പുതുതലമുറ Bullet 350-യുടെ അവതരണം ഉടന്‍; പരീക്ഷണയോട്ടം സജീവമാക്കി Royal Enfield
റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ രണ്ട് ജനപ്രീയ മോഡലുകളാണ് ബുള്ളറ്റ് 350-യും ക്ലാസിക് 350-യൂം. ഇതില്‍ ക്ലാസിക്കിന്റെ നവീകരിച്ച പുതിയ പതിപ്പിനെ അടുമുടി മാറ്റങ്ങളോടെ ഇതിനകം തന്നെ വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു.

എന്നാല്‍ ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത് ബുള്ളറ്റിന്റെ ഏറ്റവും പുതിയ നവീകരിച്ച പതിപ്പിന്റെ അരങ്ങേറ്റത്തിന് വേണ്ടിയാണ്. 2020 മാര്‍ച്ച് മാസത്തില്‍ ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. നിവലില്‍ വിപണിയില്‍ ഉള്ള ബുള്ളറ്റ് 350-യുടെ കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.21 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 1.37 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

അധികം വൈകാതെ തന്നെ ക്ലാസിക് 350-യെ നവീകരിച്ചതുപോലെ തന്നെ ബുള്ളറ്റ് 350-യെയും നവീകരിച്ച് വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോള്‍. മോട്ടോര്‍സൈക്കിളിന്റെ അരങ്ങറ്റം എന്ന് ഉണ്ടാകുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്.

ഇത്തരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ പുതിയ കുറച്ച് വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 2022-ലേക്ക് മാറാന്‍ ഒരുങ്ങുന്ന അടുത്ത തലമുറ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിന്റെ പുതിയ പരീക്ഷണ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്, ഒരു സിംഗിള്‍ പീസ് സ്റ്റെപ്പ്ഡ് സീറ്റ്, റെട്രോ-സ്‌റ്റൈല്‍ ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍ കൂടാതെ വിശാലമായ ഹാന്‍ഡില്‍ബാര്‍ എന്നിവ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ലഭിച്ചിരിക്കുന്ന ചിത്രം പരിശോധിച്ചാല്‍, ഈ പുതിയ മോട്ടോര്‍സൈക്കിളിന് കുത്തനെയുള്ള സീറ്റിംഗ് പൊസിഷനുമായാണ് വരുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. കൂടാതെ, ഔട്ട്ഗോയിംഗ് ക്ലാസിക് 350, മീറ്റിയര്‍ 350 മോട്ടോര്‍സൈക്കിളുകളില്‍ നിന്നുള്ള ഏറ്റവും പുതിയ ഡബിള്‍ ക്രാഡില്‍ ഫ്രെയിമും എഞ്ചിനും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

ഈ 349 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന് 20.2 bhp പീക്ക് പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. കൂടാതെ 5 സ്പീഡ് ഗിയര്‍ബോക്സ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുകയും ചെയ്യുന്നു.

പുതിയ തലമുറ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ വാഹന നിര്‍മ്മാതാവ് ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ക്ക് ഇത് കാരണമാകുന്നു, പുതിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്, മോട്ടോര്‍സൈക്കിള്‍ അവതരണത്തിന് ഏകദേശം തയ്യാറായി എന്നുതന്നെയാണ്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 1931-ല്‍ ഒരു സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളായി അവതരിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് സൈന്യം പോലും ഈ മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിച്ചിരുന്നു.

1939-ല്‍, ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ഹൈഡ്രോളിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, പൂര്‍ണ്ണമായി സംയോജിപ്പിച്ച സ്വിംഗ്-ആം ഫ്രെയിം റിയര്‍ സസ്‌പെന്‍ഷന്‍, കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ എന്നിവ ഉപയോഗിച്ച് ബുള്ളറ്റ് പരിഷ്‌കരിച്ചു. ഈ മാറ്റങ്ങള്‍ പ്രേക്ഷകരില്‍ നിന്ന് നന്നായി സ്വീകരിക്കപ്പെടുകയും ബുള്ളറ്റ് 1949 ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു, ഇത് റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമായിരിന്നു.

കാരണം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി പട്രോളിംഗ് ഡ്യൂട്ടിക്കായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സമയമാണിത്. അതേ സമയം, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.

ഈ മാറ്റങ്ങളില്‍ ചിലത് അലോയ് ഹെഡും ഉയര്‍ന്ന കംപ്രഷനും ഉള്ള അപ്റേറ്റഡ് എഞ്ചിന്‍, പൂര്‍ണ്ണമായും സ്പ്രിംഗ് ഡിസൈന്‍, ഒരു പുതിയ ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍, 4-സ്പീഡ് ആല്‍ബിയോണ്‍ ഗിയര്‍ബോക്സ്, കൂടാതെ ഹെഡ്‌ലൈറ്റ് അസംബ്ലി സ്പീഡോമീറ്ററിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്നു.

1955-ല്‍ ഈ മോഡലിന്റെ നിര്‍മ്മാണം മദ്രാസില്‍ (ചെന്നൈ) തുടങ്ങി, 1995 വരെ വലിയ മാറ്റങ്ങളില്ലാതെ ഉത്പാദനം തുടര്‍ന്നു. ഇതിന് ശേഷം സിദ്ധാര്‍ത്ഥ ലാല്‍ കമ്പനി ഏറ്റെടുത്തു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ബുള്ളറ്റ് മാര്‍ക്ക് രണ്ടായി വിഭജിക്കപ്പെട്ടു - ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ബുള്ളറ്റ് ഇലക്ട്ര. കളര്‍ ഓപ്ഷനുകള്‍, CDI ഇലക്ട്രോണിക് ഇഗ്‌നിഷന്‍, ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ ഇലക്ട്രയില്‍ ഉണ്ടായിരുന്നു. കമ്പനിയുടെ വില്‍പ്പനയുടെ 50 ശതമാനത്തിലധികം ഈ മോഡല്‍ നല്‍കുകയും, വിപണിയില്‍ അതിവേഗം വിജയിച്ച മോഡലായി മാറുകയും ചെയ്തു.

പിന്നീട്, ഇടത് കാല്‍ ഗിയര്‍ ഷിഫ്റ്റും 5-സ്പീഡ് ഗിയര്‍ബോക്‌സുമായി 'AVL' എഞ്ചിന്‍ അവതരിപ്പിച്ചു. എഞ്ചിന്‍ മുമ്പത്തേക്കാള്‍ വളരെ സുഗമമാണെങ്കിലും, റോയല്‍ എന്‍ഫീല്‍ഡ് വിശ്വസ്തര്‍ 'തമ്പ്' ഇല്ലാത്തതിനാല്‍ എഞ്ചിനെ വെറുത്തു.

2007-ല്‍, റോയല്‍ എന്‍ഫീല്‍ഡ് യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ (UCE) അവതരിപ്പിച്ചു, ഈ മോഡല്‍ തുടക്കത്തില്‍ അല്‍പ്പം വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും, താമസിയാതെ ഇത് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 350 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി മാറി.

വളരെ പഴക്കമുണ്ടെങ്കിലും, നിരവധി യുവാക്കള്‍ ബുള്ളറ്റ് 350-നെ മറ്റ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളേക്കാള്‍ ഇഷ്ടപ്പെടുന്നു, 2022 മെയ് മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ 6,958 യൂണിറ്റ് ബുള്ളറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. ഏറ്റവും പുതിയ അപ്ഡേറ്റ് മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ പ്രവചിക്കാവുന്നതും ടൂറിംഗിന് കൂടുതല്‍ അനുയോജ്യവുമാക്കാന്‍ സാധ്യതയുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ഇന്ത്യയിലെ ഏറ്റവും പഴയ മോട്ടോര്‍സൈക്കിള്‍ നെയിംപ്ലേറ്റുകളില്‍ ഒന്നാണ്, മോഡലിന് രാജ്യത്ത് വളരെ വിശ്വസ്തരായ ആരാധകരുമുണ്ട്. അത് കൂടാതെ റോയല്‍ എന്‍ഫീല്‍ഡിനെ പലരും ഇപ്പോഴും 'ബുള്ളറ്റ്' എന്നാണ് വിളിക്കുന്നത്.

ഇത്രയും നീണ്ട ചരിത്രമുള്ള ഒരു മോട്ടോര്‍സൈക്കിളിന്, ഒരു നിര്‍മാതാവിന് മാറ്റങ്ങള്‍ വരുത്തുന്നത് എളുപ്പമല്ല. എന്നിരുന്നാലും, 1931 മുതലുള്ള മോട്ടോര്‍സൈക്കിളിന്റെ ചരിത്രത്തില്‍, റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിനെ 'സമയത്തെ' അതിജീവിക്കുന്നതിനായി മാറ്റങ്ങളും നവീകരണങ്ങളും വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളില്‍ ചിലത് അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചപ്പോള്‍, ചില മാറ്റങ്ങള്‍ 'ആത്മാവ്' ഇല്ലാത്തതായി കണക്കാക്കപ്പെടുകയും ചെയ്തു.


Click it and Unblock the Notifications








