മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

തങ്ങളുടെ വരാനിരിക്കുന്ന സ്‌കൂട്ടറുകള്‍ക്കായി പുതിയ എഞ്ചിന്‍ തയ്യാറാക്കുന്നുവെന്ന് അറിയിച്ച് നിര്‍മാതാക്കളായ പിയാജിയോ. 150 സിസി എഞ്ചിനിലാണ് കമ്പനി പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ഈ പുതിയ എഞ്ചിന്‍ വികസിപ്പിക്കുന്നതിന് ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സോങ്‌ഷെനുമായി കമ്പനി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ക്ക് വേണ്ടിയാണ് ഇരു കമ്പനികളും ഈ എഞ്ചിന്‍ വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ഈ പുതിയ 150 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനെ 'G150S' എന്ന് വിളിക്കുന്നു, ഇത് പരമാവധി 15 bhp കരുത്തും 15 Nm torque ഉം ഉത്പാദിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക ആധുനിക എഞ്ചിനുകളേയും പോലെ, G150S-ലും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, കീലെസ്സ് ഇഗ്‌നിഷന്‍, സൈലന്റ് സ്റ്റാര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഭൂരിഭാഗം സ്‌കൂട്ടറുകള്‍ക്കും ഈ സവിശേഷതകള്‍ പുതിയ മാനദണ്ഡമായി മാറുകയാണ്. അതേസമയം ഈ എഞ്ചിന്റെ നിര്‍മ്മാണ സമയക്രമം കമ്പനി സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ലഭിക്കുന്ന സൂചനകളനുസരിച്ച്, ഈ എഞ്ചിന്‍ പുതിയ സ്‌കൂട്ടര്‍ മോഡലിനൊപ്പം 2022-ല്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോയും സോങ്‌ഷെനും തങ്ങളുടെ ഭാവി 150 സിസി പവര്‍ ചെയ്യാന്‍ ഈ എഞ്ചിന്‍ ഉപയോഗിക്കുമെന്നാണ് സൂചന. എന്നിരുന്നാലും, ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ സ്‌കൂട്ടറുകളുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ പിയാജിയോ ഈ എഞ്ചിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരില്ല.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

അടുത്തിടെ, പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) അതിന്റെ ബാരാമതി പ്ലാന്റില്‍ ആപ് ഇലക്ട്രിക് ത്രീ-വീലര്‍ ശ്രേണി അസംബിള്‍ ചെയ്യുന്നതിനായി പ്ലാന്റില്‍ വനിതാ ജീവനക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ബാരാമതിയിലും പരിസരത്തുമുള്ള വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് വനിതാ ജീവനക്കാരെ തെരഞ്ഞെടുത്തത്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

അസംബ്ലി ലൈനിലേക്ക് വരുന്നതിന് മുമ്പ് സുരക്ഷാ നടപടിക്രമങ്ങള്‍, ഉപകരണങ്ങളുടെ ഉപയോഗം, ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യ, ബിഎംഎസ്, മോട്ടോറുകള്‍, ഇ-ബോക്‌സുകള്‍ എന്നിവയിലും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോയുടെ ബാരാമതി പ്ലാന്റിലെ സ്ത്രീ തൊഴിലാളികള്‍ ആപ്പിന്റെ ഇലക്ട്രിക് മോഡലുകളായ ആപ്പ് ഇ-സിറ്റി, ആപ്പ് ഇ-എക്സ്ട്രാ എന്നിവ കൂട്ടിച്ചേര്‍ക്കുന്നു, അവ സ്ഥിരവും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി മോഡലുകളില്‍ വരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ആപ്പ് ഇലക്ട്രിക് അസംബ്ലി ലൈനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗുണമേന്മ നിയന്ത്രണ പരിശോധനകള്‍, ഫിറ്റിംഗുകള്‍, അസംബ്ലി, ഇലക്ട്രിക്കല്‍, മൊത്തത്തിലുള്ള മെറ്റീരിയല്‍ മാനേജ്‌മെന്റ് എന്നിവയുടെ ഉത്തരവാദിത്തം ഉണ്ടായിരിക്കും.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വ്യാപനവും വിപുലീകരിക്കുകയാണ്. ഇന്ത്യയില്‍ ത്രീ വീലര്‍ വാണിജ്യ വാഹനങ്ങളുടെ വ്യാപനം വിപുലീകരിക്കാന്‍ അടുത്ത കാലത്തായി കമ്പനി ഗണ്യമായ ശ്രമങ്ങള്‍ നടത്തിവരികയും ചെയ്യുന്നു. വാണിജ്യ വാഹന വിഭാഗത്തില്‍ ഇലക്ട്രിക് രംഗത്തേക്ക് കമ്പനി ഇപ്പോള്‍ ചുവടുവെച്ചിരിക്കുകയാണ്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോയുടെ ഡീലര്‍ഷിപ്പുകളെക്കുറിച്ച് പറയുകയാണെങ്കില്‍, കമ്പനി ഇന്ത്യയില്‍ 725 ഡീലര്‍ഷിപ്പുകളും 1,100 കസ്റ്റമര്‍ ടച്ച് പോയിന്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയില്‍ പിയാജിയോ വെഹിക്കിള്‍സ് അപ്രീലിയ, വെസ്പ, ആപെ തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി വില്‍ക്കുകയും ചെയ്യുന്നു.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോയ്ക്ക് അവരുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പിയാജിയോ വണ്‍ അന്താരാഷ്ട്ര വിപണിയില്‍ ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം മെയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

പിയാജിയോ വണ്‍ ഒരു കോംപാക്ട് ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും, എന്നാല്‍ റൈഡര്‍ക്ക് ആശ്വാസം നല്‍കാന്‍ വലിയ ഫുട്റെസ്റ്റ് ലഭിക്കും. യാത്രക്കാര്‍ക്കായി നീക്കം ചെയ്യാവുന്ന ഫുട്ബോര്‍ഡിന്റെ സൗകര്യവും വാഹനത്തില്‍ കമ്പനി ഒരുക്കുന്നുണ്ട്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ലഭ്യമായ വിവരം അനുസരിച്ച്, പിയാജിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ അവതരിപ്പിക്കും - വണ്‍, ആക്റ്റീവ്. ആക്റ്റീവ് വേരിയന്റില്‍, വണ്ണിനെക്കാള്‍ കൂടുതല്‍ റേഞ്ചും വേഗതയും നല്‍കാം. 1.2 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററിയാണ് പിയാജിയോ വണ്ണില്‍ നല്‍കിയിരിക്കുന്നത്.

മൈലേജും യാത്രാസുഖവും മെച്ചപ്പെടും; സ്‌കൂട്ടറുകള്‍ക്കായി 150 സിസി എഞ്ചിന്‍ പുറത്തിറക്കാന്‍ Piaggio

ഇതിന്റെ ഇലക്ട്രിക് മോട്ടോറിന് 1.6 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. മണിക്കൂറില്‍ 43 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന സ്‌കൂട്ടറിന് ഫുള്‍ ചാര്‍ജില്‍ 55-60 കിലോമീറ്റര്‍ വരെ ഡ്രൈവ് ചെയ്യാനാകും.

Most Read Articles

Malayalam
കൂടുതല്‍... #പിയാജിയോ #piaggio
English summary
Report says piaggio developing new 150cc engine for scooters find here all new details
Story first published: Saturday, January 1, 2022, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X