Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഓഫറിംഗ് ശ്രേണി വിപുലീകരിക്കുന്നതിനായി രണ്ട് പുതിയ ഹിമാലയന്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട. റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ K1 പ്ലാറ്റ്ഫോമിന് കീഴില്‍ ഒരു പുതിയ ഹിമാലയന്‍ 450 അഡ്വഞ്ചര്‍-മോട്ടോര്‍ സൈക്കിളിന്റെ നിര്‍മ്മാണത്തിലാണ് കമ്പനി ഇപ്പോള്‍.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

40 bhp കരുത്തേകുമെന്ന് പ്രതീക്ഷിക്കുന്ന സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 450 സിസി എഞ്ചിനാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. എന്നിരുന്നാലും, എഞ്ചിന് 45 bhp വരെ കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

ഇത് ഒരു അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍, കൂടുതല്‍ ടോര്‍ക്ക് ചേര്‍ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് പവറില്‍ അല്പം വിട്ടുവീഴ്ച ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍, മോട്ടോര്‍സൈക്കിളിന്റെ ടോര്‍ക്ക് കണക്കുകള്‍ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

പുതിയ ഹിമാലയന്‍ 450-ന് ഏറ്റവും കടുപ്പമേറിയ ഭൂപ്രദേശങ്ങളെ നേരിടാന്‍ ബൂട്ട് ലോഡുകളുണ്ടാകുമെന്ന് അനുമാനിക്കാം. നിലവില്‍ ബ്രാന്‍ഡില്‍ നിന്നുള്ള അഡ്വഞ്ചര്‍ ബൈക്ക് 23 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. പുതിയ വരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ മോട്ടോര്‍സൈക്കിള്‍ 17 bhp കരുത്ത് അധികം വര്‍ധിപ്പിക്കും എന്ന് വേണം പറയാന്‍.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450, 2023-ന്റെ ആദ്യ പാദത്തില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സിലൗറ്റ് നിലവിലെ ഹിമാലയന് സമാനമെന്ന് തോന്നുമെങ്കിലും, ഹിമാലയന്‍ 450 തികച്ചും പുതിയൊരു പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

K1 എന്ന കോഡ്‌നാമം, ഹിമാലയന്‍ 450 ഒരു പ്രീമിയം അഡൈ്വസ് ബൈക്കായി വരുന്നു. കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു G310GS മറ്റ് സമാന അഡ്വെവ് ബൈക്കുകള്‍ എന്നിവയ്ക്ക് ഒരു പ്രായോഗിക ബദലായി വിപണിയില്‍ എത്തുകയും ചെയ്യും.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റിയര്‍ വ്യൂ മിററുകള്‍, ഉയര്‍ത്തിയ ഫ്രണ്ട് ഫെന്‍ഡര്‍, തുടങ്ങി നിലവിലെ ഹിമാലയന് സമാനമായി തന്നെ പുതിയ പതിപ്പും കാണപ്പെടും. സ്പോക്ക് വീലുകളുടെ ഉപയോഗം, നോബി ട്യൂബ്‌ലെസ് ടയറുകള്‍ എന്നിവ രണ്ട് ബൈക്കുകള്‍ക്കും പൊതുവായുള്ള മറ്റൊരു സവിശേഷതയാണ്.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

ഹിമാലയന്‍ 450-ല്‍ 21 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് പിന്‍ ചക്രവും ഉപയോഗിക്കാനാണ് സാധ്യത, നിലവിലെ ഹിമാലയന്റെ അതേ സജ്ജീകരണത്തോടെയാണ് വിപണിയില്‍ എത്തുന്നത്. ഹിമാലയന്‍ 450-നൊപ്പം റിലാക്സ്ഡ് റൈഡിംഗ് എര്‍ഗണോമിക്സ് ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

കേന്ദ്രീകൃതമായി ഘടിപ്പിച്ച ഫുട്പെഗുകള്‍, കട്ടിയുള്ള സാഡില്‍, പുള്‍ഡ് ബാക്ക്, വൈഡ് ഹാന്‍ഡില്‍ബാര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. മെറ്റാലിക് ഫിനിഷിലുള്ള അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റാണ് സമാനമായ മറ്റൊരു സവിശേഷത.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

ഹിമാലയന്‍ 450-ന് സവിശേഷമായ ഒരു ഐഡന്റിറ്റി നല്‍കുന്നതിനായി, ബൈക്കിന് കോംപാക്ട് വിന്‍ഡ്സ്‌ക്രീന്‍, ട്രെന്‍ഡര്‍ ഫ്യുവല്‍ ടാങ്ക് ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയും ലഭിക്കും. ബൈക്ക് ഒരു പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കൊണ്ട് സജ്ജീകരിക്കുമെന്നും സൂചനയുണ്ട്.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡിന്റെ ട്രിപ്പര്‍ നാവിഗേഷന്‍ പോലുള്ള മറ്റ് ഫീച്ചറുകളും ഹിമാലയന്‍ 450-ന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഹിമാലയന്‍ 450, 2022 റൈഡര്‍ മാനിയയില്‍ അനാച്ഛാദനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ പുറത്തിറക്കിയേക്കും.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന കൊവിഡ് -19 മഹാമാരി കാരണം, സൂപ്പര്‍ മെറ്റിയര്‍, ഷോട്ട്ഗണ്‍ തുടങ്ങിയ ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് മോഡല്‍ ലോഞ്ചുകളില്‍ ചില കാലതാമസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2023-ല്‍ കെടിഎം അഡ്വഞ്ചര്‍ 390 ന് റോയല്‍ എന്‍ഫീല്‍ഡിന്റെ സ്റ്റേബിളില്‍ നിന്ന് ഒരു എതിരാളിയെ ലഭിക്കുമോ എന്ന് കണ്ടറിയണം.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ന്റെ സൂപ്പര്‍ അഗ്രസീവ് പ്രാരംഭ വില കാരണം, പുതിയ ഹിമാലയന്‍ 450-ന് ഏകദേശം 2.7 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഹിമാലയന്‍ 450-ന് ട്യൂബ്‌ലെസ ടയര്‍ റെഡി സ്‌പോക്ക്ഡ് റിമുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേരിയന്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്രോതസ്സുകള്‍ പറയുന്നു, ഇതിന്റെ വില ഇന്റര്‍സെപ്റ്റര്‍ 650 ന് വളരെ അടുത്തായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും താങ്ങാനാവുന്നതും ശേഷിയുള്ളതുമായ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി തുടരുന്നു. പരുക്കനും, കടുപ്പമേറിയതുമായ റോഡുകള്‍ പോലും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇതിന് കഴിയുമെങ്കിലും, ഔട്ട്ഗോയിംഗ് മോഡലിന് ക്രൂയിസിംഗ് കഴിവുകളില്ല.

Himalayan-ന്റെ 450 സിസി അണിയറയില്‍ ഒരുക്കി Royal Enfield; എതിരാളി KTM 390 അഡ്വഞ്ചര്‍

പുതിയ ഹിമാലയന്‍ 450 അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ ലോ-എന്‍ഡ് ടോര്‍ക്കും ഉയര്‍ന്ന വേഗതയുള്ള ക്രൂയിസിംഗിന്റെയും പ്രശ്നം തീര്‍ച്ചയായും പരിഹരിക്കാനും ഇതുവഴി കമ്പനിക്ക് സാധിക്കുകയും ചെയ്യും.

Source: Bikewale

Most Read Articles

Malayalam
English summary
Royal enfield planning to launch himalayan 450cc model will rival ktm 390 adv
Story first published: Friday, January 7, 2022, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X