രാജ്യത്ത് ലിഥിയം-അയൺ ബാറ്ററികൾ നിർമ്മിക്കാൻ C4V -യുമായി കൈകോർത്ത് Simple Energy
ഇന്ത്യയിൽ ലിഥിയം-അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിനായി സിമ്പിൾ എനർജിയും C4V -യും കൈകോത്തിരിക്കുകയാണ്. ഈ പങ്കാളിത്തം ഇന്ത്യയിൽ ബാറ്ററി സെൽ നിർമ്മാണ ഇക്കോസിസ്റ്റം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തം മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററി സെല്ലുകളെ ആശ്രയിക്കുന്നതും കുറച്ചേക്കാം.

ഇലക്ട്രിക് വാഹനങ്ങൾ ലോകം കീഴടക്കുകയാണ്. ഒരോന്നായി, ഇലക്ട്രിക് വാഹനങ്ങൾ പരമ്പരാഗതമായ ഫ്യുവൽ ഫിൽഡ് വാഹനങ്ങളെ പകരം വയ്ക്കുന്നു, ഇരുചക്ര വാഹന വിപണിയാണ് ഫോർ വീലറുകളേക്കാൾ ഈ പുതിയ ആധിപത്യത്തിന് സാക്ഷ്യം വഹിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയാണ് ഇന്ത്യ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇവിടെ തൽക്ഷണ ഹിറ്റായിരിക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിരുന്നു.

കടലോളം വരുന്ന പുതിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഇടയിൽ, ഒരു അടയാളം ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ബാംഗ്ലൂർ ആസ്ഥാനമായുള്ള സിമ്പിൾ എനർജിക്ക് ഒരു മികച്ച പ്രൊഡക്ടുമായി തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. ബ്രാൻഡ് അതിന്റെ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടറിലൂടെ വാർത്തകളിൽ ഇടം നേടി.

ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഏറ്റവും മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണിതെന്ന് സ്പെക് ഷീറ്റിലൂടെയും ഫീച്ചറുകളുടെ ലിസ്റ്റിലൂടെയും പെട്ടെന്ന് ഒന്ന് കണ്ണോടിച്ചാൽ തന്നെ മനസ്സിലാവും. സിംഗിൾ ചാർജിൽ ഏകദേശം 236 കിലോമീറ്റർ എന്ന അവകാശവാദമുന്നയിക്കുന്ന ഇത്, രാജ്യത്തെ ഏതൊരു ഇലക്ട്രിക് ടു വീലർ നൽകുന്നതിലും ഏറ്റവും ഉയർന്ന ശ്രേണിയാണ്.

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ ആക്സിലറേഷൻ സമയവും വെറും 2.9 സെക്കൻഡാണ്. മണിക്കൂറിൽ 105 കിലോമീറ്റർ പരമാവധി വേഗതയും സിമ്പിൾ വൺ വാഗ്ദാനം ചെയ്യുന്നു.

4.8 kWh ലിഥിയം-അയൺ ബാറ്ററിയാണ് സിമ്പിൾ വണ്ണിന് കരുത്തേകുന്നത്. LFP (ലിഥിയം ഫെറോഫോസ്ഫേറ്റ്) ബാറ്ററികളേക്കാൾ ലിഥിയം അയണിന്റെ ഗുണങ്ങൾ കമ്പനി പ്രഖ്യാപിച്ചിരുന്നു, ലിഥിയം അയണിന്റെ ഗുണങ്ങളിൽ ഉറച്ചുനിൽക്കാൻ ബ്രാൻഡ് ഇപ്പോഴും ഇഷ്ടപ്പെടുന്നതായി തോന്നുന്നു.

ഈ ലിഥിയം അയൺ ബാറ്ററികൾ കൂടുതൽ ചെലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും ഒരു സെൽ നിർമ്മാണ ആവാസവ്യവസ്ഥ അവതരിപ്പിക്കുന്നതിനും, സിമ്പിൾ എനർജി C4V -യുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

ഇന്ത്യയിൽ ലിഥിയം അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന മിക്ക ഇലക്ട്രിക് വാഹന നിർമ്മാതാക്കളും ഈ ബാറ്ററി പായ്ക്കിനുള്ളിലെ സെല്ലുകൾ ഇറക്കുമതി ചെയ്യുന്നു. അവരിൽ ചിലർ മുഴുവൻ ബാറ്ററി യൂണിറ്റുകളും ഇറക്കുമതി ചെയ്യുമ്പോൾ മറ്റു ചിലർ സെല്ലുകൾ ഇറക്കുമതി ചെയ്യുകയും ബാറ്ററി സ്വയം നിർമ്മിക്കുകയും ചെയ്യുന്നു.

സിമ്പിൾ എനർജി സെൽ ഇറക്കുമതി റൂട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നു, പകരം സെല്ലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നു. C4V ഈ ടാസ്‌ക്കിന് അനുയോജ്യമായ പങ്കാളിയാണെന്ന് തോന്നുന്നു.

ലിഥിയം അയൺ ബാറ്ററി സാങ്കേതികവിദ്യയ്ക്കും അതിന്റെ നിർമ്മാണത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു കമ്പനിയാണ് C4V. ലിഥിയം ബാറ്ററികളുമായും ഗിഗാഫാക്‌ടറികളുമായും ബന്ധപ്പെട്ട നിർണായക ഇൻസൈറ്റുകളും കമ്പനി അവകാശപ്പെടുന്നു.

C4V -ക്ക് ഇന്ത്യയിൽ ലിഥിയം ബാറ്ററികളുടെ വലിയ തോതിലുള്ള നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും കഴിയുമെന്നത് സിമ്പിൾ എനർജിക്ക് മാത്രമല്ല, രാജ്യത്തെ എല്ലാ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കും സന്തോഷവാർത്തയാണ്. C4V ന്യൂയോർക്കിൽ അതിന്റെ ഗിഗാഫാക്‌ടറി കമ്മീഷൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്, അതിനാൽ തന്നെ ഇന്ത്യയിൽ ലിഥിയം അയൺ ബാറ്ററി നിർമ്മാണം സ്ഥാപിക്കുന്നതിനുള്ള സിമ്പിൾ എനർജിയുടെ ഏറ്റവും മികച്ച പങ്കാളിയാണെന്ന് തോന്നുന്നു.

സിമ്പിൾ എനർജി മുഴുവൻ മൂല്യ ശൃംഖലയെയും ലംബമായി സമന്വയിപ്പിച്ച് ഇന്ത്യൻ ഇവി വ്യവസായത്തെ നയിക്കുന്നു, അങ്ങനെ മികച്ച സമന്വയവും ഉയർന്ന പ്രാദേശികവൽക്കരണവും കൊണ്ടുവരുന്നു എന്ന് സിമ്പിൾ എനർജിയുടെ സഹസ്ഥാപകനായ ശ്രേഷ്ഠ് മിശ്ര പറഞ്ഞു.

C4V-യുമായി സഹകരിച്ച് തങ്ങൾ സെൽ വിതരണം ഏകീകരിക്കും, ഇത് തങ്ങൾക്ക് ഒരു സുപ്രധാന ഘടകമാണ്. ഈ തന്ത്രം നമ്മെ കൂടുതൽ സ്വാശ്രയരാക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം, സിമ്പിൾ എനർജി തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ പ്രവർത്തനം ആരംഭിക്കാൻ ഏതാണ്ട് തയ്യാറായിക്കഴിഞ്ഞു. അത്യാധുനിക നിർമ്മാണ പ്ലാന്റിന് പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റ് വരെ ഉൽപാദന ശേഷിയുണ്ടെന്ന് പറയപ്പെടുന്നു. ആവശ്യാനുസരണം അത് വർധിപ്പിക്കാനും ഫാക്ടറിക്ക് കഴിയും.


Click it and Unblock the Notifications








