ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

ഇന്ത്യയിലെ മുന്‍നിര ഇടത്തരം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ കയറ്റുമതി ബിസിനസ് കൂടുതല്‍ വളര്‍ത്താന്‍ ലക്ഷ്യമിടുകയാണിപ്പോള്‍. ആഭ്യന്തര വിപണിക്കൊപ്പം വരും വര്‍ഷങ്ങളില്‍ ആഗോള വിപണിയിലും വില്‍പ്പന വളര്‍ത്തിയെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

''രാജ്യത്ത് അതിന്റെ വിഭാഗത്തില്‍ 88-89 ശതമാനം വിപണി വിഹിതം'' ഉണ്ടെന്ന് അവകാശപ്പെടുന്ന കമ്പനി, അതിന്റെ ഏറ്റവും മികച്ച ഉല്‍പ്പന്നമായ 'ബുള്ളറ്റ്' ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഒരുങ്ങുന്നത്. ബുള്ളറ്റ് ഇന്ത്യയിലെ കമ്പനിയുടെ ഒരു ഐക്കണിക് ഉല്‍പ്പന്നമാണ്, എന്നാല്‍ നിലവില്‍ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നില്ല.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

എന്നാല്‍ അടുത്തിടെ അവതരിപ്പിച്ച പുതിയ J-സീരീസ് എഞ്ചിന്‍, റോയല്‍ എന്‍ഫീല്‍ഡ് പറയുന്നത് ഉടന്‍ തന്നെ ബുള്ളറ്റിനെ സജ്ജീകരിക്കുമെന്നും ഇത് ആഗോള വിപണിയുടെ വാതിലുകള്‍ തുറക്കുമെന്നുമാണ്.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

തങ്ങളുടെ കയറ്റുമതി കഥ മാറ്റമില്ലാത്തതാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ പറഞ്ഞു. വരുന്ന പാദത്തില്‍, ആളുകള്‍ സവാരി ചെയ്യാത്ത ചില രാജ്യങ്ങളുണ്ട്, ഡിസംബര്‍ മാസത്തില്‍, തുറക്കാത്ത ചില തുറമുഖങ്ങളുണ്ടാകും. തങ്ങള്‍ തങ്ങളുടെ ഇന്‍വെന്ററി നിര്‍മ്മിക്കുംമെന്നും, J-പ്ലാറ്റ്‌ഫോം യൂറോപ്പിന് അനുസൃതമാണ്, അത് തങ്ങള്‍ക്ക് വലിയ വാതിലുകള്‍ തുറന്നു നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

'ആഗോള വിപണികള്‍ ആക്സസ് ചെയ്യാവുന്ന ക്രൂയിസറാണ് നോക്കുന്നത്, EICMA 2022-ല്‍ മീറ്റിയോര്‍ 650-ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബുള്ളറ്റിന് ഉടന്‍ തന്നെ J-പ്ലാറ്റ്ഫോം എഞ്ചിന്‍ ഉണ്ടായിരിക്കുകയും ആഗോളതലത്തിലേക്ക് മാറുകയും ചെയ്യും. രാജ്യാന്തര വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മുഴുവന്‍ പ്രതാപം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

കൂടാതെ, ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത മീറ്റിയോര്‍ 350-നെ കുറിച്ച് സംസാരിക്കുമ്പോള്‍, ഇതിന് 50,000-ത്തിലധികം ബുക്കിംഗുകളും മികച്ച പ്രതികരണവുമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേഗതയേറിയ മോട്ടോര്‍സൈക്കിള്‍ ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഹണ്ടര്‍ 350 കമ്പനിയെ സഹായിക്കുന്നു.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, EICMA 2022 അതിന്റെ മുന്‍ ആവര്‍ത്തനങ്ങള്‍ പോലെ തന്നെ ആവേശകരമാണ്, കൂടാതെ പല ഇരുചക്രവാഹന നിര്‍മാതാക്കളും അവരുടെ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകളും ഭാവി കണ്‍സെപ്റ്റുകളും പ്രദര്‍ശിപ്പിച്ചു. കൂടാതെ, വരാനിരിക്കുന്ന സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ചതും ഷോയില്‍ വളരെ ശ്രദ്ധേയമായി.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

ഇതിനൊപ്പം തന്നെ, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളും ഷോയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുന്നു.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

എന്നിരുന്നാലും, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 അടിസ്ഥാനമാക്കിയുള്ള സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍ ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിര്‍മ്മാതാക്കളുടെ ഔദ്യോഗിക ഉല്‍പ്പന്നമല്ല. പകരം, റോയല്‍ എന്‍ഫീല്‍ഡും തേര്‍ഡ്-പാര്‍ട്ടി കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളും ഉള്‍പ്പെടുന്ന നിരവധി സഹകരണത്തിന്റെ ഫലമായുണ്ടായ ഉല്‍പ്പന്നമാണ് ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രദര്‍ശിപ്പിച്ച സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍.

ആഗോള വിപണിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ Royal Enfield; Bullet 350-യുടെ ലോഞ്ച് ഉടന്‍

ഈ പ്രത്യേക സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നതിനായി, റോയല്‍ എന്‍ഫീല്‍ഡ് യുകെ ആസ്ഥാനമായുള്ള 'Bikerbnb' എന്ന കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രദര്‍ശിപ്പിച്ച സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ ഓഫ്-റോഡ് യോഗ്യമാക്കുന്നതിന് നിരവധി മാറ്റങ്ങളുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.

More from DriveSpark

Article Published On: Friday, November 11, 2022, 18:42 [IST]
English summary
Royal enfield planning to introduce bullet 350 in global soon details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X