ഈ ദീപാവലിക്ക് വാങ്ങാവുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍
ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളോടുള്ള ഉപഭോക്താക്കളുടെ സമീപനം പാടെ മാറിയ സാഹചര്യമാണ്. ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ നിങ്ങള്‍ തല്‍പരനാണെങ്കില്‍ ഒരുപാട് ഓപ്ഷന്‍സ് ഉണ്ട്. നിരവധി പുതിയ ലോഞ്ചുകള്‍ ഉള്ളതിനാല്‍ അതില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഈ ഉത്സവ സീസണില്‍ വാങ്ങാവുന്ന 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍.

ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വീട്ടിലെത്തിക്കാന്‍ ഉത്സവ സീസണിനേക്കാള്‍ മികച്ച സമയമില്ല. ഇവി നിര്‍മ്മാതാക്കള്‍ക്ക് ധാരാളം ഓഫറുകളും ഫിനാന്‍സിംഗ് ഓപ്ഷനുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

അതിനാല്‍ ഇവ പരമാവധി പ്രയോജനപ്പെടുത്താനും മികച്ച ഓഫറില്‍ ഒരു ഇ-സ്‌കൂട്ടര്‍ സ്വന്തമാക്കാനുമുള്ള സമയമാണിത്. ഈ ദീപാവലിക്ക് നിങ്ങള്‍ പരിഗണിക്കേണ്ട മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു. ഈ മോഡലുകള്‍ രാജ്യത്തുടനീളം ലഭ്യമാണ്. മികച്ച സുരക്ഷയും മാന്യമായ റേഞ്ചും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

1. ബജാജ് ചേതക്
ചേതക്കിലൂടെയാണ് ബജാജ് ഓട്ടോ ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് പ്രവേശിച്ചത്. കമ്പനിയുടെ കന്നി ഇലക്ട്രിക് ഓഫര്‍ ഒരു ജോലി വൃത്തിക്ക് നിറവേറ്റി. കാഴ്ചയിലും ബില്‍ഡ് ക്വാളിറ്റിയിലും ഫീച്ചറുകളിലും ഇത് മികച്ചതാണ്. ബജാജ് ചേതക് പഴമയുടെയും പുതുമയുടെയും ഒരു മനോഹരമായ മിശ്രിതമാണ്.

ഈ സ്‌റ്റൈലിഷ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിങ്ങളുടെ യാത്രകള്‍ ഊര്‍ജ്ജസ്വലവും സുഖകരവുമാക്കാന്‍ പര്യാപ്തമായ റൈഡുകള്‍ നല്‍കുന്നു. നമ്മുടെ പട്ടികയിലെ മറ്റ് ഇവികളെ പോലെ റേഞ്ച് നല്‍കുന്നില്ലെങ്കിലും ഇത് സ്ഥിരതയുള്ളതാണ്. ചേതക് 6.4 bhp പവറും 16.2 Nm ടോര്‍ക്കും നല്‍കുന്നു. 90 കിലോമീറ്ററാണ് ക്ലെയിം ചെയ്ത റേഞ്ച്.

2. ടിവിഎസ് ഐക്യൂബ്
ടിവിഎസ് ഐക്യൂബിന് ഈ വര്‍ഷം ഒരു മേജര്‍ അപ്ഗ്രേഡ് ലഭിച്ചു. പഴയ പതിപ്പിനേക്കാള്‍ കൂടുതല്‍ നിറങ്ങളും സവിശേഷതകളും മെച്ചപ്പെട്ട റേഞ്ചും കൊണ്ടുവരുന്നു. ഇത് ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ കഴിവുള്ളതും സുരക്ഷിതവുമാണ്.

അതുപോലെ തന്നെ നിങ്ങളുടെ ദൈനംദിന യാത്രകള്‍ക്കായി ഇപ്പോഴും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇവിയാണിതെന്ന കാര്യം മറക്കരുത്. ടിവിഎസിന്റെ വിപുലമായ സര്‍വീസ് നെറ്റ്വര്‍ക്ക് പിന്തുണ കുടി ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് ഐക്യൂബ് വീട്ടിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ കാരണങ്ങളുണ്ട്. ടിവിഎസ് ഐക്യൂബ് 5.9 bhp പവറും 33 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 100 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

3. ഓല S1 പ്രോ
ഓല ഇലക്ട്രിക്കിന്റെ ആദ്യത്തെ ഇലക്ട്രിക് ഓഫറായ S1 പ്രോ ലോഞ്ച് ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ ജനപ്രീതി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഓല S1, S1 Pro എന്നിവ മാന്യമായ ഒരു റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മികച്ച ലുക്കിനൊപ്പം ധാരാളം ഫീച്ചറുകള്‍ ഉണ്ട്.

ഈ ദീപാവലിക്ക് മൂവ് OS3 അപ്ഡേറ്റ് വരുന്നതോടെ ഈ സ്‌കൂട്ടറുകള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 11.3 bhp & 58 Nm 'ടോര്‍ക്ക് ഉള്ള ഒരു മിഡ് ഡ്രൈവ് മോട്ടോറാണ് ഓല ട1 പ്രോയ്ക്ക് ലഭിക്കുന്നത്. ഇത് 181 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

4. ബൗണ്‍സ് ഇന്‍ഫിനിറ്റി E1
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുള്ള ആദ്യത്തെ മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് ബൗണ്‍സ് ഇന്‍ഫിനിറ്റി E1. ഇത് ഒരു ലളിതമായ ഇരുചക്ര വാഹനം ആണ്. ഇത് കുറഞ്ഞ പ്രവര്‍ത്തനച്ചെലവും കുറഞ്ഞ പ്രവര്‍ത്തന സമയവും ബാറ്ററി സ്വാപ്പിംഗ് നെറ്റ്വര്‍ക്കിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു.

ഇ-സ്‌കൂട്ടറിനായി തിരയുന്ന ഏതൊരാള്‍ക്കും ഇന്‍ഫിനിറ്റി E1 മികച്ച ഓപ്ഷനാണ്. കൂടാതെ കുറഞ്ഞ വിലയും ഇതിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. ബൗണ്‍സ് ഇന്‍ഫിനിറ്റി E1-ന്റെ BLDC മോട്ടോര്‍ 2 bhp ഉം 85 Nm ഉം നല്‍കുന്നു. ഇത് 85 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

5. ഏഥര്‍ 450X
അവസാനമായി ഈ ദീപാവലിക്ക് നിങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന അവസാനത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ 450X. ഈ വര്‍ഷമാണ് ഏഥര്‍ Gen 3 പതിപ്പ് അവതരിപ്പിച്ചത്. ഇത് ഇപ്പോള്‍ പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കൂടുതല്‍ ശ്രേണി വാഗ്ദാനം ചെയ്യുന്നു.

ഒരു വലിയ ബാറ്ററി, പുതിയ മിററുകള്‍, വീതിയേറിയ പിന്‍ ടയര്‍ എന്നിവയും നല്‍കുന്നു. ഇവയെല്ലാം ഏഥര്‍ 450x-നെ മുമ്പത്തേക്കാള്‍ മികച്ച സ്‌കൂട്ടറാക്കി മാറ്റി. ഏഥര്‍ 450x ജെന്‍3 4.4 bhp പവറും 26 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. ഇതിന് ഇപ്പോള്‍ 146 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








