അനുദിനം അണപൊട്ടി ഒഴുകുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിലേക്ക് ചുവട് വെയ്ക്കാൻ River EV; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇരുചക്രവാഹനങ്ങൾ കാലങ്ങളായി ഇന്ത്യയിലെ ജനജീവിതത്തിന്റെ ആണിക്കല്ലാണ്, അവയുടെ കോംപാക്ട് വലിപ്പവും താങ്ങാനാവുന്ന വിലയും ഈ പരമ്പരാഗത ഇന്റേണൽ കംബഷൻ (ICE) വാഹനങ്ങളെ രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്കളുള്ള തെരുവുകളിൽ അനായാസം യാത്ര ചെയ്യുന്നതിനുള്ള ഒരു മാർഗമാക്കി മാറ്റുന്നു.

നിലവിൽ ഈ സെഗ്മെന്റിൽ ഇവികളുടെ സാനിധ്യം അനുദിനം വർധിച്ചുവരികയാണ്. ഇപ്പോൾ, റിവർ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് കൂടെ ഒരു ഇലക്ട്രിക് സ്‌കൂട്ടറും അനുബന്ധ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുമായി രംഗത്തേക്ക് വരികയാണ്. താങ്ങാനാവുന്നതും എന്നാൽ സ്റ്റൈലിഷുമായ, ഒരു ഡെയ്ലി യൂസ്/ കമ്മ്യൂട്ടർ ഇലക്ട്രിക് വാഹനം തെരയുന്ന ആധുനിക കാലത്തെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനിയുടെ പദ്ധതി.

അനുദിനം അണപൊട്ടി ഒഴുകുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിലേക്ക് ചുവട് വെയ്ക്കാൻ River EV; സ്പൈ ചിത്രങ്ങൾ പുറത്ത്

മണിവ് മൊബിലിറ്റിയുടെയും ട്രക്ക്‌സ്‌ VC -യുടെയും പിന്തുണയോടെ 2020 -ന്റെ അവസാനത്തിൽ അരവിന്ദ് മണിയും വിപിൻ ജോർജും ചേർന്ന് സ്ഥാപിതമായ റിവർ, ചുരുങ്ങിയ കാലത്തിനിടയിൽ 42 പേരിലേക്ക് വളർന്നു. നിരവധി മുൻനിര കമ്പനികളിൽ നിന്നുള്ള ചെറുതും വളരുന്നതുമായ ടീം ഈ വർഷം അവസാനം ഉപഭോക്താക്കൾക്കായി ഒരു പ്രോട്ടോടൈപ്പ് വാഹനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ അരങ്ങേറ്റത്തിന് മുന്നോടിയായി പരീക്ഷണയോട്ടത്തിനിടെ ഈ റിവർ ഇവി ഡ്രൈവസ്പാർക്കിന്റെ ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്.

RX-1 എന്ന കോഡ്നെയിമിൽ "മൾട്ടി-യൂട്ടിലിറ്റി" ഇലക്ട്രിക് സ്കൂട്ടർ ആണ് റിവർ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ (62 മൈൽ) മുതൽ 180 കിലോമീറ്റർ (112 മൈൽ) വരെ സഞ്ചരിക്കാൻ കഴിയുന്ന നിരവധി ബാറ്ററി പായ്ക്ക് വലുപ്പങ്ങളിൽ ലഭ്യമാവും എന്നതാണ് ശ്രദ്ധേയം. വാഹനത്തിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ (25 മൈൽ) വെഗതയിൽ 4.0 സെക്കൻഡിനുള്ളിൽ എത്താൻ കഴിയും എന്നാണ് അവകാശപ്പെടുന്നത്, കൂടാതെ ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ (50 മൈൽ) ആണ്.

അനുദിനം അണപൊട്ടി ഒഴുകുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിലേക്ക് ചുവട് വെയ്ക്കാൻ River EV; സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരു മൾട്ടി യൂട്ടിലിറ്റി വാഹനം എന്ന നിലയിലാണ് ഇതിന്റെ പ്രധാന ഫോക്കസ് എന്നതിനാൽ, ഇതിന് 200 കിലോഗ്രാം പേലോഡ് ഉണ്ട്, റൈഡർക്ക് അത്യാവശ പാക്കേജുകൾ കൊണ്ടുപോകാൻ മതിയാകും. ബാറ്ററി പാക്കിനെ ആശ്രയിച്ചുള്ള വില, 80,000 രൂപ ($1,070) മുതൽ 100,000 രൂപ ($1,337) വരെ ആയിരിക്കാനാണ് സാധ്യത. ഇന്ത്യയിൽ ഫലവത്തായതും എന്നാൽ കടുത്ത മത്സരം നടക്കുന്നതുമായ നിമിഷത്തിലാണ് റിവർ ഇവിയുടെ ഈ രംഗപ്രവേശനം.

വായു മലിനീകരണം ഉണ്ടാക്കുന്ന പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനുള്ള ശ്രമത്തിൽ ഇവികളുടെ അഡോപ്ഷൻ ത്വരിതപ്പെടുത്താൻ താൽപ്പര്യമുള്ള ഇന്ത്യൻ സർക്കാർ, രാജ്യത്ത് നിർമ്മിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്‌സിഡി വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെവി ഇൻഡസ്ട്രീസ് ഇപ്പോൾ 1 kWh കപ്പാസിറ്റിയുള്ള വാഹനങ്ങൾ മിനിമം 15,000 രൂപ ($200) നൽകുന്ന ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യുന്നു. സബ്‌സിഡിയുടെ പരിധി വാഹനത്തിന്റെ വിലയുടെ 40 ശതമാനം ആയി ഇരട്ടിപ്പിച്ചിട്ടുണ്ട്.

അനുദിനം അണപൊട്ടി ഒഴുകുന്ന ഇന്ത്യൻ ഇവി സെഗ്മെന്റിലേക്ക് ചുവട് വെയ്ക്കാൻ River EV; സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ റിവർ ഇവിയുടെ കൂടുതൽ ടെക്നിക്കൽ സ്പെക്കുകളും ചാർജിംഗ് ടൈം പോലെയുള്ള വിശദാംശങ്ങൾ നിർമ്മാതാക്കൾ പങ്കുവെച്ചിട്ടില്ല. എന്നാൽ ഓല ഇലക്ട്രിക്, ബൗൺസ്, ഏഥർ എനർജി എന്നിവയുൾപ്പടെ വലിയതും മികച്ച ഫണ്ട് ലഭിക്കുന്നതുമായ എതിരാളികൾക്കെതിരെയാണ് റിവർ മത്സരിക്കുന്നത്. എന്നാൽ റിവറിന്റെ സഹസ്ഥാപകർ തങ്ങളുടെ പുതിയ വാഹനവും ബിസിനസ് മോഡലും വിപണിയിലെ ഒരു വിടവ് നികത്തുമെന്ന് വാദിക്കുന്നു.

റിവർ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനും സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളുടെ ഒരു സ്യൂട്ട് വാഗ്ദാനം ചെയ്യാനും ഉടമകളെ അവരുടെ സ്‌കൂട്ടറുകൾ കസ്റ്റമൈസ് ചെയ്യാനും ദിവസം മുഴുവൻ തങ്ങളുടെ ആവശ്യങ്ങൾ മാറുന്നതിനനുസരിച്ച് അവ നീക്കംചെയ്യാനും അനുവദിക്കുന്ന ഒരു കൂട്ടം ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. ഇവിയുടെ വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചാർജിംഗ്, ബാറ്ററി പാക്കുകൾ, വലിപ്പം, മെയിന്റനൻസ്, കണക്റ്റിവിറ്റി പാക്കേജുകൾ എന്നിവ സബ്‌സ്‌ക്രിപ്‌ഷനിലൂടെ വാഗ്ദാനം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നു. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുക എന്ന ചെലവേറിയ ദൗത്യം റിവർ ഏറ്റെടുക്കാൻ പോകുന്നില്ല. പകരം, ചാർജിംഗ് ഫ്രാഞ്ചൈസി സംവിധാനം സെറ്റപ്പ് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. വാഹനങ്ങളും ചാർജറുകളും വാങ്ങാനും പൊതു ഉപയോഗത്തിനായി ചാർജറുകൾ തുറന്ന് കൊടുക്കാനും കഴിയുന്ന ഒരു കൂട്ടം ചെറുകിട ബിസിനസ്സുകൾക്കായി കമ്പനി ഇതിനകം പ്രവർത്തിച്ചു വരികയാണെന്ന് അരവിന്ദ് മണി പറഞ്ഞു.

Most Read Articles

Malayalam
English summary
River ev spied before launch all set to enter the indian electric segment
Story first published: Wednesday, November 30, 2022, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X