വമ്പന്‍ പ്ലാന്റ് തുറന്നു; ബ്രസീലില്‍ രാജവാഴ്ചക്കൊരുങ്ങി Royal Enfield

ഇന്ത്യ പോലെ തന്നെ ലോകത്തിയെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍. ബ്രാന്‍ഡിന്റെ ആഗോള തലത്തിലുള്ള വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് റോയല്‍ എന്‍ഫീല്‍ഡ് ബ്രസീലില്‍ തങ്ങളുടെ പുതിയ ഫാക്ടറി ആരംഭിച്ചതായി അറിയിച്ചു. ബ്രസീലില്‍ പുതിയ CKD (കംപ്ലീറ്റ്‌ലി നോക്ക്ഡൗണ്‍) അസംബ്ലി സൗകര്യത്തിന്റെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള മോട്ടോര്‍സൈക്കിള്‍ ഭീമന്റെ നാലാമത്തെ CKD അസംബ്ലി പ്ലാന്റാണിത്. തായ്ലന്‍ഡ്, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലാണ് റോയൽ എൻഫീൽഡിന്റെ മറ്റ് CKD പ്ലാന്റുകള്‍. ലാറ്റിനമേരിക്കന്‍ മേഖലയിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പദ്ധതികളില്‍ ഒരു സുപ്രധാന ചുവടുവെപ്പായാണ് പുതിയ വാഹന അസംബ്ലി സൗകര്യം അടയാളപ്പെടുത്തുന്നത്. ബ്രസീലിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ CKD അസംബ്ലി സൗകര്യത്തിന് 15,000 യൂണിറ്റ് വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടാകും.

വമ്പന്‍ പ്ലാന്റ് തുറന്നു; ബ്രസീലില്‍ രാജവാഴ്ചക്കൊരുങ്ങി Royal Enfield

ആഗോളതലത്തില്‍ മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തെ വളര്‍ത്തുന്നതിനായി റോയല്‍ എന്‍ഫീല്‍ഡ് വിപുലമായി പ്രവര്‍ത്തിക്കുകയാണെന്ന് പുതിയ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു. അമേരിക്കന്‍ മേഖല, യൂറോപ്പ്, ഏഷ്യ-പസഫിക് തുടങ്ങിയ വിപണികള്‍ ഗണ്യമായി വളരുന്നതിനാല്‍, ഈ വിപണികളുമായി കൂടുതല്‍ അടുക്കുകയും ബിസിനസ് വളര്‍ത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ തന്ത്രപരമായ ഉദ്ദേശ്യം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട യാത്ര ആരംഭിച്ചു.

തായ്ലന്‍ഡിലും അര്‍ജന്റീനയിലും കൊളംബിയയിലും തന്ത്രപരമായ അസംബ്ലി സൗകര്യങ്ങള്‍ സ്ഥാപിച്ചു. റോയല്‍ എന്‍ഫീല്‍ഡിന് ബ്രസീല്‍ വളരെ ശക്തമായ ഒരു വിപണിയാണെന്നും ഇന്ത്യയ്ക്ക് പുറത്ത് തങ്ങളുടെ ഏറ്റവും വലിയ വിപണിയായി മാറാന്‍ ഇത് തയ്യാറെടുക്കുകയാണെന്നും ബി ഗോവിന്ദരാജന്‍ പറഞ്ഞു. 2019 മുതല്‍ ബ്രസീലില്‍ 100 ശതമാനത്തിലധികം വളര്‍ച്ച ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ നാലാമത്തെ CKD സൗകര്യം ആഗോള തലത്തില്‍ ബ്രസീലില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,

ഇത് ഈ മേഖലയോടും വിപണി സാധ്യതകളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കും വിപണിയിലെ ഞങ്ങളുടെ വളര്‍ന്നുവരുന്ന റൈഡിംഗ് കമ്മ്യൂണിറ്റിക്കുമുള്ള തെളിവാണ്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കാര്യക്ഷമമായി നിറവേറ്റാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം ബ്രസീലിലെ മിഡ്-സെഗ്മെന്റ് വിപണി വളര്‍ത്താന്‍ ഈ പ്ലാന്റ് ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രസീലിലെ ആമസോണസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ മനൗസില്‍ സ്ഥിതി ചെയ്യുന്ന പുതിയ CKD പ്ലാന്റിന് 15,000 യൂണിറ്റിലധികം വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ടാകും.

ക്ലാസിക് 350, മീറ്റിയോര്‍ 350, ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650 മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് ആരംഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ സമ്പൂര്‍ണ്ണ ലൈനപ്പിനായി പ്ലാന്റില്‍ ഒരു പ്രാദേശിക എഞ്ചിന്‍ അസംബ്ലി ഉണ്ടായിരിക്കും. ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ പോര്‍ട്ട്ഫോളിയോയില്‍ വന്നാലും കുഴപ്പമില്ല. പുതിയ പ്ലാന്റ് ബ്രസീലിയന്‍ വിപണിയില്‍ വേഗത്തിലുള്ള ഡെലിവറി ടൈംലൈനുകള്‍ വാഗ്ദാനം ചെയ്യുന്നു. ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും തമിഴ്നാട്ടിലെ നിര്‍മ്മാതാവിന്റെ പ്ലാന്റില്‍ നിന്ന് സികെഡി കിറ്റുകളായി കയറ്റുമതി ചെയ്യുകയും ചെയ്യും.

2017-ലാണ് റോയല്‍ എന്‍ഫീല്‍ഡ് ബ്രസീലിയന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയത്. അതിന് ശേഷം ദക്ഷിണ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ മികച്ച മുന്നേറ്റം നടത്താന്‍ കമ്പനിക്കായി. നിലവില്‍ ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ എന്നി വിപണികളിലും വടക്കേ അമേരിക്കയിലും മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ (250-750 സിസി) അഞ്ച് മുന്‍നിര കമ്പനികളില്‍ ഒരാള്‍ തങ്ങളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ പ്ലാന്റ് വരുന്നതോട് കൂടി വരും വര്‍ഷങ്ങളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഡിമാന്‍ഡ് വീണ്ടും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം തന്നെ ഈ മേഖലയിലെ തങ്ങളുടെ വില്‍പ്പന ശൃംഖല വികസിപ്പിക്കാനും റോയല്‍ എന്‍ഫീല്‍ഡ് ശ്രമം നടത്തുന്നു.

റോയല്‍ എന്‍ഫീല്‍ഡും അടുത്ത വര്‍ഷം യുകെ വിപണിയില്‍ സ്വന്തം നിലയില്‍ വീണ്ടും പ്രവേശിക്കാന്‍ പോകുകയാണ് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. 2023 മെയ് 1 മുതല്‍ വിപണിയിലെ നിലവിലെ വിതരണക്കാരായ മോട്ടോജിബിയുമായുള്ള ബന്ധം വെട്ടിക്കുറക്കാന്‍ അവര്‍ തീരുമാനിച്ചു. വില്‍പ്പനയ്ക്കും വിതരണത്തിനുമായി സ്വന്തം നിലയില്‍ കമ്പനി വന്ന വഴിയിലേക്ക് തന്നെ തിരിച്ച് പോകുകയാണ്. മിഡില്‍ വെയ്റ്റ് സെഗ്‌മെന്റില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ചില പുത്തന്‍ മോഡലുകള്‍ കൂടി അവതരിപ്പിച്ചേക്കും. അടുത്തിടെ അവതരിപ്പിച്ച സൂപ്പര്‍ മീറ്റിയോര്‍ 650, ഹിമാലയന്‍ 450, ബുള്ളറ്റ് 350 (ജെ പ്ലാറ്റ്‌ഫോം), ഹിമാലയന്‍ 650, ഷോട്ട്ഗണ്‍ 650 എന്നീ ഉല്‍പ്പന്നങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ വാഹന നിരയെ അടുത്ത കാലത്ത് തന്നെ സമ്പന്നമാക്കാന്‍ പോകുന്നത്.

Most Read Articles

Malayalam
English summary
Royal enfield commenced operations at its new completely knocked down assembly plant in brazil
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X