Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

തങ്ങളുടെ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, ഒരു കൂട്ടം പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് നിലവിലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

വികസനവും ഉല്‍പാദനച്ചെലവും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മീറ്റിയോറിലും 350 സിസി സെഗ്മെന്റില്‍ വരാനിരിക്കുന്ന ഹണ്ടറിലും ഇത് വ്യക്തമാകുകയും ചെയ്തതാണ്. 650 ഇരട്ടകള്‍ക്ക് നിലവിലുള്ള പ്ലാറ്റ്ഫോം ഉപയോഗിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 സിസി ശ്രേണിയും വികസിപ്പിക്കും. ഹിമാലയത്തെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രാം 411 ആണ് മറ്റൊരു പുതിയ ഉല്‍പ്പന്നം.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ഈ മോഡല്‍ നാളെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരത്തില്‍ സജീവ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ലഭ്യമായ സൂചനയനുസരിച്ച്, ഇത് ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഹിമാലയന്‍ അഡ്വഞ്ചറിനെ അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കും. ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂറര്‍ അതിന്റെ ഓണ്‍-ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ടതാണെങ്കില്‍, വരാനിരിക്കുന്ന മോഡലിലൂടെ ദൈനംദിന റൈഡര്‍ എന്ന നിലയ്ക്കും ഒരു മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് സ്‌ക്രാം 411 ലക്ഷ്യമിടുന്നത്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-ന് ഹിമാലയനേക്കാള്‍ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപ വരെയാണ് ഈ മോഡലിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

നാളെ അവതരണ വേളയില്‍ മാത്രമാകും കമ്പനി കൃത്യമായ വില വിവരങ്ങള്‍ പങ്കുവെയ്ക്കുക. സ്‌ക്രാം 411 ഒന്നിലധികം കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യും. ഇതിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ് അസംബ്ലിയും മിററുകളും ഉണ്ട്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

കൂടാതെ ടൂറിംഗ്/ഓഫ്-റോഡ് ഫ്രണ്ട്ലി ഘടകങ്ങള്‍ ഒഴികെയുള്ള ഹിമാലയന്റെ ചില ബോഡി പാനലുകളും മോട്ടോര്‍സൈക്കിളില്‍ ഉണ്ടാകും. അഡ്വഞ്ചര്‍ ടൂറിംഗ് മെഷീന്റെ ഒരു സ്ട്രിപ്പ്-ഡൌണ്‍ പതിപ്പ് പോലെ കാണപ്പെടുന്നു, പുതിയ സിംഗിള്‍ പീസ് സീറ്റ് സൗകര്യത്തിലും അല്പം വ്യത്യസ്തമായ എക്സ്ഹോസ്റ്റിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവെന്നും നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

നക്കിള്‍ ഗാര്‍ഡുകള്‍, വിന്‍ഡ്സ്‌ക്രീന്‍, ഉയര്‍ത്തിയ ഫ്രണ്ട് ഫെന്‍ഡര്‍ എന്നിവ സ്‌ക്രാം 411-ല്‍ നിന്ന് നീക്കം ചെയ്ത മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുത്തും. ഹിമാലയന്‍ ഉപയോഗിച്ച 21 ഇഞ്ച് ഫ്രണ്ട് വീലിന് പകരം ചെറിയ 19 ഇഞ്ച് യൂണിറ്റ് നല്‍കിയാകും മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള ഉയരം കുറയ്ക്കുകയും ചെയ്യുന്നു.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ഇതിന്റെ ഭാഗമായി ഹിമാലയത്തിന്റെ 220 മില്ലീമീറ്ററില്‍ നിന്ന് സ്‌ക്രാം 411-ല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 200 മില്ലീമീറ്ററായി കുറയുകയും ചെയ്യും. പിന്‍ഭാഗത്ത്, സ്‌ക്രാം 411-ന് സ്റ്റാന്‍ഡേര്‍ഡ് ലുക്കിംഗ് ഗ്രാബ് റെയില്‍ ഉണ്ട്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ദിവസേനയുള്ള യാത്രകള്‍ക്കും ചില വാരാന്ത്യ വിനോദങ്ങള്‍ക്കും ഈ ബൈക്ക് അനുയോജ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ഹിമാലയനൊപ്പം ഉപയോഗിക്കുന്ന അതേ 411 സിസി എഞ്ചിന്‍ തന്നെയാണ് ബൈക്കിനും കരുത്തേകുന്നത്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് യൂണിറ്റ് 24.3 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ബൈക്കിന്റെ റോഡ്-ബയാസ്ഡ് സ്വഭാവവുമായി പൊരുത്തപ്പെടുന്നതിന്, അതിനനുസരിച്ച് എഞ്ചിന്‍ ട്വീക്ക് ചെയ്യാവുന്നതാണ്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

മറ്റ് ഹാര്‍ഡ്‌വെയറില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, ലിങ്കേജ് റിയര്‍ സസ്പെന്‍ഷന്‍, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും ഉള്‍പ്പെടുന്നു.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ചക്രങ്ങള്‍ 19-ഇഞ്ച് ഫ്രണ്ട്, 17-ഇഞ്ച് പിന്നില്‍, ബ്ലോക്ക്-പാറ്റേണ്‍ ഡ്യുവല്‍ പര്‍പ്പസ് ടയറുകളോട് കൂടിയതാണ്. ട്രിപ്പര്‍ നാവിഗേഷന്‍ പോലുള്ള ഫീച്ചറുകള്‍ ഓപ്ഷണല്‍ ആയി കമ്പനി നല്‍കിയേക്കും, കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ MIY കസ്റ്റമൈസേഷന്‍ യൂട്ടിലിറ്റി വഴി ചേര്‍ക്കാനും സാധിക്കും.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

ലോഞ്ച് ചെയ്യുന്ന സമയത്ത്, റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411-ന് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. സ്‌ക്രാം 411-ന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് മത്സരാധിഷ്ഠിത വില നിര്‍ണ്ണയം.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

സ്‌ക്രാം 411 മോഡലിന് പുറമെ ഹിമാലയന്റെ കൂടുതല്‍ ശക്തമായ ഒരു 450 വേരിയന്റിലും റോയല്‍ എന്‍ഫീല്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മോഡലുകള്‍ അവതരിപ്പിച്ച് നിലവിലുള്ള ഹിമാലയന്‍ ശ്രേണിയെ കൂടുതല്‍ ശക്തമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

Royal Enfield Scram 411 നിരത്തുകളിലേക്ക്; അരങ്ങേറ്റം നാളെ

എന്നാല്‍ കൂടുതല്‍ കരുത്തുറ്റ വേരിയന്റ് വരും വര്‍ഷം മാത്രമാകും വിപണിയില്‍ എത്തുക. നിലവില്‍ സ്‌ക്രാം 411 ഉള്‍പ്പടെ മറ്റ് മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 450 വേരിയന്റ് നിലവിലെ മോഡലിന്റെ സവിശേഷതകള്‍ തന്നെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ 45 bhp-യോളം കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, March 14, 2022, 18:03 [IST]
English summary
Royal enfield scram 411 will launch in india tomorrow all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X