബദലായി ഇത് പ്രവര്‍ത്തിക്കും, കൂടാതെ വിപണിയില്‍ ഹോണ്ട CB350 ഹൈനസ്, ജാവ, ബെനലി ഇംപെരിയാലെ 400 എന്നിവയ്‌ക്കെതിരെ മത്സരിക്കുകയും ചെയ്യുന്നു.

Images are for reference only

More from DriveSpark

Article Published On: Tuesday, March 22, 2022, 12:43 [IST]
English summary
Next generation royal enfield bullet 350 launching soon expected highlights find here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X