ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഓല ഇലക്ട്രിക്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അതിന്റെ മുന്‍നിര ഓഫറായ S1 പ്രോ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തേക്ക് ചുവടുവെച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ്. S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 1.30 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

2021 ഡിസംബറില്‍ ഇതിന്റെ ഡെലിവറി ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍, വെറും 7 മാസത്തിനുള്ളില്‍, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന 70,000 യൂണിറ്റുകള്‍ കടന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഓല. വിപണിയില്‍ എത്തിയകാലം മുതല്‍ വലിയ സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നത്. ബുക്കിംഗും, ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളും അന്ന് വലിയ വാര്‍ത്തകളാകുകയും ചെയ്തിരുന്നു.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ നേടിയ ഏറ്റവും പുതിയ വില്‍പ്പന നാഴികക്കല്ല് കമ്പനിയുടെ സിഇഒ ഭവിഷ് അഗര്‍വാള്‍ അതിന്റെ 'മിഷന്‍ ഇലക്ട്രിക് 2022' വെര്‍ച്വല്‍ ഇവന്റിലാണ് പ്രഖ്യാപിച്ചത്. അതേ പരിപാടിയില്‍, ഈ ഇലക്ട്രിക് നിര്‍മാതാവ് S1 ഇലക്ട്രിക് സ്‌കൂട്ടറും വീണ്ടും പുറത്തിറക്കി.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഇത് S1 പ്രോയുടെ കൂടുതല്‍ താങ്ങാനാവുന്ന പതിപ്പാണ്, അവ രണ്ടും ഒരുപോലെയാണെങ്കിലും, അവയ്ക്ക് ചില ശ്രദ്ധേയമായ വ്യത്യാസങ്ങളുണ്ടെന്നും കമ്പനി പറയുന്നു. S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറില്‍ 4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉണ്ട്, ഓരോ ചാര്‍ജിനും 181 കിലോമീറ്റര്‍ എന്ന ARAI സാക്ഷ്യപ്പെടുത്തിയ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും അവകാശപ്പെടുന്നു.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

കൂടാതെ, ഇതിന് നാല് റൈഡിംഗ് മോഡുകള്‍ ലഭിക്കുന്നു. അവ - ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ്, ഹൈപ്പര്‍ മോഡ്. ഈ ഇ-സ്‌കൂട്ടറിന് 8.5kW (11.3 bhp) പവര്‍ ഔട്ട്പുട്ടും 58 Nm torque ഉം ഉള്ള ഹൈപ്പര്‍ഡ്രൈവ് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നുണ്ട്.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളില്‍ S1 പ്രോ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്നും ഇതിന് 116 കിലോമീറ്റര്‍ പരമാവധി വേഗത ലഭിക്കുമെന്നും ഓല പറയുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് വഴി 15 മിനിറ്റിനുള്ളില്‍ 0-50 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഫീച്ചറുകളുടെ കാര്യത്തില്‍, Move OS 2.0 സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ കണ്‍സോള്‍ ഇതിന് ലഭിക്കുന്നു, കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, മ്യൂസിക്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും നല്‍കുന്നു. ദീപാവലിയോടെ മൂവ് OS 3.0 അപ്ഡേറ്റ് പുറത്തിറക്കുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചു.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, യാതൊരു ഫ്രില്ലുകളുമില്ലാത്ത ഉല്‍പ്പന്നമായാണ് ഓല സ്‌കൂട്ടര്‍ എത്തുന്നത്. ഇതിന് വളരെ ലളിതമായ രൂപകല്‍പ്പനയാണ് ലഭിക്കുന്നത്. ഇത് ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ മികച്ചതാക്കുകയും ചെയ്യുന്നു.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

സൂക്ഷ്മപരിശോധനയില്‍ സ്‌കൂട്ടറിന്റെ മുഴുവന്‍ ബോഡിക്കും കുറഞ്ഞ എയര്‍ ഇന്‍ടേക്ക് ഉറപ്പാക്കാന്‍ മിനുസമാര്‍ന്ന കെര്‍വുകള്‍ ഉണ്ടെന്ന് കണ്ടെത്താനാകും. ബാറ്ററിയില്‍ നിന്ന് കൂടുതല്‍ മൈലുകള്‍ വേര്‍തിരിച്ചെടുക്കാന്‍ ഇത് സഹായിക്കും.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

കസ്റ്റമൈസേഷന്റെ കാര്യത്തില്‍, ഉപയോക്താക്കള്‍ക്ക് വിശാലമായ കളര്‍ ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാം. ബ്ലൂ, റെഡ്, സില്‍വര്‍, യെല്ലോ, പിങ്ക്, ഗോള്‍ഡ്, വൈറ്റ്, ബ്രൗണ്‍, ബ്ലാക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

കൂടാതെ, ഈ കളര്‍ ഓപ്ഷനുകള്‍ മെറ്റാലിക്, മാറ്റ്, പാസ്റ്റല്‍ എന്നിങ്ങനെ വ്യത്യസ്ത ഫിനിഷുകളില്‍ ലഭ്യമാകും. എല്ലാ നിറങ്ങളും സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളാണ്, ഇത് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയ്ക്കും സൗന്ദര്യശാസ്ത്രത്തിനും അനുയോജ്യമാണ്.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

മാത്രമല്ല, 400 നഗരങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു വലിയ ശൃംഖലയാണ് കമ്പനി നിര്‍മ്മിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടൂവീലര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കുകളില്‍ ഒന്നായിരിക്കും ഇത്. പൂര്‍ണമായും നിലവില്‍ വന്നാല്‍, രാജ്യത്തുടനീളമുള്ള ഓല സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാകും.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

ഇത് കണ്ടെത്താന്‍ എളുപ്പമുള്ള പെട്രോള്‍ പമ്പുകളുടെ നിലവിലെ നെറ്റ്‌വര്‍ക്കിന് സമാനമായിരിക്കുമെന്ന് വേണം പറയാന്‍. ഓല ഇലക്ട്രിക്കിന്റെ ഹൈപ്പര്‍ചാര്‍ജര്‍ സ്റ്റേഷനുകളില്‍, സ്‌കൂട്ടറിന് 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ ലോഡുചെയ്യാനാകും. ചാര്‍ജ് തീര്‍ന്ന ബാറ്ററിയില്‍ കുടുങ്ങിപ്പോകില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുമ്പോള്‍, അത് ഇലക്ട്രിക്കിലേക്ക് മാറാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

റിവേഴ്സ് മോഡ്, ആപ്പ് അധിഷ്ഠിത കീലെസ് ആക്സസ്, ഫാസ്റ്റ് ആക്സിലറേഷന്‍, മികച്ച ട്രാക്ഷന്‍, വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യല്‍, ക്ലാസ്-ലീഡിംഗ് അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവയാണ് ഓല സ്‌കൂട്ടറിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ഡെലിവറി ആരംഭിച്ചിട്ട് 7 മാസം; S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി Ola

പ്രവര്‍ത്തനങ്ങളുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍, ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കമ്പനിയുടെ തമിഴ്നാട്ടിലെ പ്ലാന്റില്‍ പ്രതിവര്‍ഷം 2 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Saturday, August 20, 2022, 13:03 [IST]
English summary
Ola s1 pro electric scooter sales cross 70 000 units read here to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X