172 കി.മീ റേഞ്ചുമായി SEAT Mo 50 വരുന്നു; ഇന്ത്യയിലെ വമ്പന്മാർ ഒരുങ്ങിയിരുന്നോ
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം കൂടിക്കൂടി വരികയാണ്. ഇന്ത്യയിലും ഇതിന്റെ അലയൊലികള്‍ നാം കാണുന്നുണ്ട്. ഏറ്റവും കുടുതല്‍ ഇവികള്‍ വില്‍ക്കപ്പെടുന്നത് ഒരുപക്ഷേ ഇലക്ട്രിക് ഇരുചക്ര വിഭാഗത്തിലായിരിക്കും. ഇലക്ട്രിക് ടൂവീലറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് കണക്കിലെടുത്താണ് കമ്പനികള്‍ പുതിയ ഫീച്ചറുകളോടെ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുന്നത്.
ഇപ്പോള്‍ സ്പാനിഷ് കാര്‍ നിര്‍മ്മാതാക്കളായ സീറ്റ് പുതിയ 'എന്‍ട്രി ലെവല്‍' ഇലക്ട്രിക് സ്‌കൂട്ടര്‍ Mo 50 പുറത്തിറക്കി. ഷോര്‍ട്ട് റൈഡിന് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. കമ്പനിയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് സീറ്റ് Mo 50. ഈ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ Mo 125 ആയിരുന്നു കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 5.6 kWh ബാറ്ററിയും 7.3 kW ഇലക്ട്രിക് മോട്ടോറുമാണുള്ളത്.

ഈ മോട്ടോര്‍ 9.7 bhp പവര്‍ നല്‍കുന്നു. കൂടാതെ, ആ ബാറ്ററി നീക്കം ചെയ്യാവുന്നതുമാണ്. ഇത് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്നു. വീട്ടില്‍ നിന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫുള്‍ ചാര്‍ജ് ആകാന്‍ 6-8 മണിക്കൂര്‍ വേണമെന്ന് സീറ്റ് പറയുന്നു. ഇക്കോ മോഡില്‍ ഫുള്‍ ചാര്‍ജില്‍ 172 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ Mo 50-ക്ക് കഴിയുമെന്ന് സീറ്റ് അവകാശപ്പെടുന്നു. മേല്‍പ്പറഞ്ഞ ഇക്കോ മോഡ് കൂടാതെ, 'സിറ്റി', 'സ്‌പോര്‍ട്ട്' റൈഡിംഗ് മോഡുകളും ലഭ്യമാണ്, കൂടാതെ മോ 50 ന് റിവേഴ്‌സ് ഗിയറുമുണ്ട്.
സ്പോര്‍ട് മോഡ് ഉപയോഗിച്ച്, 3.8 സെക്കന്‍ഡിനുള്ളില്‍ 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സീറ്റ് M0 50-ന് കഴിയും. പിന്നില്‍ പ്രീ-ലോഡഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളുമായാണ് സീറ്റ് Mo 50 വരുന്നത്. ബ്രേക്കിംഗിനായി ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. സീറ്റ് Mo 50-ക്ക് രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴിയുള്ള കണക്റ്റിവിറ്റി കഴിവുകള്‍, രണ്ട് ഹെല്‍മെറ്റുകള്‍ക്കുള്ള സ്റ്റോറേജ് എന്നിവയും ഉണ്ട്.

Mo 50 ന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന് സീറ്റ് പ്രതീക്ഷിക്കുന്നു. അതേസമയം പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ച് 2023 ആദ്യ പാദത്തില്‍ പ്രതീക്ഷിക്കുന്നു. ഇവി 'ബാഴ്സലോണ ഗ്രേ', 'താരിഫ ബ്ലൂ' എന്നീ കളര്‍ ഓപ്ഷനുകളിലാകും ലഭ്യമായേക്കുക ലഭ്യമാകും. 'സീറ്റ് മോ 50 ഒരു പുതിയ തലമുറയിലെ റൈഡറുകള്‍ക്ക് ഇലക്ട്രിക് അര്‍ബന്‍ മൊബിലിറ്റി കൊണ്ടുവരുന്നു. അത് എമിഷനും ശബ്ദവുമില്ലാതെ നഗരത്തിന് ചുറ്റും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നു' സീറ്റ് എം ഡയറക്ടര്‍ ലൂക്കാസ് കാസസ്‌നോവാസ് പറഞ്ഞു.
ഗുണനിലവാരത്തിലോ കഴിവിലോ കണക്റ്റിവിറ്റിയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ പാക്കേജില്‍ കൂടുതല്‍ ശക്തമായ സീറ്റ് Mo 125 സഹോദരന്റെ അതേ തലത്തിലുള്ള ആവേശമാണ് സീറ്റ് Mo 50 നല്‍കുന്നതെന്ന് ലൂക്കാസ് കാസസ്‌നോവാസ് കൂട്ടിച്ചേർത്തു. നിലവില്‍ ഈ ശക്തമായ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സീറ്റ് Mo 50 ഇലക്ട്രിക് സ്‌കൂട്ടര്‍ 2023 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഒല S1, ഏഥര്‍ 450X എന്നിവയുമായി മത്സരിക്കും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ടൂ-വീലര്‍ ബ്രാന്‍ഡാണ് ഓല. സസ്‌പെന്‍ഷന്‍ പരാജയം, സോഫ്റ്റ്വെയര്‍ പിശകുകള്‍ തുടങ്ങിയ തിരിച്ചടികള്‍ക്കിടയിലും ഓല പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി പിടിച്ചടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നവംബറില്‍ ഓലയുടെ 16,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഇതിനൊപ്പം 2022-ല്‍ ഏകദേശം 1,50,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റതായി ഓല ഇലക്ട്രിക് വെളിപ്പെടുത്തി.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന ജനരപീതിയാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ബുക്കിംഗ് ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ അടുത്ത വര്‍ഷം വര്‍ധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. 2023-ല്‍ ഓല ഒരു മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇത് 110 സിസി വരെ ഡിസ്‌പ്ലേസ്‌മെന്റ് ഉള്ള ICE സ്‌കൂട്ടറുകളെയാണ് ലക്ഷ്യമിടുന്നത്. 2024-ല്‍ ഓല തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയേക്കും.


Click it and Unblock the Notifications








