പുതിയ നിറങ്ങൾ നൽകി; Yamaha Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്

ലോകത്തിലെ വിവിധ വിപണിയില്‍ ജനപ്രിയമായി മാറിയ മാക്‌സി സ്‌കൂട്ടറാണ് യമഹ എയ്‌റോക്‌സ് 155. പിന്നാലെ ഇന്തോനേഷ്യയില്‍ മാക്സി-സ്‌റ്റൈല്‍ സ്‌കൂട്ടറിനായി ചില പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കിയിരിക്കുകയാണ് യമഹ. ഇതോടൊപ്പം മുമ്പത്തെ ചില കളര്‍ ഓപ്ഷനുകള്‍ പുതിയ ഗ്രാഫിക്‌സ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

സ്പോര്‍ടി സ്‌കൂട്ടറിന്റെ പ്രാഥമിക ഉപയോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് യമഹ എയ്‌റോക്‌സിന് പുത്തന്‍ നിറങ്ങള്‍ സമ്മാനിച്ചത്. ഇന്തോനേഷ്യയില്‍ നല്‍കിയ ഈ പുതിയ നിറങ്ങള്‍ ഇന്ത്യന്‍ സ്‌പെകിന് നല്‍കുമോ എന്ന കാര്യം തീര്‍ച്ചയില്ല.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

എയ്റോക്സ് 155 ഇന്ത്യയിലും നന്നായി സ്വീകരിക്കപ്പെട്ട മോഡലാണ്. മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മിലിയണ്‍, മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി എഡിഷന്‍ എന്നിവയുടെ കളര്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കളര്‍ ഓപ്ഷനുകളില്‍ ഭൂരിഭാഗവും കറുപ്പും നീലയുമാണ്. എന്നാല്‍ ഇന്തോനേഷ്യയില്‍ എയറോക്‌സ് 155-ന് ഉപയോഗിക്കുന്ന നിറങ്ങള്‍ ഊര്‍ജസ്വലവും യുവത്വം നിറഞ്ഞതുമാണെന്നതാണ് പ്രത്യേകത.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

2023 എയ്‌റോക്‌സ് 155 പുതിയ നിറങ്ങള്‍

2023 എയറോക്‌സ് 155-ന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ഇപ്പോള്‍ ആകെ അഞ്ച് കളര്‍ ഓപ്ഷനുകളുണ്ട്. ഇതില്‍ സിയാന്‍ സില്‍വര്‍, മെറ്റാലിക് റെഡ്, ബ്ലാക്ക് സില്‍വര്‍, യെല്ലോ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. 27.07 ലക്ഷം ഇന്തോനേഷ്യല്‍ റുപിയ ആണ് ഇവയുടെ വില. അത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 1.42 ലക്ഷം രൂപ വരും.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

സ്‌കൂട്ടറിന്റെ യുവത്വം നിറഞ്ഞ ലുക്ക് കൂട്ടാന്‍ സിയാന്‍ സില്‍വര്‍ വേരിയന്റിന് സിയാന്‍ നിറമുള്ള വീലുകള്‍ ലഭിക്കുന്നു. യെല്ലോ ബ്ലൂ തീം നീല ഫ്രണ്ട് വീല്‍, മഞ്ഞ നിറത്തിലുള്ള പിന്‍ വീല്‍ എന്നിവയ്ക്കൊപ്പം കൂടുതല്‍ രസകരമാണ്. മെറ്റാലിക് റെഡ്, ബ്ലാക്ക് സില്‍വര്‍ വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ബ്ലാക്ക് അലോയ് വീലുകള്‍ ഉണ്ട്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

ചുവന്ന നിറമുള്ള ചക്രങ്ങളുള്ള പ്രത്യേക സൈബര്‍സിറ്റി കളര്‍ ഓപ്ഷനും ഉണ്ട്. ഇത് സ്പോര്‍ട്ടി ഗ്രാഫിക്‌സിലും വശങ്ങളിലെ കളര്‍ ഗ്രേഡിയന്റുകളിലും പായ്ക്ക് ചെയ്യുന്നു. ഇത് അതിന്റെ മൊത്തത്തിലുള്ള രൂപവും ഭാവവും ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. 2023 എയ്റോക്സ് 155 സൈബര്‍സിറ്റി കളര്‍ വേരിയന്റിന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ വില കുറവാണ്. ഇതിന്റെ വില 1.43 ലക്ഷം രൂപയാണ്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

പുതിയ എയറോക്‌സ് 155 കണക്റ്റഡ് എബിഎസ് വേരിയന്റ് വാങ്ങള്‍ താല്‍പര്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് മാക്‌സി സിഗ്‌നേച്ചര്‍ ബ്ലാക്ക്, പ്രസ്റ്റീജ് സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഏകദേശം 1.61 ലക്ഷം രൂപയാണ് ഇതിന് വില വരുന്നത്. ഈ നിറങ്ങള്‍ മുമ്പത്തേതിന് സമാനമായി കാണപ്പെടുന്നുണ്ടെങ്കിലും ഗോള്‍ഡ്, ബ്രോണ്‍സ് ഹൈലൈറ്റുകളിലൂടെ ചില രൂപമാറ്റങ്ങള്‍ കാണാം. പ്രീമിയം ഫീല്‍ വര്‍ദ്ധിപ്പിക്കുന്നതിന് അലോയ് വീലുകള്‍ക്ക് യോജിക്കുന്ന കളര്‍കോഡുകളും നല്‍കിയിട്ടുണ്ട്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

വേള്‍ഡ് ജിപി 60-ാം ആനിവേഴ്‌സറി എഡിഷനും എയറോക്‌സ് 155-ല്‍ വാഗ്ദാനം ചെയ്യുന്നു. വൈറ്റ്, റെഡ്, യെല്ലോ, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം ഷേഡുകള്‍ ഈ തീമില്‍ ഉപയോഗിക്കുന്നു. അലോയ് വീലുകള്‍ക്കും പിന്‍ സസ്‌പെന്‍ഷന്‍ കാനിസ്റ്ററുകള്‍ക്കും ഗോള്‍ഡന്‍ ഫിനിഷിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എയ്റോക്സ് 155-ന്റെ ഈ ടോപ്പ്-സ്‌പെക് വേരിയന്റിന്റെ വില ഏകദേശം 1.64 ലക്ഷം രൂപയാണ്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

പെര്‍ഫോമന്‍സ് അപ്ഡേറ്റുകള്‍ ഒന്നുമില്ല

പുതിയ കളര്‍ ഓപ്ഷനുകള്‍ അല്ലാതെ എയ്റോക്സ് 155-ന് മറ്റ് കാര്യമായ മാറ്റങ്ങളൊന്നുമില്ല. 155 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ഈ മാക്‌സി സ്‌റ്റൈല്‍ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

ഇത് 8,000 rpm-ല്‍ 15.3 bhp പരമാവധി പവറും 6,500 rpm-ല്‍ 13.9 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇത് വി-ബെല്‍റ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. വിവിഎ, സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍, സ്റ്റോപ്പ് ആന്‍ഡ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ എഞ്ചിനില്‍ സമന്വയിപ്പിക്കുന്നു.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, ടെയില്‍ലാമ്പ്, ഹസാര്‍ഡ് ലാമ്പ്, കീലെസ് ആക്സസ്, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ ബാര്‍ സ്വിച്ച് കണ്‍ട്രോള്‍, വിശാലമായ അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവ 2023 എയ്റോക്സ് 155-ന്റെ ചില പ്രധാന സവിശേഷതകളാണ്.

Aerox 155-ന് യുവത്വം തുളുമ്പുന്ന സ്‌പോര്‍ട്ടി ലുക്ക്; പുതിയ നിറങ്ങൾ നൽകി Yamaha

ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് എബിഎസ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. യമഹ മോട്ടോര്‍സൈക്കിള്‍ കണക്ട് പ്ലാറ്റ്ഫോം വഴി കണക്റ്റിവിറ്റി ഫീച്ചറുകളുടെ ഒരു ശ്രേണിയും ഇവയില്‍ കിട്ടും. പുതിയ കളര്‍ ഓപ്ഷനുകള്‍ യമഹ എയ്‌റോക്‌സ് 155-നെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു, പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഇവ ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പില്ല.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
To attract young generation 2023 yamaha aerox 155 gets new sportier and youthful colour options
Story first published: Monday, November 7, 2022, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X