500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

ഇന്ത്യയില്‍ ഇന്ന് ലഭ്യമായ നല്ല പവറുള്ള 500 സിസിയില്‍ താഴെയുള്ള ഒരു മോട്ടോര്‍സൈക്കിള്‍ തപ്പി നടക്കുകയാണോ നിങ്ങള്‍?. എങ്കില്‍ താഴെ നല്‍കിയിരിക്കുന്ന 10 ബൈക്കുകളില്‍ ഒന്ന് നിങ്ങള്‍ക്ക് പരിഗണിക്കാം. 500 സിസി എഞ്ചിന്‍ ശേഷിയില്‍ താഴെയുള്ള രാജ്യത്തെ ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളുകളുടെ പട്ടികയാണ് ചുവടെ നല്‍കിയിരിക്കുന്നത്.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

10. കെടിഎം 250 ശ്രേണി

കെടിഎം 250 മോട്ടോര്‍സൈക്കിളുകളിലെ 248.7cc സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 9,000 rpm-ല്‍ 29.6 bhp പീക്ക് പവറും 7,500 rpm-ല്‍ 24 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കെടിഎം 250 ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ നേക്കഡ്, അഡ്വഞ്ചര്‍ എന്നിങ്ങനെ രണ്ട് വേരിയേഷനുകളില്‍ ലഭ്യമാണ്. മാത്രമല്ല, ഈ മോട്ടോര്‍സൈക്കിളുകളുടെ വില 2.37 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

9. ഹോണ്ട 300R

വളരെ ഒതുക്കമുള്ള നേക്കഡ് ലുക്കിലുള്ള മോട്ടോര്‍സൈക്കിളാണ് ഹോണ്ട 300R. മോട്ടോര്‍സൈക്കിളിലെ 286 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 9,000 rpm-ല്‍ 30.7 bhp പവറും 7,500 rpm-ല്‍ 27.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഹോണ്ട 300R-ന്റെ വില 2.77 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

8. ബിഎംഡബ്ല്യു G310 R

2.70 ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് ഇന്ത്യയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളാണ് ബിഎംഡബ്ല്യു G310 R (എക്‌സ്-ഷോറൂം, ഡല്‍ഹി). 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 9,250 rpm-ല്‍ 33.4 bhp പവറും 7,500 rpm-ല്‍ 28 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

7. ടിവിഎസ് അപ്പാച്ചെ RR310

ടിവിഎസ് അപ്പാച്ചെ RR310-ന് ബിഎംഡബ്ല്യു G310 R മായി നിരവധി സമാനതകളുണ്ട്. എന്നിരുന്നാലും, സൂക്ഷ്മമായി നോക്കിയാല്‍ ചില വ്യത്യാസങ്ങളും കാണാനാകും. എഞ്ചിന്‍ ട്യൂണിംഗ് ആണ് അതിലൊന്ന്. ടിവിഎസ് അപ്പാച്ചെ RR 310-ലെ 312cc, സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 9,700 rpm-ല്‍ 33.4 bhp പീക്ക് പവറും 6,700 rpm-ല്‍ 25 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിന്റെ വില 2.65 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

6. കവാസാക്കി നിഞ്ച 300

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ കിട്ടുന്ന ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിള്‍ അല്ലെങ്കിലും ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന ട്വിന്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളാണ് കവാസാക്കി നിഞ്ച 300. 296 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 11,000 rpm-ല്‍ 38.46 bhp പവറും 10,000 rpm-ല്‍ 26.1 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വില 3.40 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

5. ബജാജ് ഡൊമിനാര്‍ 400

ബജാജ് ഡൊമിനാര്‍ 400 കാവസാക്കി നിഞ്ച 300 നേക്കാള്‍ ശക്തമാണ്. കാരണം അതിന്റെ 373 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 8,800 rpm-ല്‍ 39.4 bhp പീക്ക് പവറും 6500 rpm-ല്‍ 35 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ 2.23 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി) വിലയില്‍ വരുന്ന ഈ മോട്ടോര്‍സൈക്കിള്‍ ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷന്‍ കൂടിയാണ്.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

4. കെടിഎം 390 ശ്രേണി

കെടിഎമ്മിന്റെ 250 ശ്രേണിയില്‍ നിന്ന് വ്യത്യസ്തമായി 390 ശ്രേണി മൂന്ന് വേരിയേഷനുകളിലാണ് വരുന്നത്. നേക്കഡ്, സൂപ്പര്‍സ്പോര്‍ട്ട്, അഡ്വഞ്ചര്‍ എന്നിവയാണവ. കൂടാതെ, മൂന്ന് വേരിയേഷനുകളും 9,000 rpm-ല്‍ 42.9 bhp പീക്ക് പവറും 7,000 rpm-ല്‍ 37 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 373 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ ഉപയോഗിക്കുന്നു. കെടിഎമ്മിന്റെ 390 ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളുടെ വില 2.96 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

3. കവാസാക്കി നിഞ്ച 400

കവാസാക്കി നിഞ്ച 400-ല്‍ 399 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ ഉപയോഗിക്കുന്നു. ഈ എഞ്ചിന്‍ 10,000 rpm-ല്‍ 44.38 bhp പവറും 8,000 rpm-ല്‍ 37 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഈ മോട്ടോര്‍സൈക്കിളിന് 4.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

2. ബെനെല്ലി 502 c

ബെനെല്ലി 502C ഒരു പവര്‍ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളാണ്. ഈ മോട്ടോര്‍സൈക്കിളിന്റെ വില 5.52 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഇന്ത്യ). 8,500 rpm-ല്‍ 46.85 bhp പവറും 6,000 rpm-ല്‍ 46 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 500 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

1. ഹോണ്ട CB500X

500 സിസിയില്‍ താഴെയുള്ള ഏറ്റവും ശക്തമായ മോട്ടോര്‍സൈക്കിളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ അടുത്തുള്ള ഹോണ്ട ബിംഗ് വിംഗ് ഡീലര്‍ഷിപ്പിലേക്ക് പോയി ഒരു ഹോണ്ട CB500X മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യുക. മോട്ടോര്‍സൈക്കിളിലെ 471 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 8,500 rpm-ല്‍ 47 bhp പവറും 6,500 rpm-ല്‍ 43.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.79 ലക്ഷം രൂപയാണ് ഹോണ്ട CB500X-ന്റെ വില (എക്‌സ്-ഷോറൂം, ഡല്‍ഹി).

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

പ്രത്യേക പരാമര്‍ശം - ബജാജ് ഡൊമിനാര്‍ 250

വെറും 1.75 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി) വിലയില്‍ ലഭ്യമാകുന്ന ബജാജ് ഡൊമിനാര്‍ 250 ഒരു നല്ല ഓപ്ഷനാണ്. ഡൊമിനാര്‍ 250-ലെ 248.7 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് ഡിഒഎച്ച്‌സി എഞ്ചിന്‍ 8,500 rpm-ല്‍ 26.6 bhp കരുത്തും 6,500 rpm-ല്‍ 23.5 Nm ടോര്‍ക്കും നല്‍കുന്നു.

500 സിസിയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും ശക്തമായ 10 ബൈക്കുകള്‍

500 സിസിക്ക് താഴെ അന്താരാഷ്ട്ര വിപണികളില്‍ നിരവധി ബൈക്കുകള്‍ ലഭ്യമാണെങ്കിലും ഉയര്‍ന്ന ഇറക്കുമതി നികുതികള്‍ കാരണം ഇന്ത്യയില്‍ വളരെ കുറച്ച് ഓപ്ഷനുകളില്‍ മാത്രമേ നമുക്ക് ലഭ്യമാകുന്നുള്ളൂ. അതിനാല്‍ മുകളില്‍ പട്ടികപ്പെടുത്തിയ മോട്ടോര്‍സൈക്കിളുകളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ വേഗം തന്നെ ബുക്ക് ചെയ്യുക.

More from DriveSpark

Article Published On: Thursday, October 27, 2022, 11:00 [IST]
English summary
These are 10 most powerful bikes under 500 cc engine capacity in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X