Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇന്‍പുട്ട് ചെലവ് വര്‍ദ്ധിക്കുന്നതിനാല്‍, റോയല്‍ എന്‍ഫീല്‍ഡ് ജൂലൈ മാസത്തിലും മീറ്റിയോര്‍ 350-യുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 5000 രൂപവരെയാണ് കമ്പനി വില വര്‍ധിപ്പിച്ചിരിക്കുന്നത്. ശതമാനക്കണക്കില്‍ 1.3 ശതമാനം മുതല്‍ 2.29 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വിലക്കയറ്റം സംഭവിച്ചെങ്കിലും ബൈക്കിന് മാറ്റങ്ങളോ അപ്ഡേറ്റുകളോ റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടുവന്നിട്ടില്ല. വില വ്യത്യാസം കാര്യമായി തോന്നാമെങ്കിലും, മീറ്റിയര്‍ 350-ന്റെ വില്‍പ്പനയെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കമ്പനി പറയുന്നത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 350 സിസി മോട്ടോര്‍സൈക്കിളാണിത്. വിദേശ വിപണികളില്‍ ക്ലാസിക് 350-നെ മറികടന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായി ഇത് മാറുകയും ചെയ്തിരുന്നു. 2022 ജൂണില്‍ മൊത്തം 3,487 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തുവെന്നാണ് കമ്പനി പറയുന്നത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വില വര്‍ദ്ധനവ് നോക്കുകയാണെങ്കില്‍, വേരിയന്റിനെ അടിസ്ഥാനമാക്കി വില വര്‍ദ്ധനവ് വ്യത്യാസപ്പെടുന്നുവെന്ന് വേണം പറയാന്‍. മീറ്റിയോര്‍ 350 ഫയര്‍ബോള്‍ റെഡ് / യെല്ലോ / ബ്ലൂ / മാറ്റ് ഗ്രീന്‍ വേരിയന്റുകളുടെ പുതിയ വില 2,05,844 രൂപയാണ്. ജൂണിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3,591 രൂപയുടെ വര്‍ധനവാണിത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സ്റ്റെല്ലാര്‍ ബ്ലൂ / റെഡ് / ബ്ലാക്ക് വേരിയന്റുകളുടെ പുതിയ വില 4,591 രൂപ വര്‍ധിച്ച് 2,11,924 രൂപയാണ്. സ്റ്റെല്ലാര്‍ പ്യുവര്‍ ബ്ലാക്ക് കസ്റ്റമിന് ഇപ്പോള്‍ 2,754 രൂപ വര്‍ധിച്ച് 2,11,924 രൂപയാണ് വില. സൂപ്പര്‍നോവ ബ്രൗണ്‍ / ബ്ലൂ / റെഡ് വേരിയന്റുകള്‍ക്ക് 4,592 രൂപ വില കൂടും; 2,22,061 രൂപയാണ് പുതിയ വില. ഈ ഏറ്റവും പുതിയ വില വര്‍ദ്ധനയോടെ, നേരത്തെയുള്ള 5,000 രൂപയുടെ വില കുറയ്ക്കല്‍ ആനുകൂല്യം റദ്ദാക്കപ്പെട്ടുവെന്നും കമ്പനി പറയുന്നു.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

2022 മെയ് 01 മുതല്‍ മീറ്റിയോര്‍ 350-ന്റെ വില റോയല്‍ എന്‍ഫീല്‍ഡ് 5,000 രൂപ കുറച്ചിരുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒഴിവാക്കിയാണ് വില കുറയ്ക്കല്‍ സാധ്യമാക്കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ MIY കോണ്‍ഫിഗറേറ്റര്‍ വഴി ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷണല്‍ ഫീച്ചറായി ഇത് തരംതിരിച്ചായിരുന്നു വില്‍പ്പന.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മീറ്റിയോറിനൊപ്പം ഹിമാലയനും ഇതേ സമീപനം കമ്പനി നടപ്പാക്കിയിരുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ എല്ലാവര്‍ക്കും ആവശ്യമുള്ള ഒരു ഫീച്ചര്‍ അല്ലാത്തതിനാല്‍ ഇതൊരു ഉപഭോക്തൃ സൗഹൃദ നീക്കമായിരുന്നു. ട്രിപ്പര്‍ നാവിഗേഷന്‍ ഒരു ഓപ്ഷണല്‍ ഫീച്ചറാക്കി, സെമികണ്ടക്ടര്‍ ചിപ്പുകളുടെ കുറവ് പരിഹരിക്കാനും റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞു. ട്രിപ്പര്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ ബൈക്കുകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഡെലിവര്‍ ചെയ്യാമെന്ന് ഇത് ഉറപ്പാക്കി.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അതോടൊപ്പം തന്നെ മീറ്റിയോറിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ കമ്പനി മോട്ടോര്‍സൈക്കിളിലേക്ക് കുറച്ച് പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടി അവതരിപ്പിച്ചിരുന്നു. മികച്ച വില്‍പ്പന പ്രതിമാസം മോഡല്‍ ബ്രാന്‍ഡിനായി സമ്മാനിക്കുകയും ചെയ്യുന്നു.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

2020 നവംബര്‍ മാസത്തിലാണ് മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ J പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിലാണ് ഇപ്പോള്‍ പുതിയ മോഡലുകളെ നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്നത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

എഞ്ചിനിലേക്ക് വന്നാല്‍ 349 സിസി, എയര്‍ ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 20.2 bhp കരുത്തും 27 Nm torque ഉത്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഈ വര്‍ഷം ഏപ്രിലില്‍ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-ന്റെ വില 2,000 മുതല്‍ 4,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഫയര്‍ബോള്‍ റെഡ്/യെല്ലോ വേരിയന്റുകള്‍ക്ക് 2.05 ലക്ഷം രൂപയായിരുന്നു ഏപ്രിലില്‍ മീറ്റിയോറിന്റെ പ്രാരംഭ വില.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ബൈക്കിന് മൂന്ന് പുതിയ നിറങ്ങളും അവതരിപ്പിച്ചു - ഫയര്‍ബോള്‍ ബ്ലൂ, ഫയര്‍ബോള്‍ മാറ്റ് ഗ്രീന്‍, സൂപ്പര്‍നോവ റെഡ്. നിലവില്‍, മീറ്റിയോര്‍ 350 മൊത്തം 14 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 7 ഡ്യുവല്‍-ടോണ്‍, 7 സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ഉണ്ട്. 350 സിസി ബൈക്കിന് ലഭ്യമായ ഏറ്റവും വിശാലമായ നിറങ്ങളായിരിക്കും ഇത്.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മീറ്റിയോര്‍ 350X എന്ന് വിളിക്കപ്പെടാന്‍ സാധ്യതയുള്ള മീറ്റിയോര്‍ 350-ന്റെ പുതിയ പതിപ്പിലും റോയല്‍ എന്‍ഫീല്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Meteor 350-യുടെ വില വര്‍ധിപ്പിച്ച് Royal Enfield; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഇതിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്, ഉടന്‍ അവതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണ്ടര്‍ബേര്‍ഡ് 350-നേക്കാള്‍ തണ്ടര്‍ബേര്‍ഡ് 350X-ന് ഉണ്ടായിരുന്ന അതേ നവീകരണങ്ങളും മാറ്റങ്ങളും ഇതിന് ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More from DriveSpark

Article Published On: Tuesday, July 19, 2022, 18:59 [IST]
English summary
Royal enfield hiked meteor 350 prices in july 2022 find here new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X