നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഓരോ വർഷവും ശരാശരി നാല് പുതിയ അല്ലെങ്കിൽ പരിഷ്ക്കരിച്ച മോഡലുകൾ അവതരിപ്പിക്കുമെന്ന വാഗ്ദാനം റോയൽ എൻഫീൽഡ് പാലിച്ച് പോരുന്നുണ്ട്. ഈ വർഷം സ്‌ക്രാം 411, ഹണ്ടർ 350 എന്നീ മോഡലുകൾ കമ്പനി പുറത്തിറക്കിയാണ് ഈ വാഗ്‌ദാനം നിറവേറ്റിയത്.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

സ്‌ക്രാം 411 മാർച്ചിൽ 2.03 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചപ്പോൾ ഹണ്ടർ 350 ഈ മാസം ആദ്യം 1.50 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. നിലവിൽ റോയൽ എൻഫീൽഡിന്റെ വാഹനനിരയിലെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോട്ടോർസൈക്കിളാണ് ഹണ്ടർ.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഇവയിലൂടെ 350 സിസി, 400 സിസി സെഗ്‌മെന്റുകളിലെ ലോഞ്ച് കമ്പനി പൂർത്തീകരിച്ചു.അടുത്ത ലോഞ്ച് 650 സിസി സെഗ്‌മെന്റിലായിരിക്കാം. ഉല്പാദനത്തിന് റെഡിയായി നിൽക്കുന്ന മീറ്റിയോർ 650 ഒക്‌ടോബർ മാസം ലോഞ്ച് ചെയ്യാനാണ് സാധ്യത. ഉത്സവ സീസണ് കൊടിയേറുന്ന സമയമായതിനാലാണ് ആ സമയം തെരഞ്ഞെടുക്കാൻ കാരണം. ഏകദേശം 3.35 ലക്ഷം രൂപ പ്രാരംഭ വിലയിൽ ബൈക്ക് പുറത്തിറക്കും.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

വലിപ്പത്തിന്റെ കാര്യത്തിൽ തന്റെ എതിരാളികളെ മീറ്റിയോർ 650 കുഞ്ഞന്മാരാക്കുന്നുണ്ട്. എൻട്രി ലെവൽ കമ്മ്യൂട്ടർ സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും കൊണ്ട് നിറഞ്ഞ നമ്മുടെ നിരത്തുകൾ പരിഗണിക്കുമ്പോൾ പ്രത്യേകിച്ചും. മീറ്റിയർ 650 മോഡലിന്റെ വലിപ്പക്കൂടുതൽ തിരക്കേറിയ നഗര വീഥികളിൽ ചെറിയ ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും ഹൈവേകളിലും ഓപ്പൺ റോഡുകളിലുമുള്ള യാത്ര ആസ്വാദ്യകരമാക്കും. ബൈക്കിന്റെ ഭാരം 100-120 കിലോമീറ്ററും അതിനുമുകളിലും വേഗതയിൽ കുതിക്കാൻ സഹായിക്കുമെന്ന് തോന്നുന്നു.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ (USD), ഡ്യുവൽ റിയർ ഷോക്ക് അബ്സോർബറുകൾ, ഒപ്റ്റിമൽ ട്രാക്ഷനുള്ള വൈഡ് ബ്ലോക്ക് പാറ്റേൺ റിയർ ടയർ തുടങ്ങിയ ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ബൈക്കിന് രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസുമായാണ് ഇവ സംയോജിപ്പിച്ചിരിക്കുന്നതും.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന 648 സിസി എയർ/ഓയിൽ-കൂൾഡ് പാരലൽ ട്വിൻ മോട്ടോർ എഞ്ചിൻ ആണ് വാഹനത്തിന് കരുത്തുപകരുന്നത്. ഇത് 7,150 rpm-ൽ 47 bhp പരമാവധി കരുത്തും 5,250 rpm-ൽ 52 Nm torque ഉം സൃഷ്ടിക്കാൻ പ്രാപ്‌തമായിരിക്കും.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാണ് മീറ്റിയോര്‍ വരുന്നത്. ക്രൂയിസർ ബൈക്കിന്റെ ആവശ്യകതകൾക്ക് അനുസൃതമായി റോയൽ എൻഫീൽഡ് എഞ്ചിൻ ചെറുതായി പരിഷ്ക്കരിക്കാനും സാധ്യതയുണ്ട്.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

മീറ്റിയോർ 650 ഡിസൈൻ

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കും വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പും പോലുള്ള സവിശേഷതകളുള്ള ഒരു റെട്രോ പ്രൊഫൈലാണ് മീറ്റിയോർ 650 മുന്നോട്ടുകൊണ്ടുപോവുന്നത്. മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഫുട്‌പെഗുകളും എർഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന വീതിയേറിയ ഹാൻഡിൽബാറും ഉപയോഗിച്ച് റൈഡിംഗ് സ്റ്റാൻസ് വളരെ സുഖകരമാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ രീതിയിൽ സ്കൂപ്പ് അപ്പ് പ്രൊഫൈലോട് കൂടിയാണ് റൈഡർ സീറ്റ്.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഇരിപ്പിടത്തിന്റെ ഉയരം (800 മില്ലീമീറ്റർ) ഏകദേശം ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവക്ക് തുല്യമാണ്. ഇത് മികച്ച ഹാൻഡ്‌ലിങ്ങും കൺട്രോളും കൈവരുത്തുന്നു. പരുക്കൻ ക്രാഷ് ഗാർഡ്, വീതിയേറിയ പില്യൺ സീറ്റ്, മിനിമൽ ബോഡി പാനലിംഗ്, കട്ടിയുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വീതിയേറിയ പിൻ മഡ്‌ഗാർഡ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

റോയൽ എൻഫീൽഡിന്റെ മേക്ക് ഇറ്റ് യുവേഴ്‌സ് (MIY) വ്യക്തിഗതമാക്കൽ പ്ലാറ്റ്‌ഫോം വഴി നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭ്യമാകും. മീറ്റിയോർ 650 ക്രൂയിസറിനെ റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം ഇതൊരു മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിളായിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

നിരത്തുകൾ വാഴാൻ മീറ്റിയോർ 650; ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണാം

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 വളരെ കഴിവുള്ള ഒരു ടൂറിംഗ് മോഡലാണെങ്കിലും മീറ്റിയോര്‍ 350 പോലെ ദീര്‍ഘദൂര യാത്രക്ക് ഉചിതമല്ലെന്നാണ് വിമർശനം. അതേസമയം കരുത്തും ടോര്‍ക്കും കുറവാണെന്നതും വലിയൊരു പോരായ്‌മയായാണ് ചൂണ്ടിക്കാണിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 എന്നിവയുടെ പോസിറ്റീവ് ഗുണങ്ങള്‍ സംയോജിപ്പിച്ച് മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ സൃഷ്ടിക്കാനാണ് 650 ക്രൂയിസർ ബൈക്കിലൂടെ കമ്പനിയുടെ ശ്രമം.

More from DriveSpark

Article Published On: Thursday, August 18, 2022, 15:46 [IST]
English summary
Ready for effortless cruising on wide open roads spy video of royal enfield meteor 650
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X