മാക്സി സ്കൂട്ടർ സെഗ്മെന്റിൽ പോര് മുറുക്കാൻ Suzuki Burgman Street; പുത്തൻ EX വേരിയന്റ് വിപണിയിൽ

നാളുകൾ മുമ്പ് ഇറങ്ങിയ ടീസറുകൾ സൃഷ്ടിച്ച ആകാംഷകൾക്ക് എല്ലാം അറുതി വരുത്തിക്കൊണ്ട് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആഭ്യന്തര വിപണിയിൽ പുതിയ ബർഗ്മാൻ സ്ട്രീറ്റ് EX വേരിയന്റ് ലോഞ്ച് ചെയ്തു. 1,12,300 രൂപയാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില.

125 സിസി സ്‌കൂട്ടർ ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. പുതിയ EX വേരിയന്റ് മൊത്തം മൂന്ന് കളർ സ്കീമുകളിൽ ലഭ്യമാണ്. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നമ്പർ 2, മെറ്റാലിക് റോയൽ ബ്രോൺസ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. ബർഗ്‌മാൻ സ്ട്രീറ്റ് 125 -ന്റെ അതേ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷം അവസാനം ടിവിഎസ് എൻടോർഖ് 125 എതിരെ അണി നിരത്തിയ അവെനിസ് 125 നും അടിവരയിടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. യുകെ പോലുള്ള വിപണികളിൽ അപ്ഡേറ്റ് ചെയ്ത EX വേരിയന്റ് ഇതിനകം ലഭ്യമാണ്.

Burgman Street EX വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത് Suzuki

പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, നിലവിലുള്ള 125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇക്കോ പെർഫോമൻസ് ആൽഫ (SEP-a) എഞ്ചിൻ എന്നാണ് ഇതിനെ നിർമ്മാതാക്കൾ വിളിക്കുന്നത്. എഞ്ചിൻ ഓട്ടോ സ്റ്റോപ്പ്/സ്റ്റാർട്ട് (EASS) സിസ്റ്റത്തിനും സൈലന്റ് സ്റ്റാർട്ടർ സിസ്റ്റവും ഈ മോഡലിന്റെ സവിശേഷതയാണ്. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം സ്കൂട്ടറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

പുതിയ ബർഗ്മാൻ സ്ട്രീറ്റ് EX വേരിയന്റിൽ സാധാരണ മോഡലിലെ 10 ഇഞ്ച് വീലിൽ നിന്ന് വ്യത്യസ്തമായി വീതിയേറിയ 12 ഇഞ്ച് പിൻ വീലുകളുമായിട്ടാണ് വരുന്നത്. പുതിയ ടോപ്പ്-സ്പെക്ക് EX വേരിയന്റും മറ്റ് സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് മോഡലുകളും തമ്മിലുള്ള മറ്റൊരു പ്രധാന മെക്കാനിക്കൽ വ്യത്യാസമാണിത്. കൂടുതൽ ആകർഷകമായ വിഷ്വൽ സ്റ്റാൻസ് നൽകുന്നതിനൊപ്പം മൊത്തത്തിലുള്ള ഗ്രിപ്പ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പവർട്രെയിനിൽ കാര്യമായ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. 7000 rpm -ൽ 8.7 bhp മാക്സ് പവറും 5000 rpm -ൽ 10 Nm പീക്ക് torque ഉം EX വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

Burgman Street EX വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത് Suzuki

പുതിയ ബർഗ്‌മാൻ സ്ട്രീറ്റ് EX സ്റ്റാർട്ട് ചെയ്യുന്നത് സൈലന്റ് സ്റ്റാർട്ടർ സിസ്റ്റത്തിന്റെ സഹായത്താൽ വളരെ സുഗമവും ശാന്തവുമാകുമെന്ന് സുസുക്കി പറയുന്നു. ഒരു സ്റ്റോപ്പിന് ശേഷം റൈഡ് പുനരാരംഭിക്കുന്നതിനായി റൈഡർ ത്രോട്ടിൽ തിരിച്ചാൽ ഉടൻ പവർട്രെയിൻ നിശബ്ദമായി പുനരാരംഭിക്കുന്നതിന് എഞ്ചിൻ ഓട്ടോ സ്റ്റോപ്പ്/സ്റ്റാർട്ട് (EASS) സിസ്റ്റത്തിനൊപ്പം ഇത് പ്രവർത്തിക്കുന്നു.

സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതികവിദ്യ ഉയർന്ന ഇന്ധനക്ഷമതയും EASS ഫംഗ്‌ഷണാലിറ്റി പ്രവർത്തനരഹിതമായ അവസ്ഥയിൽ എഞ്ചിൻ സ്വയമേവ ഷട്ട് ഡൗൺ ചെയ്യാൻ സഹായിക്കുകയും ഫ്യുവൽ ലാഭിക്കുന്നതിനും പ്രധാനമായും ട്രാഫിക്കിലും മറ്റും നിർത്തുമ്പോൾ എമിഷൻ കുറയ്ക്കുന്നതിനും ത്രോട്ടിൽ തിരിക്കുമ്പോൾ റീസ്റ്റാർട്ട് ചെയ്യുന്നതിനും സഹായിക്കുന്നു.

Burgman Street EX വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത് Suzuki

സ്കൂട്ടറിന്റെ മിഡ്-സ്പെക്ക് പതിപ്പിൽ കാണപ്പെടുന്ന സുസുക്കി റൈഡ് കണക്ട് സിസ്റ്റത്തിനൊപ്പം ബ്ലൂടൂത്ത് ഇനേബിൾഡ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബർഗ്മാൻ സ്ട്രീറ്റ് EX മുന്നോട്ട് കൊണ്ടുപോകുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, മിസ്‌ഡ് കോൾ, അൺറെഡ് എസ്എംഎസ് അലേർട്ടുകൾ, സ്പീഡ് എക്സീഡ് വാർണിംഗ്, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ തുടങ്ങിയ ഫീച്ചറുകൾ അനുവദിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ഫോണുകൾ സിങ്ക് ചെയ്യാൻ ഈ സിസ്റ്റം അനുവദിക്കുന്നു.

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് EX -നെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം

സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് EX കമ്പനിയുടെ മാക്സി-സ്കൂട്ടർ ഓഫറിന്റെ പുതിയ ടോപ്പ് ഓഫ് ദി ലൈൻ വേരിയന്റാണ്. ബർഗ്‌മാൻ സ്ട്രീറ്റ് EX, സുസുക്കി മാക്‌സി-സ്‌കൂട്ടറിന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്‌തമാക്കാൻ സഹായിക്കുന്ന ചില മാറ്റങ്ങൾ കൊണ്ടുവരുന്നു, ഇത് വാഹനത്തിന്റെ വിലയിലെ 19,000 രൂപ വർധനയെ ന്യായീകരിച്ചേക്കാം. എന്തിരുന്നാലും അപ്പ്ഡേറ്റ ്ചെയ്ത ടോപ്പ് സ്പെക് മോഡൽ മാർക്കറ്റിൽ എങ്ങനെ പ്രവർത്തിക്കും എന്ന് നമുക്ക് കണ്ടറിയാം.

Most Read Articles

Malayalam
English summary
Suzuki launched new ex variant for burgman street maxi scooter in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X