ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി ഓല ഇലക്ട്രിക് മാറിയിരുന്നു. ഇപ്പോള്‍ ഈ ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന നേടിയെടുക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഓല. അതിന്റെ ഭാഗമായി S1 ഇലക്ട്രിക് സ്‌കൂട്ടറിനുള്ള 10,000 രൂപയുടെ ഉത്സവകാല കിഴിവ് ദീപാവലി വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു. ഈ ഓഫര്‍ ഒക്‌ടോബര്‍ അഞ്ചിന് അവസാനിച്ചിരുന്നു.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

വ്യാഴാഴ്ചയാണ് ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഈ തീരുമാനത്തെക്കുറിച്ച് ട്വീറ്ററിലൂടെ അറിയിച്ചത്. നവരാത്രി വേളയില്‍ തങ്ങളുടെ എസ് 1 ഇലക്ട്രിക് സ്‌കൂട്ടറിന് വന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. നിരവധി ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടതിനാല്‍ 10,000 രൂപയുടെ ഉത്സവകാല കിഴിവുകള്‍ ദീപാവലി വരെ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

'ഈ നവരാത്രിയില്‍ ഞങ്ങളുടെ S1 ഉല്‍പ്പന്നങ്ങളോടുള്ള പ്രതികരണത്തില്‍ ശരിക്കും വിനീതനായി! നിങ്ങളില്‍ പലരും ആവശ്യപ്പെട്ടതിനാല്‍, ഞങ്ങള്‍ ദീപാവലി വരെ ഉത്സവ ഓഫറുകള്‍ നീട്ടും' ഭവിഷ് ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു. മുന്‍നിര മോഡലായ S1 പ്രോയുടെ വിലകുറഞ്ഞ പതിപ്പായ S1 ഈ വര്‍ഷം ഓഗസ്റ്റ് 15-നാണ് ഇവി നിര്‍മ്മാതാവ് പുറത്തിറക്കിയത്. ദസറ ആഘോഷക്കാലത്ത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സാധാരണ വില്‍പ്പനയേക്കാള്‍ പത്തിരട്ടി വര്‍ധനയാണ് ഉണ്ടായതെന്ന് ഓല സിഇഒ തന്റെ മറ്റൊരു ട്വീറ്റില്‍ അവകാശപ്പെട്ടു.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

'ഇന്ന് ഞങ്ങളുടെ S1-ന്റെ ആദ്യ ദസറ, എല്ലാവരില്‍ നിന്നും എന്തൊരു അത്ഭുതകരമായ സ്വീകരണം! ഒരു സാധാരണ വില്‍പ്പന ദിവസത്തിന്റെ ഏതാണ്ട് 10 മടങ്ങ്. ഓല S1-ന്റെ ശക്തമായ വില്‍പ്പന, ഐസിഇ എഞ്ചിനുകളുടെ യുഗം അവസാനിപ്പിച്ച് രാജ്യം ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ തയാറാണെന്ന് കാണിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

സെപ്റ്റംബര്‍ ഒന്നിനാണ് ഓല ഇലക്ട്രിക് S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പര്‍ച്ചേസ് വിന്‍ഡോ തുറന്നത്. സെപ്റ്റംബര്‍ 7-ന് ഡെലിവറിയും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച S1 പ്രോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് സ്‌കൂട്ടറും നിര്‍മ്മിച്ചിരിക്കുന്നത്.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

ഓല S1 ഇലക്ട്രിക് സ്‌കൂട്ടറില്‍ 3 kWh ഇലക്ട്രിക് മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ 141 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഇത് വരുന്നത്. ഇക്കോ മോഡില്‍ 128-കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. നോര്‍മല്‍ മോഡില്‍ 101 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. സ്പോര്‍ട്സ് മോഡില്‍ ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ഓടും. മണിക്കൂറില്‍ 90 കിലോമീറ്റര്‍ േവഗതയില്‍ സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നാണ് അവകാശവാദം.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ ഓല അതിന്റെ 5 വര്‍ഷത്തെ വിപുലീകൃത വാറന്റിയില്‍ 1,500 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു. ട1 പ്രോക്ക് 8.99 ശതമാനത്തില്‍ നിന്ന് ആരംഭിക്കുന്ന (2.2 ശതമാനം കുറവ്) കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പക്ക് സീറോ പ്രോസസ്സിംഗ് ഫീസും അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

മാസങ്ങള്‍ തുടര്‍ച്ചയായി നേരിട്ട തകര്‍ച്ചക്ക് ശേഷമാണ് സെപ്തംബറില്‍ ഓല ഇവി വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. ഓരോ മിനിറ്റിലും ഓരോ സ്‌കൂട്ടര്‍ വിറ്റഴിച്ച് നവരാത്രി സമയത്ത് ഓല ഇലക്ട്രിക് 4 മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചതും വിലക്കിഴിവുമാണ് വില്‍പ്പനയില്‍ കുതിച്ച് ചാട്ടമുണ്ടാകാന്‍ കാരണം.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം ഉപഭോക്തൃ ടെസ്റ്റ് റൈഡുകള്‍ സംഘടിപ്പിച്ചതായി ഓല വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഷോറൂമുകള്‍ എന്ന ആശയത്തെ കമ്പനി എതിര്‍ത്തിരുന്നു. പിന്നാലെ സിഇഒ ട്വിറ്ററില്‍ പോള്‍ നടത്തി. അതിന് ശേഷമാണ് രാജ്യത്തിന്‍െ വിവിധ ഭാഗങ്ങളിലായി കമ്പനി എ്ക്‌സപീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചത്. ഇത് ഫലം കണ്ടുവെന്ന് വേണം കരുതാന്‍.

ഓഫര്‍ മഴ തുടര്‍ന്ന് ഓല; 10000 രൂപ കിഴിവില്‍ S1 ദീപാവലി വരെ വാങ്ങാം

എക്‌സ്പീരിയന്‍സ് സെന്ററുകള്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗിന് കുറവില്ലെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഓല പുറത്തിറക്കുന്നത്. S1 മോഡലിന് 99,000 രൂപയും S1 പ്രോയ്ക്ക് 1.40 ലക്ഷം രൂപയുമാണ് നിലവില്‍ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Thursday, October 6, 2022, 18:30 [IST]
English summary
Ola electric extended rs 10000 festive discount on s1 till diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X