Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് സ്‌ക്രാം 411. ഈ മോട്ടോര്‍സൈക്കിള്‍ ഹിമാലയന്റെ കുറച്ചുകൂടി ആക്‌സസ് ചെയ്യാവുന്നതും ഒതുക്കമുള്ളതുമായ ഒരു പതിപ്പാണെന്ന് വേണം പറയാന്‍.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

പേര് സൂചിപ്പിക്കുന്നത് പോലെ, സ്‌ക്രാം 411 സ്‌ക്രാംബ്ലര്‍ ശൈലിയിലുള്ള ഒരു മോഡലാണ്. എന്നാല്‍ 1960-കളിലെയും 70-കളിലെയും ക്ലാസിക് സ്‌ക്രാംബ്ലറുകളില്‍ നിന്ന് വ്യത്യസ്തമായി, അവ പ്രധാനമായും സ്ട്രിപ്പ്-ഡൗണ്‍ റോഡ് ബൈക്കുകളായിരുന്നു, സ്‌ക്രാം 411 ഹിമാലയന്‍ അഡ്വഞ്ചര്‍ പ്ലാറ്റ്ഫോം എടുത്ത് അതിനെ കൂടുതല്‍ ആക്സസ് ചെയ്യാവുന്ന സ്‌ക്രാംബ്ലര്‍ ശൈലിയിലുള്ള മോഡലാക്കി മാറ്റുന്നുവെന്ന് വേണം പറയാന്‍.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

പുതിയ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-നെക്കുറിച്ചുള്ള കാര്യങ്ങളും, ഈ മോട്ടോര്‍സൈക്കിള്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും ഹിമാലയനില്‍ നിന്ന് ഇത് എത്ര വ്യത്യസ്തമാണെന്നും പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്തിരിക്കുന്നത്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ഡിസൈന്‍

സ്‌ക്രാം 411 അടിസ്ഥാനപരമായി കൂടുതല്‍ ഒതുക്കമുള്ളതും ആക്‌സസ് ചെയ്യാവുന്നതുമായ ഒരു റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ആണെന്ന് വേണം പറയാന്‍.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ദൃശ്യപരമായി, ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍, സ്‌ക്രാം 411-ന് ഹിമാലയന്റെ വിന്‍ഡ്സ്‌ക്രീന്‍ നഷ്ടപ്പെടുന്നുവെന്നതാണ്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

അതോടൊപ്പം തന്നെ ഹെഡ്‌ലൈറ്റ് അല്‍പ്പം താഴ്ത്തി സ്‌ക്രാമിന് മികച്ച മുഖവില നല്‍കുകയും ചെയ്യുന്നു എന്നതാണ്. ടാങ്കില്‍ ഘടിപ്പിച്ച ലഗേജ് മൗണ്ടുകളും ഈ മോഡലില്‍ കമ്പനി നല്‍കുന്നില്ല, പകരം ടാങ്ക് ആവരണങ്ങളുണ്ട്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

സൈഡ് പാനലുകളും വ്യത്യസ്തമാണ്, അതേസമയം സീറ്റ് ഇപ്പോള്‍ 5 mm താഴ്ന്ന സീറ്റ് ഉയരമുള്ള സിംഗിള്‍ പീസ് യൂണിറ്റാണ്. പിന്‍ഭാഗത്തെ ഗ്രാബ് റെയിലും ചെറുതാണ്, കൂടാതെ സിംഗിള്‍-പോഡ് ഓഫ്സെറ്റ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഹിമാലയനില്‍ നിന്ന് വ്യത്യസ്തമാണ്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ഹിമാലയനെ അപേക്ഷിച്ച് സ്‌ക്രാം 411 ഭാരം കുറഞ്ഞതാണ് എന്നതാണ് മറ്റൊരു നേട്ടം. ഭാരം കുറഞ്ഞതിനാൽ സ്‌ക്രാം 411-നെ കൂടുതൽ ചടുലമാക്കുന്നു, ഇത് നഗരത്തിലെ സവാരി സാഹചര്യങ്ങളിൽ ഉപയോഗപ്രദമാകും.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

സ്റ്റൈലിംഗിനെ കുറിച്ച് പറയുകയാണെങ്കിൽ, റൗണ്ട് ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, വയർ സ്പോക്ക് വീലുകൾ, വൈഡ് റിയർ ഫെൻഡർ തുടങ്ങിയ സവിശേഷതകളുള്ള ഒരു റെട്രോ പ്രൊഫൈൽ സ്‌ക്രാം 411-നുണ്ട്. സിംഗിൾ പീസ് സീറ്റ്, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ്, പരുക്കൻ എഞ്ചിൻ ഗാർഡ്, മൾട്ടി-ഡിസ്പ്ലേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ആകർഷകമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. സ്പോർടി ലുക്കിന്, റിം അരികുകൾക്ക് അതാത് കളർ തീമിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഷേഡ് ഉണ്ട്. ഒരു ഓഫ്-റോഡ് പരിതസ്ഥിതിയിൽ, ഉയർത്തിയ ഹാൻഡിൽബാർ ഉപയോക്താക്കൾക്ക് നിന്നുകൊണ്ട് ബൈക്ക് ഓടിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. താഴ്ന്നതും സ്‌കൂപ്പുചെയ്തതുമായ സീറ്റ് ഡിസൈൻ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ ഒപ്റ്റിമൽ ബാലൻസും കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

എഞ്ചിന്‍

411 സിസി, സിംഗിള്‍-സിലിണ്ടര്‍, സിംഗിള്‍ ഓവര്‍ഹെഡ് കാം, എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഹിമാലയന്റേതിന് സമാനമാണ്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ഈ യൂണിറ്റ് 6,500 rpm-ല്‍ 24.3 bhp കരുത്തും 4,000-4,500 rpm-ല്‍ 32 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ത്രോട്ടില്‍ പ്രതികരണം മികച്ചതും കൂടുതല്‍ പ്രതികരണശേഷിയുള്ളതുമാക്കാന്‍ സ്‌ക്രാമില്‍ കമ്പനി മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

അളവുകള്‍

സ്‌ക്രാം 411-ന് 185 കിലോഗ്രാം ഭാരമുണ്ട്, ഇത് ഹിമാലയന്റെ 190 കിലോയേക്കാള്‍ 5 കിലോ കുറവാണ്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

എന്നാല്‍ സ്‌ക്രാം 411-ലെ സ്റ്റാന്‍ഡേര്‍ഡ് ആക്സസറി അല്ലാത്ത സെന്റര്‍ സ്റ്റാന്‍ഡില്‍, ഭാരവ്യത്യാസം ഹിമാലയന്റെ 199 കിലോഗ്രാം ഭാരത്തേക്കാള്‍ 3.5 കിലോഗ്രാം മാത്രമാണ്. മൊത്തത്തില്‍, സ്‌ക്രാമിന്റെ വീല്‍ബേസ് ഹിമാലയനേക്കാള്‍ 10 mm കുറവാണ്.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ഷാസി & സസ്‌പെന്‍ഷന്‍

ഹിമാലയന്റെ അതേ ഹാഫ്-ഡ്യൂപ്ലെക്സ് ഫ്രെയിമാണ് സ്‌ക്രാമിന് ലഭിക്കുന്നത്, എന്നാല്‍ ഹിമാലയന്റെ 21 ഇഞ്ച് ഫ്രണ്ട് വീലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന് 19 ഇഞ്ച് ചെറിയ ടയറുകള്‍ ലഭിക്കുന്നു.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

ഗ്രൗണ്ട് ക്ലിയറന്‍സ് 20 മില്ലീമീറ്ററില്‍ നിന്ന് 200 മില്ലീമീറ്ററായി കുറഞ്ഞു. 190 mm ട്രാവല്‍ ഉള്ള സ്‌ക്രാമില്‍ ഫ്രണ്ട് സസ്‌പെന്‍ഷന്‍ ട്രാവല്‍ 20 mm കുറവാണ്. ഫ്രണ്ട് സസ്പെന്‍ഷനിലെയും ചെറിയ മുന്‍ ചക്രത്തിലെയും മാറ്റങ്ങള്‍ സ്‌ക്രാം 411-ന് ദൈനംദിന യാത്രകള്‍ക്ക് കൂടുതല്‍ മികച്ചതാക്കുന്നു.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

വില & വകഭേദങ്ങള്‍

മൂന്ന് നിറങ്ങളില്‍ (ഗ്രാഫൈറ്റ് ബ്ലൂ, ഗ്രാഫൈറ്റ് റെഡ്, ഗ്രാഫൈറ്റ് യെല്ലോ) ലഭ്യമാകുന്ന അടിസ്ഥാന വേരിയന്റിന് 2.03 ലക്ഷം മുതല്‍ (എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്നു.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

മിഡ്-സ്‌പെക്ക് വേരിയന്റിന് 2.05 ലക്ഷം (എക്‌സ്‌ഷോറൂം) വിലയുണ്ട്. രണ്ട് നിറങ്ങളില്‍ ഈ വേരിയന്റ് ലഭ്യമാണ്, ബ്ലേസിംഗ് ബ്ലാക്ക്, സ്‌കൈലൈന്‍ ബ്ലൂ. ടോപ്പ്-സ്‌പെക്ക് വൈറ്റ് ഫ്‌ലേം, സില്‍വര്‍ സ്പിരിറ്റ് കളര്‍ ഓപ്ഷനുകള്‍ക്ക് 2.08 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില.

Royal Enfield Scram 411: Himalayan-ല്‍ നിന്നും വ്യത്യസ്തമാകുന്നതിങ്ങനെ

എതിരാളികൾ

വിപണിയിൽ റോയൽ എൻഫീൽഡ് സ്‌ക്രാം 411 പ്രധാനമായും വെല്ലുവിളി ഉയർത്തുക യെസ്ഡി സ്‌ക്രാംബ്ലർ, ഹോണ്ട CB350 RS, ജാവ 42 2.1 മോഡലുകൾക്കാണ്.

More from DriveSpark

Article Published On: Wednesday, March 16, 2022, 9:55 [IST]
English summary
Royal enfield scram 411 find here how different from the himalayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X