ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

റോയല്‍ എന്‍ഫീല്‍ഡ് അവരുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലായി ഹണ്ടര്‍ 350 ഓഗസ്റ്റിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ താന്‍ എതിരാളികളെ വേട്ടയാടുന്ന ഒരു യഥാര്‍ത്ഥ ഹണ്ടറാണെന്ന് തെളിയിക്കുകയാണ് മോഡല്‍.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

സെപ്തംബറില്‍ 25,571 യൂണിറ്റുകള്‍ വിറ്റഴിച്ച ക്ലാസിക് 350 യുടെ വില്‍പ്പന മറികടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും ഹണ്ടര്‍ 350-യുടെ വില്‍പ്പന കണക്കുകള്‍ പ്രശംസനീയമാണ്. കഴിഞ്ഞ മാസം റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന്റെ 17,118 യൂണിറ്റുകള്‍ വിറ്റഴിച്ചു. 18,197 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച ഓഗസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് അല്പം കുറവാണ്.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ ഹോണ്ട CB350-മായി താരതമ്യപ്പെടുത്തുമ്പോള്‍ ആണ് ഹണ്ടറിന്റെ പ്രകടനം മനസ്സിലാകുക. ഹോണ്ട CB350-നെ അപേക്ഷിച്ച് ഹണ്ടര്‍ 350 വില്‍പ്പനയുടെ കാര്യത്തില്‍ വളരെ മുന്നിലാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഹോണ്ട CB350-ന്റെ 3,980 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ 3,714 യൂണിറ്റുകളും വില്‍ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

ഹണ്ടര്‍ 350, CB350 എന്നിവയുടെ വില്‍പ്പനയില്‍ ഇത്തരം ഒരു അന്തരം വരാന്‍ രണ്ട് കാരണങ്ങളുണ്ടാകാം. ഒന്ന് വിലനിര്‍ണ്ണയം ആകാം. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന്റെ വില 1.49 ലക്ഷം രൂപയില്‍ ആരംഭിക്കുമ്പോള്‍, ഹോണ്ട CB350 യുടെ DLX പതിപ്പിന് 2 ലക്ഷം രൂപയാണ് വില.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

മറ്റൊന്ന് റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്ന വിശാലമായ ഡീലര്‍ഷിപ്പ് ആന്‍ഡ് സര്‍വീസ് ശൃംഖലയാണ്. ഇന്ത്യയിലെ CB350, CB350RS എന്നിവ റീട്ടെയില്‍ ചെയ്യുന്ന ഹോണ്ട ബിഗ്വിങ് ഷോറൂമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ മാറ്റം തന്നെയാണ്.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

ഇന്ത്യയില്‍ ഇന്ന് 350 സിസി സെഗ്‌മെന്റില്‍ മോഡേണ്‍-റെട്രോ, ക്ലാസിക് മോട്ടോര്‍സൈക്കിളുടെ തള്ളിക്കയറ്റമാണ്. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡ് ആണ് നിലവില്‍ ഇവിടെ ആധിപത്യം പുലര്‍ത്തുന്നത്. പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റ 350 സിസി മോട്ടോര്‍സൈക്കിളുകളുടെ പട്ടികയിലെ 7 ല്‍ 5 എണ്ണവും റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകളാണ്.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

2022 ഓഗസ്റ്റിലെ വില്‍പ്പനയില്‍ ക്ലാസിക്കും ഹണ്ടറും തമ്മില്‍ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരം നാം കണ്ടു. 796 യൂണിറ്റുകളുടെ വ്യത്യാസത്തില്‍ ക്ലാസിക്ക് ഒന്നാം സ്ഥാനം നേടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ക്ലാസിക് 350 ഹണ്ടറിനെ ബഹുദൂരം പിന്നിലാക്കി. 10,453 യൂണിറ്റുകളുടെ ലീഡുമായി ക്ലാസിക് ഹണ്ടറിനേക്കാള്‍ വളരെ മുന്നിലെത്തി.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

കഴിഞ്ഞ മാസം 27,571 യൂണിറ്റുകള്‍ വിറ്റഴിച്ച ക്ലാസിക് 350 സിംഹാസനം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അതിന്റെ വില്‍പ്പന ഇരട്ടിയാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 13,751 യൂണിറ്റായിരുന്നു വിറ്റത്.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

ഹണ്ടര്‍ 350-ന് ഇക്കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് വിൽപ്പനയില്‍ ഇടിവ് നേരിട്ടു. ഓഗസ്റ്റില്‍ 18,197 യൂണിറ്റുകളായിരുന്നു വിറ്റത്. ഹണ്ടറിന്റെ വിപണി വിഹിതം 29.36% ല്‍ നിന്ന് 23.63% ആയി കുറഞ്ഞു.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

മൂന്നാം സ്ഥാനത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ തന്നെ മീറ്റിയോര്‍ 350 ആണ്. കഴിഞ്ഞ മാസം 10,840 ഉ പഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ മോഡലിനായി. ഒരു വര്‍ഷം മുമ്പ് ഇതേ സമയം 6,184 പേരാണ് മീറ്റിയോര്‍ 350 വാങ്ങിയത്. വര്‍ഷം തോറും 4,656 യൂണിറ്റ് വോളിയം നേട്ടത്തോടെ മീറ്റിയോര്‍ 75.29% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.

ഇവന്‍ യഥാര്‍ത്ഥ 'ഹണ്ടര്‍'; വിൽപ്പനയിൽ ഹോണ്ട CB350-നെ മലർത്തിയടിച്ച് Royal Enfield Hunter 350

ബുള്ളറ്റ് 350 ആണ് നാലാം സ്ഥാനത്ത്. മോഡലിന്റെ 8,755 യൂണിറ്റുകളാണ് പോയ മാസം വിറ്റത്. ബുള്ളറ്റ് കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളുകയും അതിന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. 2021 സെപ്റ്റംബറില്‍ വിറ്റ 2,107 യൂണിറ്റുകളേക്കാള്‍ 315% വാര്‍ഷിക വളര്‍ച്ചയും 2022 ഓഗസ്റ്റില്‍ വിറ്റ 7,618 യൂണിറ്റുകളേക്കാള്‍ 14.93% മാസ വളര്‍ച്ചയും രേഖപ്പെടുത്തി. ഇന്നും ബുള്ളറ്റിന് 12.09% വിപണി വിഹിതമുണ്ട്. ഈ ലിസ്റ്റിലെ അവസാനത്തെ റോയല്‍ എന്‍ഫീല്‍ഡ് ഉല്‍പ്പന്നം ഇലക്ട്ര 350 ആണ് ഇത് 4,174 യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞു.

More from DriveSpark

Article Published On: Wednesday, October 26, 2022, 10:47 [IST]
English summary
Royal enfield hunter 350 outperform honda cb350 in september sales
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X