Okhi 90 ഇലക്ട്രിക് സ്കൂട്ടറിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പുത്തൻ ടീസർ പങ്കുവെച്ച് Okinawa
പരമാവധി 58 കിലോമീറ്റർ വേഗതയും സിംഗിൾ ചാർജിന് 139 കിലോമീറ്റർ വരെ ഉയർന്ന റേഞ്ച് കണക്കുകളും നൽകുന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ നിരയ്ക്ക് ഒഖിനാവ ഓട്ടോടെക് വളരെയധികം പ്രശസ്തമാണ്.

എന്നിരുന്നാലും, ഓഖി 90 എന്ന പുത്തൻ മോഡൽ ഒഖിനാവ ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പിൽ ഒരു ഗെയിം ചേഞ്ചർ ആയിരിക്കും, വേഗതയുടെ കാര്യത്തിൽ ഏഥർ, ടിവിഎസ്, ഓല എന്നിവയിൽ നിന്നുള്ള എതിരാളികളുമായി മത്സരിക്കാൻ അനുവദിക്കുന്ന മണിക്കൂറിൽ 90 കിലോമീറ്റർ എന്ന ഉയർന്ന വേഗത സ്കൂട്ടർ ഫീച്ചർ ചെയ്യും.

ഒഖിനാവ ഓട്ടോടെക് ഓഖി 90 -യുടെ റേഞ്ച് കണക്കുകൾ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, മാർച്ച് 24 -ന് നിരത്തിലിറങ്ങുമ്പോൾ ഒഖിനാവ ഓഖി 90 ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ സഞ്ചരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒഖിനാവ ഓഖി 90 അതിന്റെ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കും, ഒരു മണിക്കൂർ പ്ലഗ് ഇൻ ചെയ്‌താൽ വാഹനത്തിന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ബാറ്ററി സ്വാപ്പിംഗ് സംവിധാനം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഓഖി 90 അതിന്റെ പഴയ സഹോദരങ്ങളെപ്പോലെ, നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് വാഹന ഉടമകൾക്ക് ബാറ്ററി പുറത്തെടുത്ത് വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ അനുവദിക്കും.

ഒഖിനാവ ഓഖി 90 -യുടെ പല ടീസറുകൾ ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിസൈൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഓഖി 90 -യുടെ സമീപകാല ടീസർ ചിത്രങ്ങൾ സ്കൂട്ടറിന്റെ മുൻവശത്ത് ഒരു പരമ്പരാഗത ഡിസൈൻ വെളിപ്പെടുത്തുന്നു.

ഹെഡ്‌ലൈറ്റ് ഡിസൈനിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം തികച്ചും പരമ്പരാഗതമായി ഘടിപ്പിച്ചിരിക്കുന്ന ഒരു വലിയ എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ് കാണിക്കുന്നു. മുൻവശത്തെ ഏപ്രണിന്റെ ഇരുവശത്തും ലംബമായി ഘടിപ്പിച്ചിരിക്കുന്ന വലിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളായി തോന്നുന്ന ചിലതും ടീസർ ചിത്രം കാണിക്കുന്നു. ഓഖി 90 ഇലക്ട്രിക് സ്കൂട്ടറിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ഉണ്ടാകുമെന്ന് ഒഖിനാവ ഓട്ടോടെക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഒഖിനാവ ഓഖി 90 ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്നത് ക്യമറ കണ്ണിൽ പെട്ടിട്ടുണ്ട്, ഈ ചിത്രങ്ങൾ വളരെ പരമ്പരാഗത രൂപകൽപ്പനയുള്ള ഒരു സ്കൂട്ടർ വെളിപ്പെടുത്തി. ഒഖിനാവ ഓഖി 90 -ക്ക് രണ്ട് അറ്റത്തും അലോയി വീലുകളും ഡിസ്‌ക് ബ്രേക്കുകളും ഉണ്ട്, അതേസമയം മോട്ടോർ മിഡ്-മൗണ്ട് ചെയ്തതായി തോന്നുന്നു, പിൻ വീൽ ചെയിൻ ഡ്രൈവ് സംവിധാനം വഴി ഓടിക്കുന്നു.

ഓഖി 90 -ൽ മുൻവശത്ത് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും ഉണ്ടാകുമെന്നും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തി. നമ്മുടെ രാജ്യത്തെ പരുക്കൻ റോഡുകൾ കൈകാര്യം ചെയ്യാൻ ഇത് ഇലക്ട്രിക് സ്കൂട്ടറിനെ സഹായിക്കും. സ്ലീക്ക് എൽഇഡി ടെയിൽലൈറ്റ്, പിന്നിലെ യാത്രക്കാർക്ക് കട്ടിയുള്ള റാപ്പറൗണ്ട് ഗ്രാബ് ഹാൻഡിൽ എന്നിവ ഉൾപ്പെടുന്നു.

ഒഖിനാവ ഓഖി 90 ഒരു ആപ്പിലൂടെ ഏറ്റവും പുതിയ കണക്റ്റഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂർണമായും ഡിജിറ്റൽ ഡിസ്‌പ്ലേ, ജിയോ ഫെൻസിംഗ്, വെഹിക്കിൾ അലേർട്ടുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകളോടെ സ്‌കൂട്ടർ വരുമെന്ന് പ്രതീക്ഷിക്കുന്നു.

രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഒഖിനാവ ഓട്ടോടെക്കിന്റെ പുതിയ കേന്ദ്രത്തിലാണ് ഓഖി 90 നിർമ്മിക്കുന്നത്. നിലവിൽ പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയാണ് പുതിയ സ്ഥാപനത്തിനുള്ളത്.

അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ ഒഖിനാവ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റായി വികസിപ്പിക്കും. പൂർണ്ണ ശേഷിയിൽ, പുതിയ പ്ലാന്റ് നിലവിൽ അൽവാറിലെ ഒറിജിനൽ ഫാക്ടറി നിലവിൽ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ അഞ്ചിരട്ടി നിർമ്മിക്കും.


Click it and Unblock the Notifications