മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി, അതിന്റെ മുന്‍നിര സ്‌കൂട്ടറായ സിമ്പിള്‍ വണ്ണിനായി മോട്ടോര്‍ നവീകരിച്ചു, ഇത് ജൂണ്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

മികച്ച കാര്യക്ഷമതയും തെര്‍മല്‍ മാനേജ്‌മെന്റും വാഗ്ദാനം ചെയ്ത് സ്‌കൂട്ടറിന്റെ പ്രകടനം വര്‍ധിപ്പിക്കാന്‍ പുതിയ മോട്ടോര്‍ സഹായിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മോട്ടോര്‍, ഇതിനകം നിലവിലുള്ള ഹൈ-സ്‌പെക്ക് മോട്ടോറിലേക്കുള്ള ഒരു നവീകരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

പോയ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിലാണ് സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. സിമ്പിള്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന് 1.10 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. 1947 രൂപ റീഫണ്ടബിള്‍ തുകയ്ക്ക് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

പോയ വര്‍ഷം സ്‌കൂട്ടര്‍ അവതരിപ്പിച്ചെങ്കിലും ഈ വര്‍ഷം മാത്രമേ മോഡലിനായുള്ള ഡെലിവറി ആരംഭിക്കുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോട്ടോര്‍ നവീകരണവുമായി കമ്പനി രംഗത്തെത്തുന്നത്.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

പുതിയ മോട്ടോറിന് 72 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും, ഇത് ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് സിമ്പിള്‍ എനര്‍ജി അവകാശപ്പെടുകയും ചെയ്യുന്നു. പുതിയ മോട്ടോര്‍ സജ്ജീകരണം സ്‌കൂട്ടറിനെ 4.8 kWh ബാറ്ററി പായ്ക്ക് സ്ഥാപിക്കാന്‍ അനുവദിക്കുന്നു, ഇത് 200 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

''മോട്ടോറിന്റെ കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുക എന്നത് ഒരു മികച്ച ഇവിയുടെ താക്കോലാണ്...അന്തിമ ഉപഭോക്താവ് അത് അനുഭവിച്ചറിയുന്നതില്‍ ആവേശഭരിതരാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന്'' സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

മോട്ടോറിലെ ഉയര്‍ന്ന തലത്തിലുള്ള ലംബമായ സംയോജനം 96 ശതമാനം സമാനതകളില്ലാത്ത കാര്യക്ഷമത കൈവരിക്കാന്‍ സിമ്പിള്‍ വണ്ണിനെ അനുവദിക്കുന്നു, ഇത് ഉപയോക്താക്കളെ ശ്രേണിയെക്കുറിച്ചുള്ള ആശങ്കയില്ലാതെ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

കൂടാതെ, മോട്ടോര്‍ രാജ്യത്ത് തന്നെ വികസിപ്പിക്കുകയും ഭാവിയില്‍ ഉല്‍പ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യും. നവീകരിച്ച മോട്ടോറിന് പേറ്റന്റ് ലഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് സ്‌കൂട്ടറിനെ ഈ വിഭാഗത്തില്‍ മികച്ചതാക്കുന്നതിന് ടീം രണ്ട് വര്‍ഷത്തിലേറെ വിപുലമായ ഗവേഷണ-വികസനത്തില്‍ ചെലവഴിച്ചുവെന്നും കമ്പനി വെളിപ്പെടുത്തി.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

സിമ്പിള്‍ വണ്‍ ഇക്കോ മോഡില്‍ 200 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്നു, 2.85 സെക്കന്‍ഡിനുള്ളില്‍ 0-40 kmph ആക്‌സിലറേഷന്‍, 105 kmph പരമാവധി വേഗത, 30 ലിറ്റര്‍ ശേഷിയുള്ള ഒരു വലിയ ബൂട്ട്, ശക്തമായ 8.5 kW മോട്ടോര്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. അധികം വൈകാതെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ഇക്കോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് റൈഡ് മോഡുകളും കമ്പനി ഇലക്ട്രിക് സ്‌കൂട്ടറില്‍ അവതരിപ്പിക്കുന്നുണ്ട്. 4.8 kW ബാറ്ററി പായ്ക്ക് ഒരു ഹോം ചാര്‍ജര്‍ വഴി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യുന്നതിന് 3 മണിക്കൂറില്‍ താഴെ സമയമെടുക്കുന്നു. അതേസമയം ഫാസ്റ്റ് ചാര്‍ജ്ജിംഗ് വഴി 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

വളരെ സിമ്പിളായ ഡിസൈനിലാണ് ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. ആദ്യകാഴ്ചയില്‍ ഏഥര്‍ സ്‌കൂട്ടറുകളോട് സാമ്യം പുലര്‍ത്തുന്ന ഡിസൈനാണ് സിമ്പിള്‍ വണ്ണിലും കാണാന്‍ സാധിക്കുക.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ പരിശോധിക്കുകയാണെങ്കില്‍, എല്‍ഇഡി ലൈറ്റിംഗും, ഇഷ്ടാനുസൃതമാക്കാവുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ബ്ലൂടൂത്തും 4G കണക്റ്റിവിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി റൈഡര്‍ക്ക് നാവിഗേഷന്‍, വെഹിക്കിള്‍ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ഇലക്ട്രിക് സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷനായി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 200 mm ഡിസ്‌കും പിന്നില്‍ 180 mm ഡിസ്‌കും ലഭിക്കും. സ്‌കൂട്ടറിന് എബിഎസിന് പകരം കോംബി-ബ്രേക്ക് സംവിധാനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

നമ്മ റെഡ്, ബ്രസന്‍ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസുര്‍ ബ്ലൂ എന്നീ കളര്‍ ചോയ്സുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഏഥര്‍ എനര്‍ജി, ഓല ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് സിമ്പിള്‍ വണ്ണിന്റെ എതിരാളികള്‍.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തിക്കുന്നതിനൊപ്പം തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കും ഒരുക്കുന്ന തിരക്കിലാണ് കമ്പനി ഇപ്പോള്‍. ഏഥര്‍ ഗ്രിഡിന് സമാനമായി സിമ്പിള്‍ ലൂപ്പ് എന്നൊരു നെറ്റ്‌വര്‍ക്ക് ശൃംഖലയാണ് കമ്പനി ഒരുക്കുന്നത്.

മികച്ച പെര്‍ഫോമെന്‍സും, റേഞ്ചും; ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടോറിന് അപ്‌ഗ്രേഡുമായി Simple Energy

ഈ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സൗകര്യം വൈകാതെ ഇന്ത്യയിലുടനീളം വിന്യസിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ 300-ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് കമ്പനി ലക്ഷ്യമിടുന്നതും. ഇത് സ്ഥാപിക്കുന്നതിനായി ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുമായി സിമ്പിള്‍ എനര്‍ജി കൈകോര്‍ക്കുകയും ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 9, 2022, 10:15 [IST]
English summary
Simple energy planning to upgrade simple one motor for more performance and range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X