കൂട്ടത്തില്‍ തിളങ്ങിയത് TVS Raider മാത്രം; 2022 ഫെബ്രുവരിയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയും ഇടിഞ്ഞു
സ്‌കൂട്ടര്‍ വിപണിയില്‍ നേരിട്ടതുപോലെ തന്നെ 2022 ഫെബ്രുവരിയില്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും നിര്‍മ്മാതാക്കള്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച 10 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന നാലിലൊന്നായി കുറഞ്ഞു.

മോട്ടോര്‍സൈക്കിളുകളുടെ മൊത്തത്തിലുള്ള വില്‍പ്പന 7,23,290 യൂണിറ്റില്‍ നിന്ന് 5,39,547 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 21.70 ശതമാനം ഇടിഞ്ഞ് 53,691 യൂണിറ്റായെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. MoM (പ്രതിമാസ) വില്‍പ്പന 6,14,700 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം ഏകദേശം 75,000 യൂണിറ്റുകളാണ്. മാത്രമല്ല 12.23 ശതമാനം ഇടിവും രേഖപ്പെടുത്തി.

ചില ബ്രാന്‍ഡുകള്‍ക്ക് MoM വില്‍പ്പന ഇടിവ് നേരിട്ടപ്പോള്‍ കുറച്ച് പേര്‍ക്ക് YoY (വാര്‍ഷിക വില്‍പ്പന) മെച്ചപ്പെടുത്താന്‍ സാധിച്ചു. മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പോയ മാസം ടിവിഎസ് റൈഡര്‍ മാത്രമാണ് എല്ലാം കൊണ്ടും നേട്ടമുണ്ടാക്കിയത്.

വില്‍പ്പനയില്‍ വലിയ ഇടിവ് ഉണ്ടായെങ്കിലും, ടോപ്പ് ഓര്‍ഡറില്‍ ഹീറോയുടെ സ്പ്ലെന്‍ഡര്‍ തന്നെയാണ് സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. സ്പ്ലെന്‍ഡറിന്റെ വിപണി വിഹിതം 35.91 ശതമാനമാണ്. വില്‍പ്പന 2,47,422 യൂണിറ്റില്‍ നിന്ന് 1,93,731 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 21.70 ശതമാനം ഇടിഞ്ഞ് 53,691 യൂണിറ്റായി. MoM വില്‍പ്പന 2,08,263 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം 7 ശതമാനം ഇടിവില്‍ 14,532 യൂണിറ്റായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോണ്ട CB ഷൈനാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. 2022 ഫെബ്രുവരിയിലെ വില്‍പ്പന 2021 ഫെബ്രുവരിയില്‍ വിറ്റ 1,15,970 യൂണിറ്റില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ 81,700 യൂണിറ്റായി കുറഞ്ഞു. വില്‍പ്പന 29.55 ശതമാനം ഇടിഞ്ഞപ്പോള്‍ വോളിയം നഷ്ടം 34,270 യൂണിറ്റായി. MoM വില്‍പ്പനയില്‍ 22.31 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പന 1,05,159 യൂണിറ്റുകളില്‍ നിന്ന് 23,459 യൂണിറ്റുകളുടെ വോളിയം നഷ്ടത്തില്‍ കുറഞ്ഞുവെന്ന് കമ്പനി അറിയിച്ചു.

ഹീറോ HF ഡീലക്സിന്റെ വില്‍പ്പനയില്‍ 39.89 ശതമാനം ഇടിവുണ്ടായി. വില്‍പ്പന 1,26,309 യൂണിറ്റില്‍ നിന്ന് 75,927 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 50,000 യൂണിറ്റുകളില്‍ കൂടുതലാണ്. MoM വില്‍പ്പന 85,926 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. 10,000 യൂണിറ്റുകളുടെ വോളിയം നഷ്ടത്തില്‍, വില്‍പ്പന ഇടിവ് 11.64 ശതമാനമായെന്നും ഹീറോ വ്യക്തമാക്കി.

പട്ടികയില്‍ നാലാം സ്ഥാനത്ത് ബജാജ് നിരയില്‍ നിന്നുള്ള പള്‍സറാണ്. വര്‍ഷങ്ങളായി ബ്രാന്‍ഡിനായി മികച്ച വില്‍പ്പന നേടിക്കൊടുക്കുന്ന ശ്രേണിയിലാണ് പള്‍സര്‍ ശ്രേണി.
| No. | Top 10 Scooters | February'22 | February'21 | Growth (%) |
| 1 | Splendor | 1,93,731 | 2,47,422 | -21.70 |
| 2 | CB Shine | 81,700 | 1,15,970 | -29.55 |
| 3 | HF Deluxe | 75,927 | 1,26,309 | -39.89 |
| 4 | Pulsar | 54,951 | 81,454 | -32.54 |
| 5 | Classic 350 | 30,082 | 36,025 | -16.50 |
| 6 | Platina | 29,124 | 46,264 | -37.05 |
| 7 | Glamour | 27,406 | 27,375 | 0.11 |
| 8 | Apache | 16,406 | 31,735 | -48.30 |
| 9 | Dream | 15,476 | 10,736 | 44.15 |
| 10 | Raider | 14,744 | 0 | - |

2022 ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, പോയ മാസത്തെ വില്‍പ്പന 54,951 യൂണിറ്റുകളാണ്. 2021 ഫെബ്രുവരിയില്‍ വിറ്റ 81,454 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, വില്‍പ്പനയില്‍ 32.54 ശതമാനം ഇടിഞ്ഞ് 26,503 യൂണിറ്റായി. MoM വില്‍പ്പന 66,839 യൂണിറ്റുകളില്‍ നിന്ന് 11,888 യൂണിറ്റുകളായി കുറഞ്ഞു. വില്‍പ്പനയില്‍ 17.79 ശതമാനം ഇടിവുണ്ടായി.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യുടെ വില്‍പ്പന 36,025 യൂണിറ്റില്‍ നിന്ന് പോയ മാസം 30,082 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 16.50 ശതമാനം ഇടിഞ്ഞ് 5,943 യൂണിറ്റായി. അതേസമയം മോഡലിന്റെ MoM വില്‍പ്പന മെച്ചപ്പെട്ടു, 26,775 യൂണിറ്റുകളില്‍ നിന്ന് ഉയര്‍ന്നു. വോളിയം നേട്ടം 12.35 ശതമാനം വളര്‍ച്ചയില്‍ 3,300 യൂണിറ്റായി.

ബജാജ് പ്ലാറ്റിനയുടെ വില്‍പ്പന 46,264 യൂണിറ്റില്‍ നിന്ന് 29,124 യൂണിറ്റായി കുറഞ്ഞു. വലിയൊരു ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. വില്‍പ്പന ഏകദേശം 37.05 ശതമാനം ഇടിഞ്ഞ് 17,140 യൂണിറ്റായി. MoM വില്‍പ്പന ഇടിവ് സമാനമായി, 46,942 യൂണിറ്റില്‍ നിന്ന് കുറഞ്ഞുവെന്നും കണക്കുകള്‍ പറയുന്നു.

ഹീറോ ഗ്ലാമര്‍ വില്‍പ്പന പരിശോധിച്ചാല്‍ ഇത് 27,406 യൂണിറ്റായി തുടര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 27,375 യൂണിറ്റായിരുന്നു. MoM വില്‍പ്പന 24,473 യൂണിറ്റില്‍ നിന്ന് 11.98 ശതമാനം വര്‍ധിച്ചു. വോളിയം നേട്ടം 2,933 യൂണിറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടിവിഎസ് അപ്പാച്ചെ വില്‍പ്പന പോയ മാസം പകുതിയായി കുറഞ്ഞു, 31,735 യൂണിറ്റില്‍ നിന്ന് 16,406 യൂണിറ്റായി. വോളിയം നഷ്ടം 48.30 ശതമാനം ഇടിഞ്ഞ് 15,329 യൂണിറ്റായി. MoM വില്‍പ്പന 25,925 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. വോളിയം നഷ്ടം 9,519 യൂണിറ്റ്, 36.72 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹോണ്ട ഡ്രീം വില്‍പ്പന 10,736 യൂണിറ്റില്‍ നിന്ന് 2022 ഫെബ്രുവരി മാസത്തില്‍ 15,476 യൂണിറ്റായി ഉയര്‍ന്നു. വോളിയം നേട്ടം 44.15 ശതമാനം വളര്‍ച്ചയോടെ 4,740 യൂണിറ്റുകളായി. MoM വില്‍പ്പന 13,000 യൂണിറ്റുകളില്‍ നിന്ന് 18.85 ശതമാനം വര്‍ധിച്ചു. വോളിയം നേട്ടം 2,455 യൂണിറ്റായി.

പോയ മാസത്തെ ടിവിഎസ് റൈഡറിന്റെ വില്‍പ്പന 14,744 യൂണിറ്റാണ്. MoM വില്‍പ്പന 11,377 യൂണിറ്റില്‍ നിന്ന് മെച്ചപ്പെട്ടു. വോളിയം നേട്ടം 29.59 ശതമാനം വളര്‍ച്ചയോടെ 3,367 യൂണിറ്റുകളായി. പെട്രോള്‍ മോഡലുകള്‍ ഉപേക്ഷിച്ച് ആളുകള്‍ ഇലക്ട്രിക്കിലേക്ക് നീങ്ങുന്നതും വില്‍പ്പന കുറയ്ക്കുന്നുവെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








