കാത്തിരിപ്പുകള്‍ക്കൊടുവില്‍ Tork Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നു; അവതരണം നാളെ
ഏറെ കാത്തിരിപ്പുകള്‍ക്കും, നിരവധി പരീക്ഷണയോട്ടങ്ങള്‍ക്കും ശേഷം ക്രാറ്റോസ് എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സ്. നാളെ റിപ്പബ്ലിക്ക് ദിനത്തില്‍ (ജനുവരി 26) മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തുടര്‍ന്ന് അതേ ദിവസം തന്നെ ബുക്കിംഗും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഡെലിവറികള്‍ ആരംഭിക്കാനാണ് ടോര്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ കമ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മുമ്പ് T6X എന്ന് വിളിക്കപ്പെട്ടിരുന്ന ടോര്‍ക്ക് ക്രാറ്റോസ് 2016-ലാണ് ആദ്യമായി അനാവരണം ചെയ്തത്. ഏകദേശം ആറ് വര്‍ഷത്തെ നിര്‍മ്മാണത്തിലും ഒന്നിലധികം തടസ്സങ്ങള്‍ അഭിമുഖീകരിച്ചും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒടുവില്‍ നിരത്തുകളിലേക്ക് എത്തുകയാണ്.

ട്രെല്ലിസ് ഫ്രെയിം, സ്പ്ലിറ്റ് സീറ്റ് സെറ്റപ്പ്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, എഡ്ജ് ആന്‍ഡ് സ്പോര്‍ട്ടി-ലുക്ക് ബോഡി പാനലുകള്‍, നേരായ എര്‍ഗണോമിക്സ് എന്നിവ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലെ ചില ഫീച്ചറുകളാണ്.

ആറ് വര്‍ഷം നീണ്ട വിപുലമായ ഗവേഷണത്തിനും വികസനത്തിനും വിധേയമായ ശേഷമാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തതും എഞ്ചിനീയറിംഗ് ചെയ്തതുമായ മോട്ടോര്‍സൈക്കിളായി അംഗീകരിക്കപ്പെട്ട ക്രാറ്റോസിന് ആകര്‍ഷകവും കോണാകൃതിയിലുള്ളതുമായ ആധുനിക രൂപകല്‍പ്പനയുണ്ട്.

കൂടാതെ, വരാനിരിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ് ഇലക്ട്രിക് ബൈക്കില്‍ കമ്പനിയുടെ പുതിയതും പുനര്‍രൂപകല്‍പ്പന ചെയ്തതുമായ ട്രെല്ലിസ് ഫ്രെയിമിനൊപ്പം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക്, ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും കമ്പനി ഉള്‍പ്പെടുത്തും.

സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവയ്ക്കൊപ്പം പൂര്‍ണ്ണമായും പുതിയ ബോഡി വര്‍ക്കുകളും ക്രാറ്റോസ് പ്രദര്‍ശിപ്പിക്കും. കൂടാതെ, കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടോര്‍ക്ക് ഇന്റ്യൂറ്റീവ് റെസ്പോണ്‍സ് ഓപ്പറേറ്റിംഗ് സിസ്റ്റം (TIROS) ബൈക്കില്‍ ഫീച്ചര്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഇത് ഓരോ റൈഡിനും ഡാറ്റ വിശകലനം ചെയ്യുകയും കംപൈല്‍ ചെയ്യുകയും തത്സമയ വൈദ്യുതി ഉപഭോഗം, പവര്‍ മാനേജ്മെന്റ്, റേഞ്ച് പ്രവചനങ്ങള്‍ തുടങ്ങിയ നിര്‍ണായക ഘടകങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യും.

കൂടാതെ, 4.3' TFT സ്‌ക്രീന്‍, ആപ്പ്, ക്ലൗഡ് കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം ജിയോ ഫെന്‍സിങ്, നാവിഗേഷന്‍, ആന്റി-തെഫ്റ്റ് എന്നിവയും T6X-ല്‍ നിന്ന് ഏറ്റെടുക്കും.

ഈ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത് 6kW (പീക്ക് പവര്‍) DC ആക്‌സിയല്‍ ഫ്‌ലക്‌സ് മോട്ടോര്‍ ആയിരിക്കും, ഇത് 27 Nm പീക്ക് ടോര്‍ഖ് ഉത്പാദിപ്പിക്കും, ഇത് ബൈക്കിനെ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സഹായിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തുടര്‍ന്ന്, ഒരു മണിക്കൂറിനുള്ളില്‍ 0-80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന അതിവേഗ ചാര്‍ജിംഗുമായി ക്രാറ്റോസിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യും.

ബൈക്കിന് IP67-റേറ്റഡ് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും, അത് ഒരു അലുമിനിയം അലോയ് കെയ്‌സിംഗില്‍ പൊതിഞ്ഞതാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതും. ഇത് വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും മികച്ച സംരക്ഷണം ഉറപ്പാക്കുന്നു.

റിവോള്‍ട്ട്, അള്‍ട്രാവൈലറ്റ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുമായിട്ടാകും ക്രാറ്റോസ് പുറത്തിറങ്ങുമ്പോള്‍ മത്സരിക്കുക. എന്നിരുന്നാലും, മോട്ടോര്‍സ്‌പോര്‍ട്ട് വംശാവലി ഏറെയുള്ള ഒരു ബ്രാന്‍ഡ് വികസിപ്പിച്ചെടുത്തതിനാല്‍, ഇന്ത്യന്‍ വാങ്ങുന്നവരില്‍ ബൈക്കിന് അതിന്റെ മുദ്ര പതിപ്പിക്കാന്‍ കഴിയും.

മഹാരാഷ്ട്രയിലെ പുനെക്കടുത്തുള്ള ചക്കനിലുള്ള കമ്പനിയുടെ സ്ഥാപനത്തിലാണ് ബൈക്ക് നിര്‍മ്മിക്കുന്നത്, ടോര്‍ക്ക് മോട്ടോര്‍സ് ആദ്യ മൂന്ന് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 5,000-10,000 യൂണിറ്റുകള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്.

ക്രാറ്റോസിന്റെ വില നിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, ഇതിന് 1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സബ്സിഡികള്‍ക്ക് ഇത് അര്‍ഹമാകുമെന്നതിനാല്‍, വില ഇതിലും കുറയുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications








