ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഇന്ന് നമ്മുടെ നിരത്തുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അത്ര അപൂര്‍വ്വ കാഴ്ചയല്ലാതെ മാറിയിരിക്കുന്നു. ലോ സ്പീഡ് ഇ സ്‌കൂട്ടറുകള്‍ മുതല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരെ നമ്മുടെ നിരത്തുകള്‍ കീഴടക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ ഒരു വിജ്ഞാപനം വന്നിരിക്കുകയാണ്.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് ഇനമായി വില്‍ക്കുന്ന ഏതാനും ഇലക്ട്രിക് സ്‌കൂട്ടര്‍ ഡീലര്‍മാരെ കുറിച്ചാണ് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം (MoRTH) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് മണിക്കൂറില്‍ 25 കി.മീ താഴെയുള്ള വേഗതയില്‍ സഞ്ചരിക്കുന്ന എല്ലാ ഇവികള്‍ക്കും ടൈപ്പ് അപ്രൂവല്‍ ആവശ്യമില്ല. സര്‍ട്ടിഫിക്കേഷന്‍ കൂടാതെ നേരിട്ട് വില്‍ക്കാന്‍ കഴിയും. എന്നാല്‍, മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയുള്ള ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള വാഹനങ്ങള്‍ ലോ സ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളായി രാജ്യത്തുടനീളം വില്‍ക്കുന്നതിനാണ് ഗതാഗത മന്ത്രാലയം തടയിടാന്‍ പോകുന്നത്.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഈ ഉയര്‍ന്ന ബാറ്ററി ശേഷിയും കുറഞ്ഞ വേഗതയുമുള്ള വാഹനങ്ങള്‍ 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് (സിഎംവിആര്‍ ആക്ട്) വിരുദ്ധമാണെന്നും, സിഎംവിആര്‍ നിയമം അനുശാസിക്കുന്ന പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡീലര്‍മാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഡീലര്‍മാര്‍ അത്തരം വാഹനങ്ങള്‍ ഒരു തരത്തിലുള്ള അംഗീകാരം വാങ്ങാതെ വില്‍ക്കുന്നു. കൂടാതെ ടെസ്റ്റിംഗ് ഏജന്‍സികള്‍ നടത്തുന്ന പരിശോധനയില്‍ പോലും കൃത്രിമം കാണിക്കുന്നു. ഇത്തരം ഉയര്‍ന്ന ബാറ്ററി ശേഷിയുള്ള അതിവേഗ ഇ സ്‌കൂട്ടറുകറുകുടെ ഡീലര്‍ഷിപ്പുകള്‍ രാജ്യത്തുടനീളം കൂണുപോലെ മുളച്ചുപൊന്തുന്നുണ്ടെന്ന് നിരീക്ഷിച്ച മന്ത്രാലയം മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് മണിക്കൂറില്‍ 25 കി.മീ എന്ന വേഗ പരിധിക്ക് അനുസൃതമായി വാഹനത്തിന്റെ മൊത്തം ഭാരം (ബാറ്ററി ഭാരമില്ലാതെ) 60 കിലോഗ്രാമില്‍ കവിയാന്‍ പാടില്ല. ഇത്തരം വാഹനങ്ങളില്‍ മുന്നിലും പിന്നിലും അനുയോജ്യമായ ബ്രേക്കുകളും റിഫ്‌ലക്ടറുകളും ഘടിപ്പിക്കണം.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയുടെ ഭൂരിഭാഗവും അല്ലെങ്കില്‍ 97 ശതമാനവും ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നാണെന്നാണ് 2020ലെ എസ്എംഇവിയുടെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബാക്കിയുള്ളവ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളും സൈക്കിളുകളും ഉള്‍ക്കൊള്ളുന്നു. ഈ ഇരുചക്രവാഹനങ്ങളില്‍ കുറഞ്ഞ വേഗതയുള്ള സ്‌കൂട്ടറുകള്‍ക്ക് (പരമാവധി വേഗത 25 കി.മീ) ഗതാഗത അധികാരികളുടെ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഇവ മൊത്തത്തിലുള്ള ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയുടെ 90 ശതമാനവും സംഭാവന ചെയ്തു.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക വഴി മലിനീകരണം കുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അതിനിടെയാണ് ഇത്തരത്തില്‍ ചില കള്ളത്തരങ്ങള്‍ അരങ്ങേറുന്നത്. ചാര്‍ജിംഗ് സ്റ്റേഷനുകളും ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളും സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളും സബ്‌സിഡി നല്‍കിയിട്ടുണ്ട്.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനത്തിനെ ഒരു ഇവി നിര്‍മാണ ഹബ്ബായി വികസിപ്പിക്കുന്നതിനുമായി ഉത്തര്‍പ്രദേശ് കഴിഞ്ഞ ദിവസം ഇവി നയം പ്രഖ്യാപിച്ചിരുന്നു. ഇ-വാഹന നയം ഒരു നിശ്ചിത സമയത്തേക്ക് പ്രാബല്യത്തിലുണ്ട്. അത് പൂര്‍ത്തിയാക്കിയ ശേഷം നയം തുടരുകയോ റദ്ദാക്കുകയോ ചെയ്യും.

ഹൈസ്പിഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലോ സ്പീഡ് എന്ന പേരില്‍ വില്‍ക്കുന്നു; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രാലയം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപണി വളര്‍ച്ചയുടെ പാതയിലാണ്. ഇതിനായി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല വികസിപ്പിക്കുകയാണ്. ഗതാഗത മന്ത്രാലയത്തിന്റെ വാഹന പോര്‍ട്ടല്‍ പ്രകാരം രാജ്യത്ത് 13 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 2500-ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 18, 2022, 10:44 [IST]
English summary
Transport ministry issued notification on dealers selling high speed electric scooters as low speed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X