ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

കഴിഞ്ഞ രണ്ട് വർഷത്തോളമായി റോയൽ എൻഫീൽഡ് നിരവധി പുതിയ മോട്ടോർസൈക്കിളുകൾ പരീക്ഷിക്കുന്നുണ്ടെന്നുള്ളത് ഒരു രഹസ്യമല്ല. ഇപ്പോൾ സ്‌ക്രാം 411 ലോഞ്ച് ചെയ്തുകൊണ്ട് ഒരു പുതിയ മോഡൽ നിരയ്ക്ക് ബ്രാൻഡ് തുടക്കമിട്ടിരിക്കുകയാണ്.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

പ്രശസ്ത റെട്രോ മോട്ടോർസൈക്കിൾ നിർമ്മാതാക്കൾ 2.03 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് സ്ക്രാം 411 അവതരിപ്പിച്ച്. മോട്ടോർസൈക്കിളിന്റെ ടോപ്പ്-സ്പെക്ക് മോഡലിന് 2.08 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഉയരുന്നു.

Royal Enfield Scram 411 Price
Graphite Blue ₹2.03 Lakh
Graphite Red ₹2.03 Lakh
Graphite Yellow ₹2.03 Lakh
Blazing Black ₹2.05 Lakh
Skyline Blue ₹2.05 Lakh
White Flame ₹2.08 Lakh
Silver Spirit ₹2.08 Lakh
ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

റോയൽ എൻഫീൽഡ് സ്‌ക്രാം 411 ബ്രാൻഡിന്റെ ജനപ്രിയ ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ കൂടുതൽ റോഡ് കേന്ദ്രീകൃത മോഡലാണ്. ഹിമാലയൻ ടാർമാക്കിലും ഓഫ്റോഡിലും അടക്കം എവിടേയും പോകുവാനുള്ള സ്വഭാവസവിശേഷതകൾക്ക് പേരുകേട്ടതാണ്.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

എന്നാൽ സ്‌ക്രാം 411 ദൈനംദിന യാത്രകളേയാണ് ലക്ഷ്യമിടുന്നത്. ഒന്നിലധികം പെയിന്റ് സ്കീമുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാക്കിയിട്ടുണ്ട്, കൂടാതെ ഹിമാലയനിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് വിശ്വൽ മാറ്റങ്ങളും വാഹനത്തിന് ലഭിക്കുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

വൈറ്റ് ഫ്ലേം, സിൽവർ സ്പിരിറ്റ്, ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് ബ്ലൂ, ബ്ലേസിംഗ് ബ്ലാക്ക്, ഗ്രാഫൈറ്റ് യെല്ലോ, സ്കൈലൈൻ ബ്ലൂ എന്നിങ്ങനെ മൊത്തം ഏഴ് നിറങ്ങളിലാണ് സ്‌ക്രാം 411 വരുന്നത്.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ടാങ്ക് ബ്രേസുകൾ, ലഗേജ് കാരിയർ എന്നിവ ഇല്ലാത്തത് കൊണ്ട് ഹിമാലയനിൽ നിന്ന് ഇതിനെ പെട്ടെന്ന് വേർതിരിക്കാനാകും. സ്‌പോർടി & കോൺട്രാസ്റ്റിംഗ് ടച്ചുകൾ ഒരു റെട്രോ അപ്പീൽ ഉണർത്തുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

ബ്ലാക്ക് സറൗണ്ടുകളുള്ള വൃത്താകൃതിയിലുള്ള ഹാലജൻ ഹെഡ്‌ലാമ്പ്, ഒരു പുതിയ സിംഗിൾ പീസ് സീറ്റ്, ചെറുതായി പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, 19 ഇഞ്ച് ഫ്രണ്ട് വീൽ (ഹിമാലയനിലെ 21 ഇഞ്ചുകൾക്ക് വിപരീതമായി), 17 ഇഞ്ച് റിയർ വീൽ ഷോഡ്, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, റെക്ടാംഗുലാർ ടേൺ സിഗ്നലുകൾ, സൈഡുകളിൽ പുതിയ ഗ്രാഫിക്സ്, വൃത്താകൃതിയിലുള്ള ബ്ലാക്ക് റിയർവ്യൂ മിററുകൾ മുതലായവയാണ് സ്ക്രാം 411 -ന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ചിലത്.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ഹിമാലയനിൽ നിന്ന് കടമെടുത്ത പരിചിതമായ 411 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് SOHC ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

സമാനമായ പവറും ടോർക്കുമുള്ള കണക്കുകളോടെ, റോയൽ എൻഫീൽഡ് സ്‌ക്രാം 411 6,500 rpm -ൽ 24.3 bhp പരമാവധി കരുത്തും 4,500 rpm -ൽ 32 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. പവർട്രെയിൻ അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.

Royal Enfield Scram 411 Specs
Engine 411cc SOHC single-cyl Fi air-cooled
Power 24.3 bhp 6,500 rpm
Torque 32 Nm 4,500 rpm
Transmission Five-speed
ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

അളവനുസരിച്ച്, സ്‌ക്രാം 411 -ന് 2,160 mm നീളവും 840 mm വീതിയും 1,165 mm ഉയരവുമുണ്ട്. കൂടാതെ വീൽബേസ് 1,455 mm, സീറ്റ് ഹൈറ്റ് 795 mm ഗ്രൗണ്ട് ക്ലിയറൻസ് 200 mm ആണ്. അതേസമയം വാഹനത്തിന്റെ കർബ് വെയിറ്റ് 185 കിലോഗ്രാം ആണ്, ഫ്യുവൽ ടാങ്കിന് 15 ലിറ്റർ കപ്പാസിറ്റിയുമുണ്ട്.

Royal Enfield Scram 411 Measurements
Length 2,160 mm
Width 840 mm
Height 1,165 mm
Wheelbase 1,455 mm
Seat Height 795 mm
Ground Clearance 200 mm
Fuel Tank Capacity 15 Litres
Kerb Weight (Without Fuel) 185 kg
ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

ഹിമാലയന്റെ അതേ ഹാഫ്-ഡ്യുപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമിനെ അടിസ്ഥാനമാക്കി, ഇത് 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും (190 mm വീൽ ട്രാവൽ),റിയറിൽ ലിങ്കേജുള്ള മോണോഷോക്കിലും (180 mm വീൽ ട്രാവൽ) സസ്പെൻഡ് ചെയ്‌തിരിക്കുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി Scram 411 ലോഞ്ച് ചെയ്ത് Royal Enfield; വില 2.03 ലക്ഷം രൂപ

ഫ്രണ്ടിൽ ഡ്യുവൽ പിസ്റ്റൺ ഫ്ലോട്ടിംഗ് ക്യാലിപ്പറുള്ള 300 mm ഡിസ്‌കും റിയറിൽ S സിംഗിൾ-പിസ്റ്റൺ ഫ്ലോട്ടിംഗ് ക്യാലിപ്പറോടുകൂടിയ 240 mm ഡിസ്‌ക്കും ഡ്യുവൽ-ചാനൽ ABS സിസ്റ്റത്തിന്റെ സഹായത്തോടെ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു. ഹോണ്ട CB350 RS, യെസ്ഡി സ്ക്രാംബ്ലർ, ജാവ 42 2.1 എന്നിവയ്‌ക്കെതിരെയാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 411 മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 15, 2022, 15:55 [IST]
English summary
Royal enfield launched all new scram 411 road focused motorcycle at rs 2 03 lakhs in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X