ലോംഗ് ട്രിപ്പ് പോകാന്‍ പ്ലാനുണ്ടോ? 2.5 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ബൈക്കുകള്‍
ബൈക്കില്‍ ഒരു ദീര്‍ഘദൂര യാത്ര എതൊരു വാഹനപ്രേമിയുടെയും സ്വപ്‌നമായിരിക്കും. എന്നാല്‍ പലപ്പോഴും കീശക്ക് താങ്ങുന്ന വിലയില്‍ ലോംഗ് ട്രിപ്പിന് പറ്റുന്ന ബൈക്ക് ലഭിക്കാത്തതാകും പലരുടെയും സങ്കടം. എന്നാല്‍ 2.5 ലക്ഷത്തിന് താഴെ ലോംഗ് ട്രിപ്പുകള്‍ക്ക് അനുയോജ്യമായ 10 ബൈക്കുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തുകയാണ്.

1. റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350
റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350-ന്റെ പകരക്കാരനായ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 അതിന്റെ പാരമ്പര്യം കാത്തിട്ടുണ്ട്. ഇത് ഒരു സുഖപ്രദമായ മോട്ടോര്‍സൈക്കിളാണ്. അതിനുപുറമെ, സാധ്യമായ എല്ലാ കോണുകളിലും കമ്പനി മോട്ടോര്‍സൈക്കിളിനെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 6,100 rpm-ല്‍ 20.1 bhp പവറും 4,100rpm-ല്‍ 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോള്‍ 350-ല്‍ 15 ലിറ്റര്‍ ഇന്ധന ടാങ്കാണ് വരുന്നത്. ഈ മോട്ടോര്‍സൈക്കിളിന്റെ വില 2.01 ലക്ഷം (എക്‌സ്-ഷോറൂം, ഡല്‍ഹി) മുതലാണ് ആരംഭിക്കുന്നത്.

2. ബജാജ് ഡൊമിനാര്‍ 400
ബജാജ് ഡൊമിനാര്‍ 400 മികച്ച ഒരു ലോംഗ് റൈഡ് ശേഷിയുള്ള ഒരു ശക്തമായ മോട്ടോര്‍സൈക്കിളാണ്. ബജാജ് ഡൊമിനാര്‍ 400-ലെ 373 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, DOHC എഞ്ചിന്‍ ഈ ലിസ്റ്റിലെ ഏറ്റവും ശക്തമായ എഞ്ചിനാണ്. 8,800 rpm-ല്‍ 39.4 bhp പീക്ക് പവറും 6,500 rpm-ല്‍ 35Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

കൂടാതെ 2.23 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഡല്‍ഹി) പ്രൈസ് ടാഗില്‍ ബജാജ് ഡൊമിനാര്‍ 400 വാഗ്ദാനം ചെയ്യുന്ന മൂല്യം സമാനതകളില്ലാത്തതാണ്.

3. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഒരു പരുക്കന്‍ മോട്ടോര്‍സൈക്കിളാണ്. അതുപോലെ, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഓഫ് റോഡ് ഫ്രണ്ട്ലി ഹാര്‍ഡ്വെയറും വലിയ 15 ലിറ്റര്‍ ഇന്ധന ടാങ്കും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

411 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പവര്‍ ചെയ്യുന്നത്. 6,500 rpm-ല്‍ 24.3 bhp പവറും 4,000 rpm-ല്‍ 32 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള SOHC എഞ്ചിനാണ് ഹിമാലയന് കരുത്ത് പകരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വില 2.14 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഡല്‍ഹി).

4. യെസ്ഡി അഡ്വഞ്ചര്‍
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനോടാണ് യെസ്ഡി അഡ്വഞ്ചര്‍ നേരിട്ട് മത്സരിക്കുന്നത്. വാസ്തവത്തില്‍ യെസ്ഡി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് ഹിമാലയനുമായി രൂപകല്‍പ്പനയില്‍ ഏറെക്കുറെ സമാനതകളുണ്ട്. ഇത് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടാം.കൂടാതെ, 29.9 bhp പീക്ക് പവറും 29.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന കൂടുതല്‍ ശക്തമായ 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് യെസ്ഡി അഡ്വഞ്ചര്‍ വരുന്നത്. കൂടാതെ, മോഡലിന് വലിയ 15.5 ലിറ്റര്‍ ഇന്ധന ടാങ്കും ഉണ്ട്. യെസ്ഡി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത് 2.12 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം, ഇന്ത്യ).

5. മഹീന്ദ്ര മോജോ
ഏറെക്കുറെ മറവിയിലേക്ക് പോയ മഹീന്ദ്ര മോജോ ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഒരു മോട്ടോര്‍സൈക്കിളാണ്. ഇത് ഒരു വലിയ 21-ലിറ്റര്‍ ഇന്ധന ടാങ്ക് പോലും ഉള്‍ക്കൊള്ളുന്നു. ഇതിനര്‍ത്ഥം മഹീന്ദ്ര മോജോയ്ക്ക് ലോംഗ് റൈഡുകളില്‍ കുറഞ്ഞ ഇടവേളകളോടെ ഇന്ധനം നിറച്ചാല്‍ മതി.
25.35 bhp പവറും 25.96 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 295 സിസി, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മഹീന്ദ്ര മോജോയ്ക്ക് കരുത്ത് പകരുന്നത്. മഹീന്ദ്ര മോജോയുടെ വില 2.08 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം, ഇന്ത്യ).

6. ബജാജ് ഡൊമിനാര്‍ 250
ബജാജ് ഡൊമിനാര്‍ 400-ന്റെ അത്ര ശക്തമല്ലെങ്കിലും, ഡൊമിനാര്‍ 250-ലെ 248.7cc, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിന്‍ 8,500 rpm-ല്‍ 26.6 bhp കരുത്തും 6,500 rpm-ല്‍ 23.5 Nm ടോര്‍ക്കും നല്‍കുന്നു.
അതിനുപുറമെ ഈ മോട്ടോര്‍സൈക്കിളിന് സുഖപ്രദമായ റൈഡിംഗ് പൊസിഷന്‍ ഉണ്ട്. കൂടാതെ അതിനെ കൂടുതല്‍ കഴിവുള്ള ടൂറിംഗ് മെഷീനാക്കി മാറ്റുന്നതിന് ധാരാളം ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. 1.75 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം, ഡല്‍ഹി).

7. ഹോണ്ട CB350RS / ഹൈനസ് CB350
ഹോണ്ട CB350 ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ മികച്ച റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളുകള്‍ മാത്രമല്ല ന്യായമായ പവറും ധാരാളം ടോര്‍ക്കും ഉള്ള മികച്ച ടൂറിംഗ് മോട്ടോര്‍സൈക്കിളുകള്‍ കൂടിയാണ്. 15 ലിറ്ററാണ് ഈ ബൈക്കിന്റെ ഇന്ധന ടാങ്ക് ശേഷി.
348 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 5,500 rpm-ല്‍ 20.8 bhp പവറും 3,000 rpm-ല്‍ 30 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ ഹോണ്ട CB350 ശ്രേണിയുടെ വില ആരംഭിക്കുന്നത് 2.00 ലക്ഷം രൂപയിലാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി).

8. കെടിഎം ഡ്യൂക്ക് 250
അനായാസം മൂന്നക്ക വേഗത കൈവരിക്കാന്‍ കഴിയുന്ന കെടിഎം ഡ്യൂക്ക് 250 ലോംഗ് റൈഡുകള്‍ക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണ്. കെടിഎം ഡ്യൂക്ക് 250 മോട്ടോര്‍സൈക്കിളിലെ 248.7cc, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, DOHC എഞ്ചിന്‍ 9,000 rpm-ല്‍ 29.6 bhp പവറും 7,500 rpm-ല്‍ 24 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മോട്ടോര്‍സൈക്കിള്‍ ഉയര്‍ന്ന നിലവാരമുള്ള ഹാര്‍ഡ്വെയറും ഉള്‍ക്കൊള്ളുന്നു. കെടിഎം 250 ഡ്യൂക്ക് 2.37 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം, ഡല്‍ഹി).

9. യമഹ FZ 25
യമഹ FZ 25 ദീര്‍ഘദൂര സവാരിക്കുള്ള മികച്ച മോട്ടോര്‍സൈക്കിളാണ്. കാരണം മോട്ടോര്‍സൈക്കിള്‍ വളരെ സ്മൂത്തായ ടോര്‍ക്ക് എഞ്ചിനുമായി വരുന്നു. അതിലുപരിയായി യമഹ FZ25 സുഖപ്രദമായ റൈഡിംഗ് പോസ്ചര്‍ വാഗ്ദാനം ചെയ്യുന്നു.
യമഹ FZ25-ലെ 249cc എയര്‍ കൂള്‍ഡ് SOHC എഞ്ചിന്‍ 20.51 bhp പവറും 20.1 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതിലുപരിയായി മോട്ടോര്‍സൈക്കിളിന്റെ ഇന്ധനടാങ്ക് ശേഷി 14 ലിറ്ററാണ്. കൂടാതെ, മോട്ടോര്‍സൈക്കിള്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്. 1.47 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില.

10. ഹീറോ എക്‌സ്പള്‍സ് 200 4V
നിങ്ങള്‍ ഒരുപാട് സാഹസിക റോഡ് ട്രിപ്പുകള്‍ നടത്താന്‍ പദ്ധതിയിടുകയും അതിനൊത്ത മികച്ച ഓഫ്-റോഡ് ഹാര്‍ഡ്വെയറുമായി വരുന്ന മോട്ടോര്‍ സൈക്കിളാണ് തേടുന്നതെങ്കില്‍ ഹീറോ എക്‌സ്പള്‍സ് നല്ലൊരു ചോയ്‌സാണ്. കൂടാതെ, മോട്ടോര്‍സൈക്കിളില്‍ മാന്യമായ വലിപ്പമുള്ള 13 ലിറ്റര്‍ ഇന്ധന ടാങ്കും ഉണ്ട്.
ഹീറോ എക്‌സ്പള്‍സ് 200 4V അതിന്റെ 199cc, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് 8,500 rpm-ല്‍ 18.83 bhp പീക്ക് പവറും 6,500 rpm-ല്‍ 17.35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മോഡലിന്റെ വില ആരംഭിക്കുന്നത് വെറും 1.37 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി).


Click it and Unblock the Notifications








