സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ നിരവധി നിര്‍മാതാക്കളുണ്ട്. 2022 സെപ്റ്റംബറിലെ ചില്ലറ വില്‍പ്പനയില്‍ ഹീറോ ഇലക്ട്രിക്കിനെ പിന്തള്ളി ഓല ഇലക്ട്രിക് ഒന്നാമതെത്തിയിരുന്നു. വിഡ V1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഹീറോ മോട്ടോകോര്‍പ്പും അങ്കത്തട്ടിലേക്കിറങ്ങുന്നത് നാം കണ്ടു.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

ഏഥര്‍ എനര്‍ജി, ടിവിഎസ്, ബജാജ്,ഹീറോ ഇലക്ട്രിക്, ഒഖിനാവ തുടങ്ങി കമ്പനികളാണ് ഇന്ന് ഇലക്ട്രിക് ഇരുചക്ര വാഹന രംഗം അടക്കി വാഴുന്നത്. ഇതിനോടകം തന്നെ വിപണിയില്‍ ചുവടുറപ്പിച്ച മേല്‍പ്പറഞ്ഞ എതിരാളികളെ എതിരിടാന്‍ ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിള്‍ എനര്‍ജി എന്ന സ്റ്റാര്‍ട്ടപ്പ് സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്നാല്‍ സിമ്പിള്‍ വണിന്റെ ഡെലിവറികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

പുതിയ 12 മോഡലുകള്‍?

ആദ്യ മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുന്നതിന് മുമ്പേ സിമ്പിള്‍ എനര്‍ജി 12 പേരുകള്‍ക്ക് കൂടി ട്രേഡ്മാര്‍ക്കിന് രജിസ്റ്റര്‍ ചെയ്തു. സിമ്പിള്‍ ടു, സിമ്പിള്‍ ത്രീ, സിമ്പിള്‍ ഫോര്‍, സിമ്പിള്‍ ഫൈവ്, സിമ്പിള്‍ സിക്‌സ്, സിമ്പിള്‍ സെവന്‍, സിമ്പിള്‍ എയ്റ്റ്, സിമ്പിള്‍ നയന്‍, സിമ്പിള്‍ ടെന്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് സിമ്പിള്‍ എനര്‍ജി വ്യാപാരമുദ്രകള്‍ക്ക് അപേക്ഷിച്ചത്. സിമ്പിള്‍ വിഷന്‍, സിമ്പിള്‍ വിഷന്‍ 25, സിമ്പിള്‍ ഗാലക്‌സി എന്നിവയും ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

12 പുതിയ വ്യാപാരമുദ്രകള്‍ അപേക്ഷിച്ചുവെങ്കിലും ഇതില്‍ ഭൂരിഭാഗവും ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും സിമ്പിള്‍ സിക്‌സ്, സിമ്പിള്‍ എയ്റ്റ്, സിമ്പിള്‍ നയന്‍ എന്നീ ട്രേഡ്മാര്‍ക്കുകള്‍ അടുത്തിടെ അംഗീകരിച്ചു. സിമ്പിള്‍ എനര്‍ജി ഈ പേരുകള്‍ നല്‍കുന്നതിന് തൊട്ടടുത്തുള്ള ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

സിമ്പിള്‍ വണ്‍

വലിയ-ഇന്‍-ക്ലാസ് ബാറ്ററിയും ഉയര്‍ന്ന ഇന്‍-ക്ലാസ് ടോര്‍ക്കും ഒറ്റ ചാര്‍ജില്‍ മികച്ച റേഞ്ചുമാണ് സിമ്പിള്‍ വണ്‍ വാഗ്ദാനം ചെയ്യുന്നത്. സിമ്പിള്‍ വണ്ണിന് 3.3 kWh ഫിക്‌സഡ് ബാറ്ററിയും കൂടാതെ ഓപ്ഷണലായി നീക്കം ചെയ്യാവുന്ന 1.5 kWh ബാറ്ററിയും ലഭിക്കുന്നു. ഇത് അതിന്റെ മൊത്തം ബാറ്ററി ശേഷി 4.8 kWh ആയി ഉയര്‍ത്തുന്നു.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

8.5 kW പീക്ക് പവറും 4.5 kW കണ്ടിന്യുവസ് പവറും ഉണ്ടാക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ഫിക്‌സഡ് ബാറ്ററിയില്‍ നിന്ന് 236 കിലോമീറ്ററും ഓപ്ഷണല്‍ റിമൂവബിള്‍ ബാറ്ററിയില്‍ നിന്ന് 300 കിലോമീറ്ററും (ക്ലെയിം ചെയ്തത്) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഹീറോ വിഡ V1 പ്രോ, ഏഥര്‍ 450X എന്നിവയാണ് സിമ്പിള്‍ വണിന്റെ എതിരാളി.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

സിമ്പിള്‍ വണ്‍ ഡെലിവറി വൈകും

സിമ്പിള്‍ എനര്‍ജിക്ക് 2022 ഒക്ടോബറില്‍ പോലും സിമ്പിള്‍ വണിന്റെ ഡെലിവറി ആരംഭിക്കാനായില്ല. യഥാര്‍ത്ഥത്തില്‍, 2022 ജൂലൈയിലായിരുന്നു സിമ്പിള്‍ വണ്‍ ഡെലിവറി ടൈംലൈന്‍ വാഗ്ദാനം ചെയ്തിരുന്നത്. അത് പിന്നീട് സെപ്റ്റംബറിലേക്ക് മാറ്റി. അത് കമ്പനിക്ക് യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ലോഞ്ച് ഒക്ടോബറിലേക്ക് മാറ്റിവച്ചു.

സിമ്പിള്‍ വണ്‍ ഡെലിവറി ആരംഭിക്കുന്നതിന് മുൻപേ 12 പേരുകള്‍ കൂടി ട്രേഡ്മാര്‍ക്ക് ചെയ്ത് Simple Energy

എന്നാല്‍ ഈ മാസം ഡെലിവറി ടൈംലൈന്‍ 2023-ന്റെ ഒന്നാം പാദത്തിലേക്ക് (ജനുവരി മുതല്‍ മാര്‍ച്ച് വരെ) മാറ്റി. കേന്ദ്ര റോഡ് ഗതാഗത ഹെവേ മന്ത്രാലയം സജ്ജമാക്കിയ ബാറ്ററി സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ അപ്ഡേറ്റുകളാണ് ഡെലിവെറി മാറ്റിവയ്ക്കലിന് കാരണം. രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്.

More from DriveSpark

Article Published On: Thursday, October 20, 2022, 12:49 [IST]
English summary
Simple energy applied trademarks for 12 names simple one delivery not yet started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X