പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമക്ക് പിഴ!
വിചിത്രമായ പല ചലാനുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പെട്രോള്‍ ഇല്ലാതെ വഴിയിലായിപ്പോയ ബൈക്ക് ഉടമയായ യുവാവിന് ഫൈന്‍ ലഭിച്ചു എന്ന് അവകാശപ്പെട്ട് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. കേരള പൊലീസിന്റെ ഇ-ചെല്ലാന്‍ രസീതിനൊപ്പമായിരുന്നു വൈറല്‍ പോസ്റ്റ്.

എന്നാല്‍ ഇ-രസീത് എഴുതിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പെനാല്‍റ്റി കോഡ് (പിഴ സംബന്ധിച്ച് വ്യക്തമാക്കുന്ന കോഡ്) ടൈപ്പ് ചെയ്തതിലെ പിഴവാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണം. പൊതുഗതാഗത സര്‍വീസുകളില്‍ യാത്ര ആരംഭിക്കുമ്പോള്‍ ആവശ്യത്തിന് ഇന്ധനം ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഉദ്യോഗസ്ഥന് സംഭവിച്ച ഒരു പിഴവാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇത്രയും പറഞ്ഞത് ഒരു ഇലക്ട്രിക് വാഹനത്തിന് ലഭിച്ച വിചിത്ര ചലാനെ കുറിച്ച് പറയാനാണ്. Ather 450X ന്റെ മൂന്നാം തലമുറയാണ് ഇപ്പോള്‍ അവതരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് വിപണിയിലുള്ള ഏറ്റവും മികച്ച പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണിത്. ഇത് ന്യായമായ റേഞ്ചും മികച്ച പ്രകടനവും സ്ഥിരതയും കാഴ്ചവെക്കുന്നുണ്ട്. പോരാത്തതിന് തീപിടുത്തത്തിന്റെ ചരിത്രമില്ലാത്ത സുരക്ഷിതമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഇത്. എന്നാല്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഒരു Ather ഉപയോക്താവിന് അടുത്തിടെ പിഴ ചുമത്തി. അതെ! അത് വിചിത്രമാണ്. പക്ഷേ അങ്ങനെ സംഭവിച്ചു.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് സാധുവായ മലിനീകരണ നിയന്ത്രണമോ PUC സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തതിന് ട്രാഫിക് പോലീസ് പിഴ ചുമത്തി. കേരളത്തില്‍ നിന്നുള്ള സംഭവം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. ട്രാഫിക് പോലീസ് നല്‍കിയ ചലാന്‍ രസീത് ഫേസ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏഥറിന്റെ 450X സ്‌കൂട്ടറിനാണ് ഫൈന്‍ ലഭിച്ചതെന്ന് പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം.

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് (PUCC)ആവശ്യപ്പെട്ടപ്പോൾ ഹാജരാക്കാത്തതിനാണ് കേരള പൊലീസ് ചലാന്‍ രസീത് നല്‍കിയിരിക്കുന്നത്. 250 രൂപയാണ് ചലാന്‍ തുക. രസീതില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, 1988-ലെ സെക്ഷന്‍ 213(5)(ഇ) പ്രസ്താവിക്കുന്നുണ്ട്.

മലിനീകരണത്തിന് കാരണമാകുന്ന ഹൈഡ്രോകാര്‍ബണുകള്‍ കത്തിക്കാന്‍ ഐസി എഞ്ചിന്‍ ഇല്ലാത്ത പൂര്‍ണ്ണമായും ഇലക്ട്രിക് സ്‌കൂട്ടറാണ് ഏഥര്‍ 450x. അതായത് ഈ സ്‌കൂട്ടര്‍ വാതകങ്ങളൊന്നും പുറത്ത് വിടുന്നില്ല. കാര്‍ബണ്‍ മോണോക്‌സൈഡോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡോ കാര്‍ബണോ ഇല്ല.

മലിനീകരണം പരിശോധിച്ചാണ് PUC സര്‍ട്ടിഫിക്കറ്റ് ന്ല്‍കുന്നത്. ICE-ല്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ അതിന്റെ ക്ലാസിന് നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ പരിധിയില്‍ കൂടുതല്‍ മലിനീകരണം പുറന്തള്ളുന്നില്ല എന്നതിന്റെ തെളിവാണിത്. വിവിധ വകുപ്പുകളുമായും ബോര്‍ഡുകളുമായും സഹകരിച്ച് ബന്ധപ്പെട്ട അധികാരികള്‍ ഈ പരിധി നിശ്ചയിക്കുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് ഏഥര്‍ ഉടമക്ക് പിഴ ലഭിച്ചത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം ഒരു ട്വിറ്റര്‍ ഉപയോക്താവ് ഏഥര്‍ സിഇഒയെ ടാഗ് ചെയ്തു. ഒരു നെടുവീപ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു ഉപയോക്താവായ രോഹന്‍ ഖരെ രസകരമായ ഒരു അനുഭവം പങ്കുവെച്ചു. ഒരു വര്‍ഷം മുമ്പ് ഏഥര്‍ അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്ത് മുംബൈയില്‍ തനിക്ക് സമാനമായ അനുഭവം ഉണ്ടായ സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു. 'എന്റെ സ്‌കൂട്ടറിലെ എക്സ്ഹോസ്റ്റ് പൈപ്പ് എന്നെ കാണിക്കൂ, എന്നിട്ട് നിങ്ങള്‍ക്ക് ആവശ്യമുള്ള PUC റെക്കോര്‍ഡ് ഞാന്‍ കാണിച്ചുതരാം' എന്നാണ് രോഹന്‍ മറുപടി നല്‍കിയത്. പിഴയടക്കാതെ അന്ന് വീട്ടിലേക്ക് പോയതായി അദ്ദേഹം വ്യക്തമാക്കി.

വിചിത്രമായി തോന്നുമെങ്കിലും ഇത്തരം തെറ്റായ ചലാനുകള്‍ നമ്മള്‍ കാണുന്നത് ഇതാദ്യമല്ല. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ കാര്‍ ഡ്രൈവര്‍മാര്‍ക്ക് പോലീസ് പിഴയിട്ടുവെന്ന വാര്‍ത്ത നാം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മോട്ടോര്‍ സൈക്കിളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ചലാന്‍ അടിച്ച സംഭവവും ഉണ്ടായതായി നമ്മള്‍ കണ്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ തന്റെ കാറില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ചലാന്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഞെട്ടിപ്പോയി. പിന്നീട് വാഹനമോടിക്കുമ്പോള്‍ പതിവായി അത് ധരിക്കാന്‍ തുടങ്ങി. ഇത് ആദ്യമായല്ല ഇല്ലാത്ത ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിന് ട്രാഫിക് പോലീസ് ഒരാളെ പീഡിപ്പിക്കുന്നത്.

പിഴ ചുമത്തുന്ന ഉദ്യോഗസ്ഥര്‍ കാരണം തെറ്റായി രേഖപ്പെടുത്തുന്നതുമൂലം ഇത്തരം തെറ്റായ പിഴകള്‍ സംഭവിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സമാനമായ ഒരു കേസില്‍, ഹെല്‍മെറ്റ് ധരിക്കാത്തതിന് ഒരു കാര്‍ ഡ്രൈവര്‍ക്ക് പിഴ ലഭിക്കുകയും പിന്നീട് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായി പൊരുത്തപ്പെടുന്ന വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഒരു സ്‌കൂട്ടര്‍ കണ്ടെത്തുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇവികള്‍ക്ക് PUCC ആവശ്യമില്ല
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒരു കേന്ദ്രവുമില്ല. എക്സ്ഹോസ്റ്റ് പുകകള്‍ പരിശോധിച്ചും അപകടകരമായ ഉദ്വമനത്തിന്റെ തോത് പരിശോധിച്ചുമാണ് PUCC നല്‍കുന്നത്. എന്നിരുന്നാലും, ഇലക്ട്രിക് കാറുകളില്‍ എക്സ്ഹോസ്റ്റ് ഇല്ല, അതിനാല്‍ അത്തരം വാഹനങ്ങള്‍ക്ക് പിയുസിസി നല്‍കാന്‍ കഴിയില്ല.

എന്നിരുന്നാലും, ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് PUCC വളരെ പ്രധാനമാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും, ഇന്ധന പമ്പുകളില്‍ പിയുസിസി പരിശോധിക്കുമെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

സാധുവായ പിയുസി സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിട്ടില്ലെങ്കില്‍, അവര്‍ക്ക് ഇന്ധനം നിഷേധിക്കപ്പെടും. അത്തരമൊരു സാഹചര്യത്തില്‍ ഇന്ധന പമ്പില്‍ തന്നെ പിയുസി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഓപ്ഷന്‍ വാഹനമോടിക്കുന്നവര്‍ക്ക് നല്‍കും. പിയുസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉപയോഗിക്കാനും മലിനീകരണ തോത് കാലാകാലങ്ങളില്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു
ഇന്ത്യ അതിന് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നുമുണ്ട്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ എഥനോള്‍ കലര്‍ന്ന ഇന്ധനവും വൈദ്യുതിയും പോലുള്ള ബദല്‍ ഇന്ധന ഓപ്ഷനുകള്‍ സര്‍ക്കാര്‍ പ്രേത്സാഹിപ്പിക്കുന്നു.

ഇന്ധന ഇറക്കുമതിയിലെ ആശ്രിതത്വം കുറയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ബദല്‍ ഇന്ധനങ്ങള്‍ക്കായി ശ്രമിക്കുകയും അതോടൊപ്പം മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു. ഇന്ത്യ ഇപ്പോള്‍ ഇന്ധന ആവശ്യകതയുടെ 82 ശതമാനത്തിലധികം വിദേശ വിപണിയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ബദല്‍ ഇന്ധനങ്ങളും ഇലക്ട്രിക് കാറുകളും ഉപയോഗിക്കുന്നതോടെ ഭാവിയില്‍ ഈ കണക്ക് കുറയാന്‍ സാധ്യതയുണ്ട്.


Click it and Unblock the Notifications








