പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

വിപണിയില്‍ പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് മുന്നേറുകയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതുതലമുറ ക്ലാസിക് 350. ഇന്ത്യയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മോട്ടോര്‍സൈക്കിളിന്റെ 1,00,000 യൂണിറ്റ് ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

നിലവില്‍, തായ്‌ലാന്‍ഡ്‌, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി വിപണികളിലേക്ക് പുതിയ ക്ലാസിക് 350 കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. യുകെയിലും ക്ലാസിക് 350 അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. അവിടെ വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

ഏറ്റവും പുതിയ തലമുറ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണെന്ന് വേണം പറയാന്‍. 2021 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ഈ മോഡല്‍ കമ്പനി അവതരിപ്പിച്ചു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

പുതിയ എഞ്ചിന്‍, പുതിയ ഷാസി, അപ്ഡേറ്റ് ചെയ്ത സസ്‌പെന്‍ഷന്‍, പുതിയ വീലുകള്‍, ബ്രേക്കുകള്‍ എന്നിവ ഉപയോഗിച്ച് വലിയ മാറ്റത്തോടെ എത്തിയ മോഡലിനെ വിപണി ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് കമ്പനി അവകാശപ്പെടുകയും ചെയ്യുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350-യുമായി പങ്കുവെച്ചിരിക്കുന്ന പുതിയ എഞ്ചിനും ഷാസിയുമാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍. പുതിയ J-സീരീസ് എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് പുതിയ ക്ലാസിക് 350. ഏറ്റവും മികച്ച ക്രോം വേരിയന്റിന് 1.84 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 2.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

ക്ലാസിക്കിന്റെ പാരമ്പര്യം 1948 മുതല്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡല്‍ G2 മുതലുള്ളതാണ്, ഇത് ഫുള്‍ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളില്‍ സ്വിംഗിംഗ് ആം റിയര്‍ സസ്പെന്‍ഷന്‍ ഉള്ള ആദ്യത്തേതാണ്. 2008-ല്‍ പുറത്തിറക്കിയ വന്‍ ജനപ്രീതിയാര്‍ജ്ജിച്ച ക്ലാസിക് 500, ക്ലാസിക് 350 എന്നിവയുടെ ശക്തമായ ഡിസൈന്‍ പ്രചോദനമായി മോഡല്‍ G2 പ്രവര്‍ത്തിച്ചു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

യഥാര്‍ത്ഥത്തില്‍, ക്ലാസിക് 350, അതിനുശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലായി ഇത് മാറുകയും ചെയ്തു. ബ്രാന്‍ഡിന്റെ ഇന്നത്തെ വില്‍പ്പനയില്‍ 70-80 ശതമാനം വരെ നല്‍കുന്നതും ക്ലാസിക് 350 തന്നെയെന്ന് വേണം പറയാന്‍.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിംഗ് മേഖലയെ പുനര്‍നിര്‍വചിക്കുകയും റോയല്‍ എന്‍ഫീല്‍ഡിന്റെ പുനരുജ്ജീവനത്തിന് കാരണമാവുകയും ചെയ്ത മോട്ടോര്‍സൈക്കിളായി ക്ലാസിക് ഉയര്‍ന്നുവരികയും ചെയ്തു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

ഇത്തവണ, പുതിയ ക്ലാസിക് 350-ലൂടെ, റോയല്‍ എന്‍ഫീല്‍ഡ് അതിനെ ഒരു ആഗോള ഉല്‍പ്പന്നമായി സ്ഥാപിക്കുന്നു, ലോകമെമ്പാടും അതിന്റെ ചില വാണിജ്യ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതിന്റെ ഭാഗമായി അടുത്തിടെ നിരവധി പുതിയ ആഗോള വിപണികളില്‍ പോലും മോട്ടോര്‍സൈക്കിളിനെ കമ്പനി വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

പുതിയ J-സീരീസ് 350 സിസി എഞ്ചിന്‍

349 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 6,100 rpm-ല്‍ 20.2 bhp കരുത്തും 4,000 rpm-ല്‍ 27 Nm torque ഉം നല്‍കുന്നു. UCE 350 എഞ്ചിനിലെ 8.5:1 എന്നതില്‍ നിന്ന് പുതിയ 350 സിസി SOHC എഞ്ചിനില്‍ കംപ്രഷന്‍ അനുപാതം 9.5:1 ആയി മാറിയിരിക്കുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

കാം ഗിയറുകള്‍ക്ക് പകരം SOHC സംവിധാനവും ഒരു ടൈമിംഗ് ചെയിന്‍ ഉപയോഗിച്ചു, ഇത് കുറഞ്ഞ ശബ്ദത്തിനും കൂടുതല്‍ കാര്യക്ഷമതയ്ക്കും കാരണമാകുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

വാല്‍വ് സമയങ്ങള്‍, ചെയിന്‍ പ്രൈമറി ഡ്രൈവ് ഗിയര്‍ പ്രൈമറി ഡ്രൈവ് ഉപയോഗിച്ച് മാറ്റി, ഇത് ട്രാന്‍സ്മിഷന്‍ നഷ്ടം കുറയ്ക്കുന്നു, കൂടാതെ പ്രൈമറി ബാലന്‍സര്‍ ഷാഫ്റ്റ് എഞ്ചിനിലെ വൈബ്രേഷനുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

പുതിയ ഡ്യുവല്‍-ഡൗണ്‍ ട്യൂബ് ഷാസി

പുതിയ സസ്പെന്‍ഷന്‍ മികച്ച റൈഡ് ക്വാളിറ്റിയും ഡ്യുവല്‍ ക്രാഡില്‍ ഷാസിയും മികച്ച ഡൈനാമിക്സും വാഗ്ദാനം ചെയ്യുന്നു. മൊത്തത്തില്‍, പുതിയ ക്ലാസിക് 350 റൈഡര്‍ക്ക് മികച്ച സ്ഥിരതയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു, കൂടാതെ ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ മികച്ചതും കൂടുതല്‍ സുഖപ്രദവുമായ യാത്രയും വാഗ്ദാനം ചെയ്യുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

പുതുക്കിയ സസ്‌പെന്‍ഷന്‍, പുതിയ വീലുകള്‍ & ബ്രേക്കുകള്‍

സസ്പെന്‍ഷനില്‍ ഇപ്പോള്‍ ഫാറ്റര്‍ 41 mm ഫ്രണ്ട് ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇരട്ട പിന്‍ ഷോക്കുകളില്‍ കൂടുതല്‍ ട്രാവല്‍ മികച്ച യാത്ര വാഗ്ദാനം ചെയ്യുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് വീലുകള്‍ക്ക് കട്ടിയുള്ള റബ്ബര്‍, 100 mm ഫ്രണ്ട് സെക്ഷന്‍ ടയര്‍, 120 mm സെക്ഷന്‍ റിയര്‍ ടയര്‍ എന്നിവയും ഉണ്ട്. ഔട്ട്ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ബ്രേക്കുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിസ്‌കുകളും (300 mm ഫ്രണ്ട്, 270 mm പിന്‍) മികച്ച കാലിപ്പറുകളും ലഭിക്കുന്നു.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്

സീറ്റ് ഉയരം 805 mm ആണ്, ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm ആണ്, മുന്‍ തലമുറ മോഡലിനെ അപേക്ഷിച്ച് 35 mm വര്‍ധനവുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. കര്‍ബ് ഭാരം 195 കിലോഗ്രാം ആണ്, മുമ്പത്തെ പോലെ തന്നെ, പക്ഷേ ഇപ്പോഴും മീറ്റിയര്‍ 350-നേക്കാള്‍ 4 കിലോ കൂടുതലാണ്.

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

വേരിയന്റ് & കളര്‍ ഓപ്ഷനുകള്‍

2021 റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇപ്പോള്‍ 5 വേരിയന്റുകളിലും 11 കളര്‍ ഓപ്ഷനുകളിലും വിപണിയില്‍ ലഭ്യമാണ്. സിംഗിള്‍-ചാനല്‍ എബിഎസ് റെഡ്ഡിച്ച് വേരിയന്റിന്റെ വില 1.84 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്‌ഷോറൂം).

പ്രൊഡക്ഷന്‍ 1,00,000 യൂണിറ്റ് പിന്നിട്ടു; പുതുതലമുറ Classic 350-യ്ക്ക് മികച്ച സ്വീകാര്യതയെന്ന് Royal Enfield

ടോപ്പ്-സ്‌പെക്ക് ക്രോം വേരിയന്റിന് 2.15 ലക്ഷം (എക്‌സ്‌ഷോറൂം) വരെ ഉയരുന്നു, ഓപ്ഷണല്‍ ട്രിപ്പര്‍ നാവിഗേഷന്‍ ലഭിക്കുന്ന ഒരേയൊരു വേരിയന്റാണിത്. മാത്രമല്ല, അലോയ് വീലുകളും ട്യൂബ്‌ലെസ് ടയറുകളും ഉള്ള ഏക ഓപ്ഷന്‍ ക്ലാസിക് 350 ഡാര്‍ക്ക് വേരിയന്റുകളാണ്.

More from DriveSpark

Article Published On: Thursday, February 3, 2022, 10:20 [IST]
English summary
Royal enfield says new classic 350 getting high demand production crosses 1 00 000 units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X