Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച് ഇതുവരെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇപ്പോഴിതാ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവം പുറത്തുവന്നിരിക്കുകയാണ്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നയാളുടെ സ്‌കൂട്ടര്‍ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് കത്തിനശിച്ചത്. ഉപഭോക്താവിന്റെ അവസരോചിതമായി ഇടപെടല്‍ മൂലം കാര്യമായ പരുക്കുകളൊന്നും പറ്റിയില്ലെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചതായും വാര്‍ത്തയില്‍ പറയുന്നു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

സതീഷ് എന്ന ഈ യുവാവ് ഒരു വര്‍ഷം മുമ്പാണ് ഒഖിനാവയുടെ ഐ-പ്രൈസ് പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ഓഫീസില്‍ പോകാനാണ് ഈ സ്‌കൂട്ടറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ടയുടന്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങി മാറിയതാണ് ജീവന്‍ രക്ഷിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

തുടര്‍ന്ന് സ്‌കൂട്ടറിന്റെ ബാറ്ററി കമ്പാര്‍ട്ടുമെന്റില്‍ നിന്ന് തീ ആളിപ്പടരുകയും സ്‌കൂട്ടര്‍ മുഴുവന്‍ കത്തുകയും ചെയ്തുവെന്ന് കണ്ടു നിന്നിരുന്നവരും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സ്‌കൂട്ടര്‍ ഡ്രൈവര്‍ പൊലീസില്‍ അറിയിക്കുകയും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഉയര്‍ന്ന ഊഷ്മാവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഈ സംഭവം വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒഖിനാവ സ്‌കൂട്ടറുകള്‍ 2015 മുതല്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. എന്നാല്‍, കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഇത്രയധികം തീപിടിത്തമുണ്ടായ കേസുകള്‍ പുറത്തുവരുന്നത് ഇതാദ്യമാണ്.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചിരുന്നു. ഒഖിനാവയും പ്യുവര്‍ ഇവിയും തങ്ങളുടെ ആയിരക്കണക്കിന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരീക്ഷണത്തിനായി തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇപ്പോള്‍ സര്‍ക്കാരും ഇക്കാര്യങ്ങളില്‍ കര്‍ശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വേണം പറയാന്‍. ഇത്തരം കേസുകള്‍ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും വാഹന കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്താന്‍ നിര്‍ദേശം നല്‍കുമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കി.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

വീഴ്ച വരുത്തുന്ന കമ്പനികളെ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. വൈദ്യുത വാഹനങ്ങളുടെ ഗുണനിലവാര കേന്ദ്രീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഒരു കമ്പനി അതിന്റെ നടപടിക്രമങ്ങളില്‍ അശ്രദ്ധ കാണിച്ചാല്‍, കനത്ത പിഴ ഈടാക്കുകയും, പ്രശ്‌നങ്ങള്‍ ബാധിച്ച വാഹനങ്ങളുടെ ഒരു ബാച്ച് മുഴുവന്‍ തിരികെ വിളിക്കാന്‍ ഉത്തരവിടുകയും ചെയ്യും.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇലക്ട്രിക് വാഹന വ്യവസായത്തിന് ഇത്തരം സംഭവങ്ങള്‍ വളരെ മോശം വാര്‍ത്തയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ഇന്ത്യയില്‍ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വേഗത കുറച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

വാഹനങ്ങള്‍ക്ക് തീപിടിച്ചതിന്റെ കാരണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫയര്‍ എക്സ്പ്ലോസീവ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഏജന്‍സി (CFEEA) ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

അതേസമയം ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ഒഖിനാവ ഓട്ടോടെക്, ഏതാനും ആഴ്ചകള്‍ക്ക് മുന്നെ തങ്ങളുടെ പ്രെയ്‌സ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു. ബാറ്ററികള്‍ അയഞ്ഞ കണക്ടറുകളോ കേടുപാടുകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഈ തിരിച്ചുവിളിക്കലെന്നും കമ്പനി അറിയിച്ചു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഇന്ത്യയിലെ ഏതെങ്കിലും ഒഖിനാവ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി ഇത് നന്നാക്കുകയും ചെയ്യുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഇലക്ട്രിക് നിര്‍മാതാവ് ഡീലര്‍ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, അറ്റകുറ്റപ്പണി അനുഭവം അതിന്റെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസൃതമാണെന്ന് ഉറപ്പാക്കുന്നു, ഇതിനായി വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുമെന്നും ഒഖിനാവ കൂട്ടിച്ചേര്‍ത്തു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഒഖിനാവ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് ഒരു പുരുഷന്റെയും പതിമൂന്ന് വയസ്സുള്ള മകളുടെയും ജീവന്‍ അപഹരിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ തിരിച്ചുവിളിക്കല്‍. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മുകളില്‍ സൂചിപ്പിച്ച സംഭവും പുറത്തുവരുന്നത്.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ആ സമയത്ത്, തങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനത്തിലുണ്ടായ തീപിടിത്തം 'വാഹനം ചാര്‍ജ് ചെയ്യുന്നതിലെ അശ്രദ്ധ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ വ്യക്തമായ കേസാണ്' എന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. പൂര്‍ണ്ണമായ അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

നിതീ ആയോഗ് സിഇഒ അമിതാഭ് കാന്ത് തീപിടുത്ത സംഭവങ്ങളില്‍ ഉള്‍പ്പെട്ട ഇവി ബാച്ചുകള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചുവിളിക്കുന്നത്.

Okinawa i-Praise Plus ഇലക്ട്രിക് സ്‌കൂട്ടറിനും തീപിടിച്ചു; അവസരോചിതമായി ഇടപെടല്‍ ജീവന്‍ രക്ഷിച്ചു

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ (FADA) കണക്കുകള്‍ പ്രകാരം രാജസ്ഥാനിലെ ഭിവാദിയിലെ ഒരു നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് 2016-ല്‍ സ്ഥാപിതമായ ഒഖിനാവ, 2021-22-ല്‍ 46,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി 8,000-ലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു.

More from DriveSpark

Article Published On: Monday, May 2, 2022, 11:39 [IST]
English summary
Okinawa i praise plus electric scooter also catches fire in tamil nadu read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X