3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ മികച്ച സ്വീകാര്യതയുള്ള അവെനിസ് 125 സ്കൂട്ടറിന്റെ സ്റ്റാൻഡേർഡ് എഡിഷൻ പുറത്തിറക്കി.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

സമീപ മാസങ്ങളിലെ ടോപ്പ് ടെൻ പ്രതിമാസ സ്‌കൂട്ടർ വിൽപ്പന ചാർട്ടുകളിൽ ഈ മോഡൽ ഒരു സ്ഥിരം സാനിധ്യമാണ്. നേരത്തെ ബ്രാൻഡ് സ്കൂട്ടറിന്റെ റൈഡ് കണക്റ്റ് എഡിഷനും റേസ് എഡിഷനും അവതരിപ്പിച്ചിരുന്നു.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

രാജ്യത്തുടനീളം ഡെലിവറി ആരംഭിച്ച് മൂന്നാം മാസത്തിനുള്ളിൽ അവെനിസ് 125 ഉയർന്ന ഡിമാൻഡുള്ള ഉൽപ്പന്നമായി മാറിയെന്ന് ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കൾ അഭിപ്രായപ്പെട്ടു.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

വർധിച്ച ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി, സുസുക്കി ഇപ്പോൾ സ്റ്റാൻഡേർഡ് എഡിഷൻ എന്നറിയപ്പെടുന്ന ഒരു പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ്. 86,500 രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം വില, മറ്റ് വേരിയന്റുകളേക്കാൾ ഏകദേശം 3,000 വില കുറവാണ് ഇതിന്.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

അവെനിസ് 125 -ന്റെ സ്റ്റാൻഡേർഡ് എഡിഷനിൽ, റീ-ഫ്യുവലിംഗ് എളുപ്പത്തിനായി ഒരു എക്സ്റ്റേണൽ ഹിഞ്ച് ടൈപ്പ് ഫ്യുവൽ ക്യാപ്പ്, വലിയ അണ്ടർ സീറ്റ് സ്പെയ്സ്, മോട്ടോർ സൈക്കിളിൽ പ്രചോദിത റിയർ ടേൺ ഇൻഡിക്കേറ്ററുകൾ, ബോഡി മൌണ്ട് ചെയ്ത LED ഹെഡ്‌ലാമ്പ്, LED ടെയിൽ ലാമ്പ് മുതലായവ സജ്ജീകരിച്ചിരിക്കുന്നു.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

പ്രകടനത്തിന്റെ കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ല, സിംഗിൾ സിലിണ്ടർ 125 സിസി ഫ്യുവൽ-ഇഞ്ചക്റ്റഡ് എയർ-കൂൾഡ് എഞ്ചിനാണ് പുതിയ വേരിയന്റും ഉപയോഗിച്ചിരിക്കുന്നത്.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

പവർട്രെയിൻ 6,750 rpm -ൽ 8.7 PS പവർ ഔട്ട്പുട്ടും 5,500 rpm -ൽ 10 Nm പീക്ക് torque ഉം വികസിപ്പിക്കുന്നു, കൂടാതെ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. അവെനിസ് 125 -ന് 106 കിലോഗ്രാം ഭാരമുണ്ട്.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

അവെനിസിനായി ഉപഭോക്താക്കളിൽ നിന്ന് തങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനാൽ ഈ മോഡൽ ഒരു ഹിറ്റായി മാറി എന്ന് ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിദ പറഞ്ഞു.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

വാസ്തവത്തിൽ, ഇന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ സ്റ്റേബിളിൽ നിന്ന് ഉയർന്ന വിൽപ്പനയുള്ള ഉൽപ്പന്നങ്ങളിലൊന്നായി അവെനിസ് മാറിയിരിക്കുന്നു. അവെനിസിന്റെ സ്റ്റാൻഡേർഡ് എഡിഷന്റെ ഇൻട്രൊഡക്ഷൻ Gen Z ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ നൽകാനുള്ള കമ്പനിയുടെ ശ്രമമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

റേസ് പ്രചോദിത മോട്ടോജിപി ഗ്രാഫിക്സും കണക്റ്റ് ഫീച്ചറുകളും ഇല്ലാത്ത സുസുക്കി അവെനിസ് 125 സ്റ്റാൻഡേർഡ് പതിപ്പിന് മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ / മെറ്റാലിക് ലഷ് ഗ്രീൻ, പേൾ ബ്ലേസ് ഓറഞ്ച് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പെർൾ മിറാജ് വൈറ്റ് / മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ തുടങ്ങിയ നിറങ്ങളിൽ ലഭിക്കും.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

ടിവിഎസ് എൻടോർഖ് 125, വില കൂടിയ അപ്രീലിയ SR 125, ഹോണ്ട ഗ്രാസിയ 125, യമഹ റേ ZR എന്നിവയ്‌ക്കെതിരെയാണ് സുസുക്കി അവെനിസ് 125 മത്സരിക്കുന്നത്.

3000 രൂപ ചെലവ് കുറവിൽ പുത്തൻ Avenis 125 സ്റ്റാൻഡേർഡ് എഡിഷൻ ലോഞ്ച് ചെയ്ത് Suzuki

മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പ്ലിറ്റ് ഗ്രാബ് റെയിൽ, സ്‌പോർട്ടി മഫ്‌ളർ കവറും ബോഡി ഗ്രാഫിക്‌സും, സ്പീഡ് ലുക്ക് അലോയി വീലുകൾ, ഫ്ലോർബോർഡിൽ സുസുക്കി ബ്രാൻഡിംഗ് എന്നിവയും ഇതിൽ ബ്രാൻഡ് നൽകിയിരിക്കുന്നു.

More from DriveSpark

Article Published On: Friday, April 1, 2022, 18:39 [IST]
English summary
Suzuki motorcycles launched new standard edition for avenis 125 scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X