അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

250 സിസി സെഗ്മെന്റില്‍, സുസുക്കിക്ക് നിലവില്‍ നേക്കഡ് ജിക്സര്‍ 250 ഉം അതിന്റെ ഫെയര്‍ഡ് സിബ്ലിംഗ് SF250 മോഡലുമാണുള്ളത്. എന്‍ട്രി-ലെവല്‍ ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ബൈക്കുകളോട് വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച്, സുസുക്കി ഇപ്പോള്‍ V-സ്‌ട്രോം SX250 എന്നൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

കെടിഎം 250 അഡ്വഞ്ചര്‍, ബെനലി TRK251, യെസ്ഡി അഡ്വഞ്ചര്‍, ബിഎംഡബ്ല്യു G 310 GS എന്നിവയ്ക്കാണ് ഇത് പ്രാഥമികമായി മത്സരിക്കുന്നത്. ഹിമാലയന്‍, അടുത്തിടെ പുറത്തിറക്കിയ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാമിന് ബദലായും ഇത് വിപണിയില്‍ എത്തുമെന്ന് വേണം പറയാന്‍.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

അന്താരാഷ്ട്ര വിപണികളില്‍, V-സ്‌ട്രോം 250 എന്ന മോട്ടോര്‍സൈക്കിള്‍ 2017 മുതല്‍ ഉല്‍പ്പാദനത്തിലാണെന്ന് സുസുക്കി പറയുന്നു. കമ്പനിയുടെ ഡ്യുവല്‍-സ്‌പോര്‍ട് ശ്രേണിയുടെ ഭാഗമാണ് സുസുക്കി V-സ്‌ട്രോം 650, സുസുക്കി V-സ്‌ട്രോം 1000, സുസുക്കി V-സ്‌ട്രോം 1050 എന്നിവയും. ഇന്ത്യയില്‍, സുസുക്കി V-സ്‌ട്രോം 650XT ഇതിനോടകം തന്നെ വില്‍ക്കുന്നു, അത് ബഹുമുഖ പ്രകടനത്തിന് ജനപ്രിയമാണ്.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

V-സ്‌ട്രോം 250യ്ക്ക്, താങ്ങാനാവുന്ന വിലയില്‍ സമാനമായ കഴിവുകള്‍ ഉണ്ടെന്ന് തന്നെയാണ് കമ്പനി അവകാശപ്പെടുന്നത്. പ്രാഥമികമായി ഏഷ്യന്‍ വിപണികള്‍ക്കായി വികസിപ്പിച്ചെടുത്ത V-സ്‌ട്രോം SX, ജിക്‌സര്‍ 250, SF250 എന്നിവയ്ക്കും കരുത്ത് നല്‍കുന്ന സിംഗിള്‍ സിലിണ്ടര്‍ 249 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

ഈ എഞ്ചിന്‍ 9,300 rpm-ല്‍ 26.5 bhp കരുത്തും 7,300 rpm-ല്‍ 22.2 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ ADV സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പവറും ടോര്‍ക്കും ഔട്ട്പുട്ടും ക്രമീകരിക്കാമെന്നും കമ്പനി പറയുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

V-സ്‌ട്രോം SX-ന്റെ ലോഞ്ചിലൂടെ 250 സിസി അഡ്വഞ്ചര്‍ സ്പോര്‍ട്സ് സെഗ്മെന്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സതോഷി ഉചിദ പറഞ്ഞു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

വൈവിധ്യമാര്‍ന്ന സ്പോര്‍ട്സ് അഡ്വഞ്ചര്‍ ടൂറര്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഓള്‍-ന്യൂ V-സ്‌ട്രോം SX നിര്‍മ്മിച്ചിരിക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ വിവിധ തരത്തിലുള്ള സാഹസിക ഭൂപ്രദേശങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും നഗര, ഹൈവേ റൈഡിംഗിനും V-സ്‌ട്രോം SX തികച്ചും അനുയോജ്യമാകുമെന്നും സതോഷി ഉചിദ വ്യക്തമാക്കി.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

ഇന്ന്, മോട്ടോര്‍സൈക്കിളുകള്‍ അതിന്റെ ഉടമയുടെ വ്യക്തിത്വത്തിന്റെ വിപുലീകരണമായി വികസിച്ചിരിക്കുന്നു, കൂടാതെ യാത്ര ചെയ്യാനുള്ള വാഹനം എന്നതിലുപരി റൈഡര്‍മാര്‍ അവരുടെ മോട്ടോര്‍സൈക്കിളിനെ ഒരു പങ്കാളിയായി കാണുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

ഇന്ത്യന്‍ റൈഡര്‍മാരുടെ ഒളിഞ്ഞിരിക്കുന്ന ആവശ്യങ്ങളുമായി V-സ്‌ട്രോം SX അതിന്റെ ഓള്‍റൗണ്ട് കഴിവുകളോടെ സമന്വയിപ്പിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഏറ്റവും പുതിയ 250 സിസി സ്‌പോര്‍ട്‌സ് അഡ്വഞ്ചര്‍ ടൂറര്‍ അതിന്റെ വലിയ സഹോദര പതിപ്പിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നതിനും ദൈനംദിന അടിസ്ഥാനത്തില്‍ അതിന്റെ പ്രകടനത്തിലും ടൂറിംഗ് കഴിവുകളിലും ഫീച്ചറുകളിലും ആളുകളെ ആകര്‍ഷിക്കുന്നതിനുമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

V-സ്ട്രോം 250 ഒരു മള്‍ട്ടി-യൂസ് ബൈക്കായി പ്രൊജക്റ്റ് ചെയ്തിരിക്കുന്നു, അത് വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളെയും പരിതസ്ഥിതികളെയും ഫലപ്രദമായി നേരിടാന്‍ കഴിയും. ഇത് ദൈനംദിന യാത്രാമാര്‍ഗ്ഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും അതുപോലെ ചില നേരിയ ഓഫ്-റോഡിംഗിനും ദീര്‍ഘദൂര ഹൈവേ ക്രൂയിസിങ്ങിനും തയ്യാറാണെന്നും സുസുക്കി പറയുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

ബൈക്കിന് സുഖപ്രദമായ, നിവര്‍ന്നുനില്‍ക്കുന്ന റൈഡിംഗ് സ്റ്റാന്‍സ് ഉണ്ട്. വിശാലമായ, എര്‍ഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡില്‍ബാറും സ്‌കൂപ്പ് ചെയ്ത റൈഡര്‍ സീറ്റും വിവിധ ഭൂപ്രദേശങ്ങളില്‍ ഒപ്റ്റിമല്‍ നിയന്ത്രണവും കൈകാര്യം ചെയ്യലും ഉറപ്പാക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

എല്‍ഇഡി ഹെഡ്‌ലാമ്പ്, മാന്യമായ വലിപ്പമുള്ള വിന്‍ഡ്സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡുകള്‍, സിഗ്നേച്ചര്‍ എഡിവി രൂപം, സ്പോര്‍ട്ടി റിയര്‍ വ്യൂ മിററുകള്‍, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ഉയർന്ന എക്സ്ഹോസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

V-സ്‌ട്രോം 250-ന്, സുസുക്കി റൈഡ് കണക്ട് ആപ്പ് നല്‍കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഹോസ്റ്റ് ചെയ്യുന്ന ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ടായിരിക്കും. യുഎസ്ബി ചാര്‍ജറും ബൈക്കില്‍ ഘടിപ്പിച്ചിട്ടുണ്ട്.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്വിംഗാര്‍ം ലിങ്ക്ഡ് മോണോഷോക്ക് യൂണിറ്റും ഉള്‍പ്പെടും. അതിന്റെ ADV സ്വഭാവത്തിന് അനുസൃതമായി, ജിക്‌സര്‍ 250 യുമായി താരതമ്യപ്പെടുത്തുമ്പോള്‍ V-സ്‌ട്രോം 250-ലെ സസ്‌പെന്‍ഷന്‍ സംവിധാനത്തിന് താരതമ്യേന ദൈര്‍ഘ്യമേറിയ ട്രാവല്‍ ഉണ്ടാകും.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി സംയോജിപ്പിച്ച് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉപയോഗിച്ച് ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കും. ബൈക്കിന് വയര്‍ സ്പോക്ക് വീലുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍ എന്നിവയും ലഭിക്കും.

അഡ്വഞ്ചര്‍ ശ്രേണിയിലെ പുതിയ അവതാരം; V-Strom SX അവതരിപ്പിച്ച് Suzuki

യെല്ലോ, ഓറഞ്ഞ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 2.11 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്. മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

More from DriveSpark

Article Published On: Thursday, April 7, 2022, 13:50 [IST]
English summary
Suzuki launched new adventure v strom sx in india find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X