Ola-യുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വിപ്ലവം തീര്‍ക്കാന്‍ തുനഞ്ഞിറങ്ങിയവരാണ് ഓല ഇലക്ട്രിക്. ഐസിഇ എഞ്ചിനില്‍ നിന്ന് രാജ്യം ഇലക്ട്രിക്കിലേക്ക് മാറുന്നതാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഇ-സ്‌കൂട്ടറുകളില്‍ ഒന്നാണ് ഓല.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിലൊന്നായ ഇന്ത്യയും വൈദ്യുത വിപ്ലവത്തിലേക്കാണ് നീങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇവി വിപണി ഓരോ ദിവസം കഴിയും തോറും ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡികള്‍ നല്‍കുന്നതിലൂടെ സര്‍ക്കാറുകളും ആ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന ഫെയിം പദ്ധതി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എങ്കിലും ഇരുചക്രവാഹനങ്ങള്‍ സാധാരണക്കാരെ ഇവിയിലേക്ക് കുടുതല്‍ അടുപ്പിക്കുന്നതിനായി താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കണം. ഹീറോ വിഡ കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിക്കുകയും ഹോണ്ട ഉടന്‍ തന്നെ ഈ രംഗത്തേക്ക് വരാന്‍ സാധ്യതയുമുള്ളതിനാല്‍ ഭാവിയില്‍ മത്സരം ശക്തമാകും. വില അല്‍പ്പം കുറച്ചാല്‍ മോഡല്‍ ഹിറ്റാകുന്നെ കാര്യത്തില്‍ സംശയമില്ല. ഉദാഹരണമായി ഓല തന്നെയുണ്ട്.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ഓലയുടെ 80000-ത്തിന്‍െ സ്‌കൂട്ടര്‍

ആഗസ്റ്റ് 15-ന് അവതരിപ്പിച്ച S1-ല്‍ ഓല തങ്ങളുടെ മുന്‍നിര ഫീച്ചറുകള്‍ എല്ലാം ഉള്‍പ്പെടുത്തിയിരുന്നു. 99,999 രൂപയായിരുന്നു അതിന്റെ വില. അനുദിനം മത്സരം കടുക്കുന്നതിനാല്‍ ഓല ദീപാവലിക്ക് 80,000 രൂപ വിലയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുകയാണ്.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ഒക്ടോബര്‍ 22-നാണ് മോഡലിന്റെ ലോഞ്ച് തീയതിയെന്ന് ഓല സിഇഒ ഭവിഷ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു. 'ഈ മാസത്തെ ഞങ്ങളുടെ ലോഞ്ച് ഇവന്റില്‍ ഒരു വലിയ സംഭവം പ്ലാന്‍ ചെയ്തിട്ടുണ്ട്' എന്ന് കുറിച്ച്‌കൊണ്ട് അദ്ദേഹം തന്റെ ആവേശം പ്രകടിപ്പിച്ചു. ഐസിഇ യുഗത്തിന് അവസാനം കുറിക്കുന്ന വിപ്ലവം കുറഞ്ഞത് 2 വര്‍ഷമെങ്കിലും ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്ന് അവതരിപ്പിക്കാനാണ് ഓല ലക്ഷ്യമിടുന്നത്. ആ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 80,000 രൂപയില്‍ താഴെയാകാന്‍ സാധ്യതയുണ്ട്. ഈ പുതിയ വമ്പന്‍ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ അഗര്‍വാള്‍ നല്‍കിയിട്ടില്ല. എന്തുതന്നെയായാലും ഈ ഒരു നീക്കത്തോടെ ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന കൂടുതല്‍ മുന്നോട്ട് കുതിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

പ്രതീക്ഷകള്‍

കുറഞ്ഞ വിലയായതിനാല്‍ സവിശേഷതകളിലും അവ നിഴലിക്കും. ഈ പുതിയ ഉല്‍പ്പന്നത്തിന്റെ വില ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനേക്കാള്‍ കുറവായതിനാല്‍ ഫീച്ചറുകളും കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം. S1 പ്രോയെ അപേക്ഷിച്ച് S1-ല്‍ ഇതിനകം കുറച്ച് സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന ഈ മോഡലിലും സമാനമായ തന്ത്രത്തെ പ്രതിഫലിപ്പിക്കും.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ഹീറോ വിഡ, വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം ഏഥര്‍, സിമ്പിള്‍, ഒഖിനാവ, ടിവിഎസ്, ചേതക്, നിലവിലെ സെഗ്മെന്റ് ലീഡര്‍ ഹീറോ ഇലക്ട്രിക്ക് എന്നിവയില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് ഓലയുടെ ഈ നീക്കം.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

സെപ്റ്റംബര്‍ 7 മുതലാണ് ഓല S1 മോഡലിന്റെ ഡെലിവറി രാജ്യത്തുടനീളം ആരംഭിച്ചത്. 3 kWh ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. 4 kWh ബാറ്ററി പാക്കുള്ള S1 പ്രോയേക്കാള്‍ ചെറുതാണ് ഇത്. ചെറിയ ബാറ്ററിയില്‍ പോലും ഒറ്റ ചാര്‍ജില്‍ നിന്ന് 141 കിലോമീറ്റര്‍ റേഞ്ച് ഓല S1 വാഗ്ദാനം ചെയ്യുന്നു. മോട്ടോറും എസ്1 പ്രോയ്ക്ക് സമാനമാണ്.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

ഓലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് S1-ന് സമാനമായ സവിശേഷതകളോ അല്‍പ്പം കുറവോ ലഭിച്ചേക്കാം. ഈ മാസം നടക്കുന്ന പരിപാടിയില്‍ ഓല കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും. എന്നാല്‍ മോഡലിന് S1-ന് സമാനമായ സവിശേഷതകള്‍ നല്‍കുമെന്ന് ഊഹാപോഹങ്ങളുണ്ട് എന്നാല്‍ വിലക്കുറവ് കാരണം കുറച്ച് ഫീച്ചറുകള്‍ കുറയുകയും ചെയ്യും.

ഓലയുടെ ദീപാവലി വെടിക്കെട്ട് ഒക്‌ടോബര്‍ 22-ന്; ; 80000 രൂപ സ്‌കൂട്ടര്‍ ലോഞ്ച് തീയതിയായി

വില കൂടുതലാണെന്ന കാരണം പറഞ്ഞ് ഇലക്ട്രിക് സ്‌കൂട്ടറുകളോട് അകലം പാലിക്കുന്നവര്‍ക്ക് നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുതിയ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതിന് ശേഷം അറിയാം.

More from DriveSpark

Article Published On: Monday, October 10, 2022, 10:44 [IST]
English summary
Ola ceo bhavish aggarwal announced launch date of new electric scooter under rs 80k
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X