കൂടുതൽ അഗ്രസ്സീവ് ലുക്കിനായി Himalayan -ന് ബ്ലാക്ക് സീരീസ് അഡ്വഞ്ചർ കിറ്റ് അവതരിപ്പിച്ച് Royal Enfield
ഹിമാലയൻ ADV -ക്കായി ബ്ലാക്ക് സീരീസ് അഡ്വഞ്ചർ കിറ്റ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ആക്‌സസറി കിറ്റ് റോയൽ എൻഫീൽഡ് പുറത്തിറക്കി.

ഒരു ജോടി അലുമിനിയം പാനിയറുകൾ (26 ലിറ്റർ സംഭരണശേഷി), പാനിയർ മൗണ്ടുകൾ, ഹാൻഡ്‌ഗാർഡുകൾ, മാസ്റ്റർ സിലിണ്ടർ ഗാർഡ്, എഞ്ചിൻ ഗാർഡ്, ഓയിൽ കൂളർ ഗ്രില്ല് തുടങ്ങിയ ആഡ്-ഓണുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ബ്ലാക്ക് സീരീസ് അഡ്വഞ്ചർ കിറ്റ് ഇപ്പോൾ ഓസ്‌ട്രേലിയൻ വിപണിയിൽ മാത്രമേ ലഭ്യമാകൂ. കിറ്റിന്റെ വില AUD 2,020 (ഏകദേശം 1.12 ലക്ഷം രൂപ) ആണ്, എന്നാൽ നിർമ്മാതാക്കൾ ഓസ്‌ട്രേലിയയിൽ സാമ്പത്തിക വർഷാവസാനം AUD 1,290 (ഏകദേശം 72,000 രൂപ) ഡിസ്കൗണ്ട് വിലയിൽ ഇത് ഓഫർ ചെയ്യുന്നു.

മോട്ടോർസൈക്കിളിന്റെ ഏസ്തെറ്റിക് അപ്പീൽ മെച്ചപ്പെടുത്തുന്നതിനായി, പേര് സൂചിപ്പിക്കുന്നത് പോലെ, ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ ഭാഗങ്ങളും മാറ്റ് ബ്ലാക്ക് ഫിനിഷിൽ ഒരുക്കിയിരിക്കുന്നു.

18 mm മൈൽഡ് സ്റ്റീൽ കൊണ്ടാണ് പാനിയറുകൾ നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഒരു പൗഡർ കോട്ടഡ് ഫിനിഷും ലഭിക്കുന്നു. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്ക് ചെയ്യാവുന്ന ലിഡ്ഡുകളും ഇവയ്ക്ക് ലഭിക്കും.

എഞ്ചിൻ ഗാർഡുകൾ 25 mm മൈൽഡ് സ്റ്റീൽ ട്യൂബുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടുതൽ ഈടുനിൽക്കാൻ കോറോഷൻ റെസിസ്റ്റന്റ് ഡ്യുവൽ കോട്ടിംഗും ഇവയ്ക്ക് നൽകിയിരിക്കുന്നു.

ബൈക്ക് വീഴുമ്പോൾ ബ്രേക്കിനെയും ക്ലച്ച് ലിവറിനെയും കേടുപാടുകളിൽ നിന്ന് ഹാൻഡ്‌ഗാർഡുകൾ സംരക്ഷിക്കുന്നു, കൂടാതെ റോഡിലായിരിക്കുമ്പോൾ അവ റൈഡറുടെ കരങ്ങളെ എതിർ വശത്ത് നിന്ന് വരുന്ന ഏതൊരു ടൈപ്പ് എലമെന്റുകളിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.

മാസ്റ്റർ സിലിണ്ടർ ഗാർഡും ഓയിൽ കൂളർ ഗാർഡും ചെറു കല്ലുകളിലും, മറ്റ് അവശിഷ്ടങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു, പ്രത്യേകിച്ച് ഓഫ് റോഡ് യാത്രകൾക്ക് പോകുമ്പോൾ ഇവ ഉപയോഗപ്രദമാണ്. മോട്ടോർസൈക്കിളിനെ സംബന്ധിച്ചിടത്തോളം, ഇത് മെക്കാനിക്കലായി മാറ്റമില്ലാതെ തുടരുന്നു.

ഹിമാലയൻ 411 സിസി, എയർ/ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ (24.31 PS പവർ, 32 Nm torque) ഉപയോഗിച്ച് തുടരുന്നു, ഇത് അഞ്ച് സ്പീഡ് സീക്വൻഷ്യൽ ട്രാൻസ്മിഷനുമായി ഇണചേരുന്നു.

സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഫ്യൂവൽ ഗേജ് എന്നിവയ്‌ക്കായുള്ള അനലോഗ് ഡയലുകളും ഒരു ഡിജിറ്റൽ കോമ്പസും ട്രിപ്പ്/ഓഡോമീറ്ററിനുള്ള LCD റീഡൗട്ടും അടങ്ങുന്ന ഒരു സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ വാഗ്ദാനം ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ റോയൽ എൻഫീൽഡ് ഹിമാലയനിലും ട്രിപ്പർ നാവിഗേഷൻ ലഭ്യമാണ്.

സസ്‌പെൻഷൻ ഇന്ത്യ സ്പെക്ക് മോഡലിന് സമാനമാണ്, മുൻവശത്ത് 41 mm പരമ്പരാഗത ഫോർക്കുകളും പിന്നിൽ ഫൈവ്-വേ ക്രമീകരിക്കാവുന്ന മോണോഷോക്കും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, മോട്ടോർസൈക്കിളിന് വയർ സ്പോക്ക്ഡ് വീലുകളാണ് ഇവിടേയും വരുന്നത്.

മുന്നിൽ 21 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് നിർമ്മാതാക്കൾ ADV -യ്ക്ക് നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് സിസ്റ്റത്തിൽ രണ്ട് ചക്രങ്ങളിലും സിംഗിൾ ഡിസ്കുകൾ അടങ്ങിയിരിക്കുന്നു - മുന്നിൽ 300 mm യൂണിറ്റും പിന്നിൽ 240 mm ഡിസ്കും ഡ്യുവൽ-ചാനൽ ABS സംവിധാനത്തോടൊപ്പം വരുന്നു.


Click it and Unblock the Notifications








