ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇന്ത്യയിലെ ഇലക്ട്രിക് ടൂവീലര്‍ സെഗ്മെന്റില്‍ വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പാണ് GT ഫോര്‍സ്. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ബാറ്ററി സാങ്കേതികവിദ്യയില്‍ കാര്യമായ പുരോഗതി ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇപ്പോഴിതാ ഇലക്ട്രിക് വിഭാഗത്തിലേക്ക്, GT ഫോര്‍സ് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. GT സോള്‍, GT വണ്‍ എന്ന് പേരിട്ടിരിക്കുന്ന രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 'സ്ലോ സ്പീഡ്' വിഭാഗത്തിലേക്കാണ് ഈ രണ്ട് മോഡലുകളും പുറത്തിറക്കിയിരിക്കുന്നത്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇതിനര്‍ത്ഥം, ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. സ്ലോ സ്പീഡ് കാറ്റഗറി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് രാജ്യത്ത് ചില ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ആദ്യമായി, ഒരു ഉപയോക്താവിന് 18 വയസ്സിന് മുകളില്‍ പ്രായമുണ്ടായിരിക്കണമെന്നില്ല. രണ്ടാമതായി, ഇലക്ട്രിക് സ്‌കൂട്ടറിന് RTO-യില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. മൂന്നാമതായി, ഒരു റൈഡര്‍ക്ക് ലൈസന്‍സും ആവശ്യമില്ല. അവസാനമായി, അവര്‍ക്ക് വലിയ ബാറ്ററികളും ശക്തമായ മോട്ടോറുകളും ഇല്ല, അതിനാല്‍ ഭാരം കുറവാണെന്ന് വേണം പറയാന്‍.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

GT സോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

GT സോളിന് 49,996 രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്രസ്വദൂര യാത്രാ ആവശ്യങ്ങള്‍ വേണ്ടി മാത്രം നിര്‍മ്മിച്ചിരിക്കുന്ന ഒരു മോഡലാണ് സോള്‍ ഇലക്ട്രിക്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. GT സോളിന്, ലെഡ് 48V 28Ah, ലിഥിയം 48V 24Ah എന്നീ രണ്ട് ബാറ്ററികളില്‍ ലഭ്യമാണ്. ക്ലെയിം ചെയ്ത പരിധി ലെഡില്‍ 50-60 കിലോമീറ്ററും ലിഥിയം ചാര്‍ജില്‍ 60-65 കിലോമീറ്ററുമാണ്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇതിന് BLDC മോട്ടോര്‍ ഉണ്ട്, ഇത് ഒരു ട്യൂബുലാര്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ബാറ്ററി ശേഷി കുറവായതിനാല്‍ ഭാരം കുറയും. GT സോളിന് 95 കിലോഗ്രാം ഭാരവും 130 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ട്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

760 mm സീറ്റ് ഉയരവും 185 mm ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. ആന്റി തെഫ്റ്റ് അലാറം ഉള്ള സെന്‍ട്രല്‍ ലോക്കിംഗ്, പാര്‍ക്കിംഗ് മോഡ്, റിവേഴ്‌സ് മോഡ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. റെഡ്, ബ്ലാക്ക്, വൈറ്റ്, സില്‍വര്‍ നിറങ്ങളിലും ഇത് ലഭ്യമാണ്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

GT വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍

GT വണ്ണിന് 59,800 രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയുള്ള ഹ്രസ്വദൂര യാത്രകള്‍ക്ക് മുന്‍ഗണന നല്‍കി സ്ലോ-സ്പീഡ് വിഭാഗത്തിലാണ് ഇത് ലോഞ്ച് ചെയ്തിരിക്കുന്നത്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

GT സോള്‍ പോലെ, GT വണ്ണിനും ലീഡ് 48V 24Ah, ലിഥിയം 48V 28Ah ബാറ്ററികള്‍ ലഭിക്കുന്നു. പൂര്‍ണ ചാര്‍ജില്‍ ലെഡില്‍ 50-60 കിലോമീറ്ററും ലിഥിയത്തില്‍ 60-65 കിലോമീറ്ററും പരിധി GT ഫോര്‍സ് അവകാശപ്പെടുന്നു.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇതിന് BLDC മോട്ടോര്‍ ഉണ്ട്, ഇത് ഒരു ട്യൂബുലാര്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ, GT വണ്ണില്‍ റൈഡറുടെ സൗകര്യത്തിനായി ഡ്യുവല്‍ ട്യൂബ് സാങ്കേതികവിദ്യയുള്ള ഫ്രണ്ട് ഹൈഡ്രോളിക്, ടെലിസ്‌കോപിക് പിന്‍ ഡബിള്‍ ഷോക്കര്‍ ഉള്‍പ്പെടുന്നു.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

GT വണ്ണിന്റെ ഭാരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇതിന് 140 കിലോഗ്രാം ലോഡിംഗ് ശേഷിയുണ്ട്. 725 mm സീറ്റ് ഉയരവും 155 mm ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. എന്നാല്‍ GT വണ്ണിന്റെ ഉയര്‍ന്ന വില കാരണം, GT സോളിനേക്കാള്‍ അല്‍പ്പം കൂടുതല്‍ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

മൊബൈല്‍ ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് അധിക ഫീച്ചറുകള്‍. മാറ്റ് റെഡ്, ബ്ലാക്ക്, വൈറ്റ്, സില്‍വര്‍ നിറങ്ങളില്‍ GT വണ്‍ ലഭ്യമാണ്. രണ്ട് ഉല്‍പ്പന്നങ്ങള്‍ക്കും 18 മാസത്തെ മോട്ടോര്‍ വാറന്റി, ഒരു വര്‍ഷത്തെ ലീഡ് ബാറ്ററി വാറന്റി, മൂന്ന് വര്‍ഷത്തെ ലിഥിയം അയണ്‍ ബാറ്ററി വാറന്റി എന്നിവയുണ്ട്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

ഇന്ത്യയില്‍, GT ഫോര്‍സ് ഇതിനകം 80 നഗരങ്ങളിലേക്ക് അതിന്റെ വിതരണ ശൃംഖല വിപുലീകരിച്ചു, 100-ലധികം ഡീലര്‍ഷിപ്പുകളും ബ്രാന്‍ഡിനുണ്ട്.

ലൈസന്‍സ് വേണ്ട, രജിസ്‌ട്രേഷനും വേണ്ട; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് GT Force

പ്രതിമാസം 5,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യം അവകാശപ്പെടുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
No license no registration gt force launched new two electric scooter
Story first published: Tuesday, August 2, 2022, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X