രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് Okaya; വില, ബാറ്ററി, റേഞ്ച് വിവരങ്ങള്‍ ഇതാ
രാജ്യത്ത് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി അവതരിപ്പിച്ച് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇലക്ട്രിക്. ഒകായയ്ക്ക് നിലവില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.

ഈ ശ്രേണിയാണ് കമ്പനി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റിന്റെ 2 പുതിയ വകഭേദങ്ങളാണ് ഒകായ ഇവി പുറത്തിറക്കിയിരിക്കുന്നത്. ഫാസ്റ്റ് F2B, ഫാസ്റ്റ് F2T.

ഈ പുതിയ വേരിയന്റുകള്‍ക്ക് യഥാക്രമം 89,999 രൂപയും 84,999 രൂപയുമാണ് എക്‌സ്‌ഷോറൂം വില. പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിച്ച്, ഉത്സവ സീസണില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് ഒകായ ഇവി ലക്ഷ്യമിടുന്നത്.

ഒകായ ഫാസ്റ്റ് F2B, F2T എന്നിവ അതിന്റെ 2000W മോട്ടോര്‍ വഴി 70kmph എന്ന ഉയര്‍ന്ന വേഗത നല്‍കുന്നു. F2T ഒരു ചാര്‍ജിന് 85 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുമ്പോള്‍, F2B ഒറ്റ ചാര്‍ജില്‍ 70-80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളിലും 2.2kWh LFP ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.

F2B-യില്‍, ബാറ്ററി പായ്ക്ക് ഫ്‌ലോര്‍ബോര്‍ഡിന് കീഴില്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ വലിയ ബൂട്ട് സ്‌പേസ് ലഭിക്കും. മറുവശത്ത്, F2T ഇ-സ്‌കൂട്ടറിന്റെ റൈഡറുടെ സീറ്റിന് താഴെയാണ് ബാറ്ററി സ്ഥാപിച്ചിരിക്കുന്നത്.

ഒകായ ഇ-സ്‌കൂട്ടറുകള്‍ 550-ല്‍ അധികം എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകള്‍ വഴി ഇന്ത്യയിലുടനീളം ലഭ്യമാണ്, അതിന്റെ ലോ-സ്പീഡ് വാഹനങ്ങള്‍ക്ക് 74,999 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. 140-160 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന അതിന്റെ മുന്‍നിര ഹൈ-സ്പീഡ് ഫാസ്റ്റ് F4-ന് 109,000 രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

മുകളില്‍ സൂചിപ്പിച്ചതുപോലെ ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല.

ഫീച്ചറുകളുടെ കാര്യത്തില്‍, ഒകായ ഫാസ്റ്റിന് എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അധിക സുരക്ഷയ്ക്കായി കോംമ്പി ബ്രേക്കിംഗ് സിസ്റ്റം മുതലായവ ലഭിക്കുന്നു.

ഒകായ പവര്‍ ഗ്രൂപ്പിന്റെ ഇവി വിഭാഗമായ ഒകായ ഇലക്ട്രിക് വെഹിക്കിള്‍സ് 10,000 കോടി രൂപ വരുമാനം ഉള്ളൊരു ബ്രാന്‍ഡ് കൂടിയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒന്‍പത് മാസം മുമ്പ് ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷം ഇതിനകം 1.70 ലക്ഷം ഇവികള്‍ വിറ്റഴിച്ചതായി ഒകായ ഇവി പറഞ്ഞു. ഈ കാലയളവില്‍, രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഷോറൂമുകളുടെ ശൃംഖലയുമായി കമ്പനി ആഴത്തിലുള്ള വിപണി പ്രവേശനം നേടിയിട്ടുണ്ട്.

ഇവി നിര്‍മാതാവിന്റെ നിലവിലെ ഉല്‍പ്പന്ന ശ്രേണിയില്‍ ClassIcQ 100, 150, AvionIQ 100, 150, ഫാസ്റ്റ് ഇ-സ്‌കൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 'ഫാസ്റ്റിന്റെ' ഉയര്‍ന്ന ഡിമാന്‍ഡിന്റെ ഭാഗമായി കമ്പനി, ഇന്ത്യയില്‍ കൂടുതല്‍ എക്സ്‌ക്ലൂസീവ് ഷോറൂമുകള്‍ ആരംഭിക്കുന്നതിനൊപ്പം അടുത്ത ആറ് മാസത്തിനുള്ളില്‍ പ്രതിവര്‍ഷം 5-ലക്ഷം ഇവികള്‍ വരെ നിര്‍മ്മിക്കാനുള്ള പദ്ധതികളോടെ ഉല്‍പ്പാദന ശേഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

നിലവില്‍ പ്രതിവര്‍ഷം 1,80,000 വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്.'' 2,000 കോടി രൂപ വരുമാനത്തോടെ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന്, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം ഇവികള്‍ വില്‍ക്കാനും ഈ കാലയളവില്‍ 10,000 കോടിയിലധികം വരുമാനം നേടാനും ഒകായ ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








