പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

കുറഞ്ഞ ചെലവിലുള്ള മൊബിലിറ്റി സൊല്യൂഷനുകളില്‍ മികവ് പുലര്‍ത്തുന്ന ഒഖിനാവ രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ്. എന്നിരുന്നാലും, ഏഥര്‍ 450X, ഓല S1 പ്രോ എന്നിവയെ നേരിടാന്‍ കഴിവുള്ള ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

Okhi 90 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ (24 മാര്‍ച്ച് 2022) വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇതിനോടകം തന്നെ മോഡല്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തി വരികയാണ്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏതാനും ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഈ സ്‌കൂട്ടറിനെ ശരിയായ പ്രീമിയം മോഡല്‍ ആക്കുന്നതിന്, ഒഖിനാവ തികച്ചും ആകര്‍ഷകവും സ്‌റ്റൈലിഷുമായിട്ടാണ് മോഡലിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പരീക്ഷണ ചിത്രങ്ങളില്‍ കാണുന്നത് പോലെ, മെലിഞ്ഞതും വളഞ്ഞതുമായ ബോഡി പാനലുകള്‍ സ്‌കൂട്ടറിനെ തികച്ചും യൂറോപ്യന്‍ ആണെന്ന് തോന്നിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

അതിന്റെ പവര്‍ട്രെയിനുകളും ബാറ്ററികളും പോലും മറ്റ് ഒഖിനാവ ഉല്‍പ്പന്നങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ എത്തിക്കുന്ന മോട്ടോര്‍ മിഡ്-മൌണ്ട് ചെയ്ത ഒന്നാണ്.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഇതിനോടകം തന്നെ ഒഖിനാവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിരവധി ടീസറുകളും പങ്കുവെച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അവസാനമായി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയ സവിശേഷതകള്‍ കാണിക്കുന്ന കുറച്ച് ടീസറുകളും ബ്രാന്‍ഡ് പുറത്തിറക്കി.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

Okhi 90 സ്‌കൂട്ടറിന് 150 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് സ്‌കൂട്ടര്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കും മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗതയും നല്‍കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ലോഞ്ച് ചെയ്യുമ്പോള്‍ മാത്രമാകും ഈ സ്‌കൂട്ടറിന്റെ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയുള്ളു. എങ്കിലും 1 ലക്ഷം രൂപ മുതല്‍ 1.2 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇത് ഓല S1, സിമ്പിള്‍ വണ്‍, ബജാജ് ചേതക്, ഏഥര്‍ 450X എന്നിവയ്ക്ക് എതിരെയാകും വിപണിയില്‍ മത്സരിക്കുക.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഈ സ്‌കൂട്ടറിന്റെ പരീക്ഷണ വേളയില്‍ സ്പൈ ഷോട്ടുകളിലെ സ്‌കൂട്ടര്‍ മറ്റ് പരമ്പരാഗത ഇ-സ്‌കൂട്ടറുകളേക്കാള്‍ വളരെ വലുതായി കാണപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന സ്‌കൂട്ടര്‍ 14 ഇഞ്ച് വലിപ്പമുള്ള വലിയ അലോയ് വീലുകളിലാകും വിപണിയില്‍ എത്തുക.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

സ്‌കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, മറ്റ് പല മോഡലുകളിലേയും പോലെ ഹബ് മൗണ്ടഡ് മോട്ടോറിനുപകരം കേന്ദ്രീകൃതമായി ഘടിപ്പിച്ച മോട്ടോര്‍ ഫീച്ചര്‍ ചെയ്യുമെന്നാണ്. വേഗത, ബാറ്ററി ചാര്‍ജ്, റേഞ്ച് തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും Okhi 90-ല്‍ ഉള്‍പ്പെടുത്തും.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

കൂടാതെ, സ്‌കൂട്ടറില്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്റെയും ഇ-സിമ്മിന്റെയും രൂപത്തില്‍ കണക്റ്റുചെയ്ത സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

വാഹന അലേര്‍ട്ടുകള്‍, ജിയോ-ഫെന്‍സിംഗ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, റൈഡ് ബിഹേവിയര്‍ അനാലിസിസ്, ഇ-കോള്‍, ഡയഗ്നോസ്റ്റിക്സ്, മറ്റ് ഫീച്ചറുകള്‍ എന്നിവ ഒഖിനാവ Okhi 90-ല്‍ ചേര്‍ത്തേക്കാം.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

കഴിഞ്ഞ മാസം ഒഖിനാവ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന നിര്‍മ്മാണ യൂണിറ്റ് രാജസ്ഥാനില്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാവ് രാജസ്ഥാനിലെ ഭിവാഡിയിലുള്ള പുതിയ നിര്‍മ്മാണ കേന്ദ്രത്തില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

രാജ്യത്തെ അടുത്ത തലമുറ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചറും യന്ത്രസാമഗ്രികളും ഉള്ള ഒരു-ഓഫ്-ആര്‍ട്ട് പ്രൊഡക്ഷന്‍ യൂണിറ്റാണ് തങ്ങളുടെ പുതിയ ഉല്‍പ്പാദന കേന്ദ്രമെന്ന് ഒഖിനാവ അവകാശപ്പെട്ടു. ഇവിടെ പ്രതിവര്‍ഷം 3 ലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കി.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഈ കെട്ടിടം, കമ്പനിയുടെ അഭിപ്രായത്തില്‍, വരാനിരിക്കുന്ന Oki90 ഇലക്ട്രിക് സ്‌കൂട്ടര്‍ പോലെ ബ്രാന്‍ഡിന്റെ അടുത്ത തലമുറ സ്‌കൂട്ടറുകള്‍ വികസിപ്പിക്കുന്നതിനുള്ള ആധുനികവല്‍ക്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും കേന്ദ്രമാണ്.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ തയ്യാറാണെന്നും കമ്പനി അവകാശപ്പെടുന്നു. ഒഖിനാവ ഓട്ടോടെക്കിന്റെ പുതിയ നിര്‍മ്മാണ പ്ലാന്റിന് പ്രതിവര്‍ഷം 3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ ശേഷിയുണ്ട്, അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഇത് 1 ദശലക്ഷമായി വര്‍ദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്.

പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് Okinawa Okhi90 എത്തുന്നു; അവതരണം നാളെ

ഉല്‍പ്പാദന ശേഷി വിപുലീകരിക്കുന്നതുവഴി ആഭ്യന്തര വിപണിയിലെ മാത്രമല്ല, കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കാണ് കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Wednesday, March 23, 2022, 13:24 [IST]
English summary
Okinawa premium electric scooter okhi 90 will launch tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X