അസംബ്ലി ലൈനില്‍ നിന്നും Kratos ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങി; ഡെലിവറി ഉടനെന്ന് Tork
പുനെ ആസ്ഥാനമായുള്ള ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) സ്റ്റാര്‍ട്ടപ്പായ ടോര്‍ക്ക് മോട്ടോര്‍സ്, തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ക്രാറ്റോസ് അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറക്കി. മഹാരാഷ്ട്രയില്‍ ആഘോഷിക്കുന്ന പുതുവര്‍ഷമായ ഗുഡി പദ്വയുടെ ഭാഗമായിട്ടാണ് കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്.

ടോര്‍ക്ക് ക്രാറ്റോസ് 2022 ജനുവരിയില്‍ നിര്‍മാതാക്കള്‍ അവതരിപ്പിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ടോര്‍ക്ക് ക്രാറ്റോസിന് 1.08 ലക്ഷം മുതല്‍ വില ആരംഭിക്കുന്നു, കൂടുതല്‍ കരുത്തുറ്റ പതിപ്പായ ക്രാറ്റോസ് R വേരിയന്റിന് 1.23 ലക്ഷം മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

T6X പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് നീണ്ട ആറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ക്രാറ്റോസ് എന്ന പേരില്‍ ഈ മോഡലിനെ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കമ്പനി അവതരിപ്പിക്കുന്നത്. 2016-ലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പ്രൊഡക്ഷന്‍ മോഡല്‍ അസംബ്ലി ലൈനില്‍ ഇറങ്ങിയതോടെ, തങ്ങളുടെ ഇലക്ട്രിക് ബൈക്കുകളുടെ ആദ്യ സെറ്റ് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായും അധികൃതര്‍ അറിയിച്ചു.

'ഇത് മാറ്റത്തിന്റെ സമയമാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആദ്യ സെറ്റ് ബൈക്കുകള്‍ എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ടോര്‍ക്ക് മോട്ടോര്‍സിന്റെ സ്ഥാപകനും സിഇഒയുമായ കപില്‍ ഷെല്‍കെ പറഞ്ഞു.

ടോര്‍ക്ക് മോട്ടോര്‍സിന്റെ യാത്രയില്‍ ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഉപഭോക്താക്കള്‍ തങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിലും വിശ്വാസത്തിലും ക്ഷമയിലും ഞാന്‍ മതിമറന്നു. ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ പുനെ നഗരമാണ്, ആദ്യ സെറ്റ് മോട്ടോര്‍സൈക്കിളുകള്‍ 2022 ഏപ്രിലില്‍ ഡെലിവര്‍ ചെയ്യും. തങ്ങള്‍ താമസിയാതെ ഉപഭോക്താക്കളെ വിളിക്കാന്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ക്രാറ്റോസ് ആ പഴയ പതിപ്പില്‍ നിന്നും വലിയ വ്യതിയാനമാണെന്നും വരുത്താതെ പുതിയ ഡിസൈന്‍ ഭാഷ, പുതുതായി വികസിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍, ലിഥിയം അയണ്‍ ബാറ്ററി പാക്ക് എന്നിവയുള്‍പ്പെടെ നിരവധി മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നതെന്നും കമ്പനി പറയുന്നു.

10 bhp കരുത്തും 28 Nm torque ഉം വികസിപ്പിക്കുന്ന 7.5 kW ഇലക്ട്രിക് മോട്ടോറാണ് ടോര്‍ക്ക് ക്രാറ്റോസിന് കരുത്തേകുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് 4 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 100 കിലോമീറ്ററാണ് പരമാവധി വേഗത.

മോഡലില്‍ 4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, അത് 180 കിലോമീറ്റര്‍ (IDC) റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്ററാണ് യഥാര്‍ത്ഥ റേഞ്ച് എന്ന് കമ്പനി പറയുന്നു. കൂടുതല്‍ കരുത്തുറ്റ ടോര്‍ക്ക് ക്രാറ്റോസ് R, 9kW ഇലക്ട്രിക് മോട്ടോര്‍ പായ്ക്ക് ചെയ്യുന്നു.

ഈ വലിയ മോട്ടോര്‍ 12 bhp കരുത്തും 38 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ 10 Nm കൂടുതല്‍ വികസിപ്പിക്കുന്നു. 60 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ ബൈക്കിന് അതിവേഗ ചാര്‍ജിംഗും ഉണ്ട്.

പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുമ്പോഴും, 0-40 kmph വേഗത കൈവരിക്കാന്‍ ഏകദേശം 4 സെക്കന്‍ഡുകള്‍ തന്നെ ആവശ്യമാണ്. ക്രാറ്റോസ് R ഉപഭോക്താക്കള്‍ക്ക് ജിയോഫെന്‍സിംഗ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍, ക്രാഷ് അലേര്‍ട്ട്, ട്രാക്ക് മോഡ്, അനലിറ്റിക്സ്, വെക്കേഷന്‍ മോഡ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും രണ്ട് വര്‍ഷത്തേക്ക് സൗജന്യമായി ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് ആക്സസും വാഗ്ദാനം ചെയ്യുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ വൈറ്റ് കളര്‍ മാത്രം നല്‍കുമ്പോള്‍, വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാകും ക്രാറ്റോസ് R വരുന്നത്. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ 4-5 മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ടോര്‍ക്ക് ക്രാറ്റോസിന് അടിവരയിടുന്നത് ഒരു സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമാണ്, ബാറ്ററി പായ്ക്ക് മധ്യഭാഗത്ത് പാക്ക് ചെയ്തിരിക്കുന്നത് താഴ്ന്ന ഗുരുത്വാകര്‍ഷണ കേന്ദ്രത്തിനും ഭാരം നിയന്ത്രിക്കുന്നതിനുമായിട്ടാണ്.

മള്‍ട്ടി-ഡ്രൈവ് മോഡുകള്‍, റിവേഴ്‌സ് മോഡ്, ഫ്രണ്ട് സ്റ്റോറേജ് ബോക്‌സ്, ബാറ്ററി ഇന്‍ഡിക്കേറ്റര്‍, സേഫ് ഹോം ഫീച്ചര്‍, ക്രാഷ് അലര്‍ട്ട്, ആന്റി-തെഫ്റ്റ് സിസ്റ്റം എന്നിവയും ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്. ഇതിന് ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, എല്‍ഇഡി ഡിആര്‍എല്‍, ഹസാര്‍ഡ് ലൈറ്റുകള്‍, ഗൈഡ് മി ഹോം ലൈറ്റുകള്‍ എന്നിവ ലഭിക്കുന്നു. ഓവര്‍-ദി-എയര്‍ (OTA) അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളെ ഉള്‍പ്പെടുത്തി ആദ്യ ഘട്ടത്തില്‍ ടോര്‍ക്ക് മോട്ടോര്‍സ് ഇന്ത്യയില്‍ ഘട്ടം ഘട്ടമായി വില്‍പ്പന ആരംഭിക്കാനാണ് പദ്ധതി. രണ്ടാം ഘട്ടത്തില്‍ കമ്പനി 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഉപഭോക്താക്കള്‍ക്ക് ആക്സസ് ചെയ്യാവുന്ന ജനപ്രിയ റൈഡിംഗ് റൂട്ടുകളില്‍ ടോര്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും, ക്രാറ്റോസ് R ഉടമകള്‍ക്ക് രണ്ട് വര്‍ഷം വരെ സൗജന്യ ചാര്‍ജിംഗ് ആക്സസ് ലഭിക്കും. എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നതിനായി ഫോണ്‍ ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിക്കാനുള്ള ഓപ്ഷനോടുകൂടിയ ടോര്‍ക്ക് ആപ്പ് വഴി ഡാറ്റാ അനലിറ്റിക്സും കണക്റ്റിവിറ്റിയും ഈ ബൈക്കില്‍ ലഭിക്കും.


Click it and Unblock the Notifications








