Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

2021-ന്റെ അവസാനത്തോടെയാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ പുതിയ അവെനിസ് 125 സ്പോര്‍ട്ടി സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, റേസ് എഡിഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുത്തന്‍ മോഡലിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

പുതിയ സുസുക്കി അവെനിസിന്റെ വില പരിശോധിച്ചാല്‍ ഇതില്‍ പ്രാരംഭ പതിപ്പിന് 86,700 രൂപയും ഉയര്‍ന്ന പതിപ്പിന് 87,000 രൂപയുമാണ് എക്സ്‌ഷോറൂം വില വരുന്നത്. പുതിയ സ്‌കൂട്ടറിന്റെ വില പ്രഖ്യാപിക്കുകയും ഡീലര്‍ഷിപ്പുകള്‍ മോഡലിന്റെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തെങ്കിലും ഇരുചക്രവാഹനം ഇതുവരെ ഡീലര്‍ഷിപ്പുകളില്‍ എത്തിയിട്ടില്ല, ഉപഭോക്തൃ ടെസ്റ്റ് റൈഡുകള്‍, ഡെലിവറികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ചുരുക്കം.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

എന്നാല്‍ ഈ കാത്തിരിപ്പുകള്‍ക്ക് വിരാമമിടാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍. ലഭിക്കുന്ന ഡീലര്‍ സ്രോതസ്സുകള്‍ പ്രകാരം, ജനുവരി പകുതിയോടെ സ്‌കൂട്ടര്‍ ഡിലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതിനുശേഷം ഡെലിവറികളും കമ്പനി ആരംഭിക്കും.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ടിവിഎസ് നിരയിലെ എന്‍ടോര്‍ഖ് 125 സ്പോര്‍ട്ടി സ്‌കൂട്ടറുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സുസുക്കി അവെനിസ് പുറത്തിറങ്ങുന്നത്. FI സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 6,750 rpm-ല്‍ 8.7 bhp പരമാവധി പവര്‍ നല്‍കുന്നു, ഒപ്പം 5,500 rpm-ല്‍ 10 Nm പീക്ക് ടോര്‍ക്കും നല്‍കും.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ഉയര്‍ന്ന കരുത്തും കുറഞ്ഞ കര്‍ബ് മാസ്സും സ്‌കൂട്ടറിന് ത്രില്ലിംഗ് റൈഡ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൂട്ടറിന്റെ ഭാരം 106 കിലോ മാത്രമാണ്. ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ആക്സസ് 125 എന്നിവയ്ക്ക് ശേഷം സുസുക്കിയുടെ നിരയിലെ മൂന്നാമത്തെ സ്‌കൂട്ടറാണ് അവെനിസ്. രണ്ട് സ്‌കൂട്ടറുകളും നമ്മുടെ രാജ്യത്ത് വിജയകരമായിരുന്നു.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ദൈനംദിന യാത്രകള്‍ക്കുള്ള പരമ്പരാഗത സ്‌കൂട്ടര്‍ പോലെ ആക്സസ് കാണപ്പെടുന്നിടത്ത്, അവെനിസിന് അല്‍പ്പം സ്പോര്‍ടി ഡിസൈനുമായിട്ടാണ് വരുന്നത്. മെറ്റാലിക് ലഷ് ഗ്രീന്‍, പേള്‍ ബ്ലേസ് ഓറഞ്ച്, പേള്‍ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് തുടങ്ങിയ ഫങ്കി നിറങ്ങളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ഇവയ്ക്കെല്ലാം ഡ്യുവല്‍ ടോണ്‍ ഫിനിഷാണുള്ളത്. സുസുക്കിയുടെ ബ്ലൂ ലിവറിയില്‍ പൂര്‍ത്തിയാക്കിയ ഒരു റേസ് എഡിഷനുമുണ്ട്. സുസുക്കി ജിക്സേഴ്സിലും സുസുക്കി വാഗ്ദാനം ചെയ്യുന്ന മറ്റ് സ്പോര്‍ട്സ് ബൈക്കുകളിലും ഈ ലിവറി ഇതിനോടകം കണ്ടിട്ടുള്ളതാണ്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

മുന്‍വശത്ത്, ഹെഡ്‌ലാമ്പ് ഫ്രണ്ട് ഏപ്രണില്‍ താഴ്ന്ന നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഇത് ഒരു എല്‍ഇഡി യൂണിറ്റാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹാന്‍ഡില്‍ബാറില്‍ സ്ഥാപിച്ചിരിക്കുന്നു. ഏത് വേരിയന്റാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ച് വശങ്ങളില്‍ ആകര്‍ഷകമായ പെയിന്റ് സ്‌കീമോ ഗ്രാഫിക്‌സോ ഉണ്ട്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

പിന്‍ഭാഗത്ത് എല്‍ഇഡി ഉപയോഗിക്കുന്ന രണ്ട് ത്രികോണ ടെയില്‍ ലാമ്പുകള്‍ ഉണ്ട്. എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി ടെയിലിന് മുകളില്‍ ഫ്യുവല്‍ ക്യാപ് സ്ഥാപിച്ചിരിക്കുന്നു. ഇതുപോലെ ഓരോ തവണ പെട്രോള്‍ നിറക്കേണ്ടി വരുമ്പോഴും റൈഡര്‍ എഴുന്നേറ്റ് സീറ്റ് തുറക്കേണ്ടി വരില്ല. അതോടൊപ്പം തന്നെ സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്‌പെയ്‌സും വാഗ്ദാനം ചെയ്യുന്നു, അത് വളരെ ഉപയോഗപ്രദമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

നിങ്ങളുടെ വാലറ്റോ മൊബൈല്‍ ഫോണോ സൂക്ഷിക്കാന്‍ സാധിക്കുന്ന ഫ്രണ്ട് ബോക്‌സുമായിട്ടാണ് സുസുക്കി അവെനിസ് വരുന്നത്. നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ഇതിലുണ്ട്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഡിജിറ്റല്‍ കണ്‍സോളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് സുസുക്കിയുടെ മൊബൈല്‍ ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്യാനും നിങ്ങളുടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി, ടേണ്‍ ബൈ നാവിഗേഷന്‍, ETA അപ്ഡേറ്റുകള്‍, മിസ്ഡ് കോള്‍ അലേര്‍ട്ടും കോളര്‍ ഐഡിയും, സ്പീഡ് എക്സീഡിംഗ് അലേര്‍ട്ടും കോള്‍, SMS, വാട്ട്സ്ആപ്പ് അലേര്‍ട്ട് എന്നിവ കാണിക്കാനും കഴിയും.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

എന്നാല്‍, മറ്റ് ഫീച്ചറുകളും സവിശേഷതകളും ആക്സസ് 125-മായി മോഡല്‍ പങ്കിടുന്നു. ഇതിന് സമാന ചേസിസ് ഉണ്ട്, സസ്‌പെന്‍ഷന്‍ സജ്ജീകരണവും സമാനമാണ്. അതിനാല്‍, മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

മുന്നിലെ ടയറുകൾ 12 ഇഞ്ചും പിന്നിലെ ടയറുകൾ 10 ഇഞ്ചുമാണ്. ടയറുകള്‍ ട്യൂബ് ഇല്ലാത്തതും അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. മുന്‍വശത്ത് ഒരു ഡിസ്‌കും പിന്നില്‍ ഒരു ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നത്. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് 125, യമഹ റേ ZR എന്നീ മോഡലുകളാണ് മുഖ്യഎതിരാളികള്‍.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

അതേസമയം സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ അതിന്റെ 125 സിസി സ്‌കൂട്ടറുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നെ അവതരിപ്പിച്ചിരുന്നു. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലുകളിലാണ് പുതിയ കളര്‍ ഓപ്ഷന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Avenis 125-ന്റെ ഡെലിവറി ഈ മാസം ആരംഭിക്കുമെന്ന് Suzuki

ആക്‌സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയുടെ സ്റ്റാന്‍ഡേര്‍ഡ്, റൈഡ് കണക്റ്റ് പതിപ്പുകളിലാണ് കമ്പനി പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും വലിയ പ്രത്യേകതയായി എടുത്ത് പറയേണ്ടത്, വില മാറ്റമില്ലാതെ തുടരുന്നുവെന്നതാണ്.

Most Read Articles

Malayalam
English summary
Suzuki says avenis 125 scooter deliveries will start this month find here all new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X