Tiger Sport 660 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് Triumph
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബ്രിട്ടീഷ് ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ടൈഗര്‍ സ്‌പോര്‍ട്ട് 660-യെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 8.95 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ടൈഗര്‍ സീരിസില്‍ നിന്നും ഏറ്റവും താങ്ങാവുന്ന മോഡലുകളില്‍ ഒന്നാണ് ടൈഗര്‍ സ്‌പോര്‍ട്ട് 660. പോയ വര്‍ഷം തന്നെ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതുവരെ ലഭിച്ച ബുക്കിംഗുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അവതരണത്തിന് തൊട്ടുപിന്നാലെ മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വൈകാതെ തന്നെ ടൈഗര്‍ സ്‌പോര്‍ട്ട് 660-യ്ക്കായുള്ള ഡെലിവറി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660: ഡിസൈന്‍ & ഫീച്ചര്‍
ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660-ന്റെ ഡിസൈന്‍ അതിന്റെ വലിയ പതിപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ടൈഗര്‍ സ്പോര്‍ട് 660-ല്‍ ഹാഫ് ഫെയറിംഗ് ഫീച്ചര്‍ ചെയ്യുന്നു, അത് ഷാര്‍പ്പായിട്ടുള്ളതും മെലിഞ്ഞതുമായ ഡ്യുവല്‍ ഹെഡ്‌ലാമ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു.

ടൈഗര്‍ 660 സ്പോര്‍ട്ടിന് വലിയ ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ ആര്‍ക്കിടെക്ച്ചറില്‍ നല്‍കിയിരിക്കുന്ന ഫ്യുവല്‍ ടാങ്ക് ടൈഗര്‍ 660 സ്പോര്‍ട്ടിന് മസ്‌കുലര്‍ ലുക്ക് നല്‍കുന്നുവെന്ന് വേണം പറയാന്‍.

ടൈഗര്‍ 660 സ്പോര്‍ട്ടില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ 3 ടു 1 ഹെഡര്‍ സജ്ജീകരണവും മുന്‍ വലത് ഫുട്പെഗിന് തൊട്ടുപിന്നില്‍ അവസാനിക്കുന്ന താഴ്ന്ന സിംഗിള്‍ സൈഡഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സൈലന്‍സറും ഉണ്ട്. ബൈക്കിന്റെ പിന്‍ഭാഗത്ത് പില്യണ്‍ റൈഡറിന് ഇരുവശത്തും ഗ്രാബ് റെയിലുകളും ഡ്യുവല്‍ ടെയില്‍ലൈറ്റുകളും കാണാന്‍ സാധിക്കും.

ഭാഗികമായി ടിഎഫ്ടിയും ഭാഗികമായി എല്‍ഇഡിയുമുള്ള ഡിജിറ്റല്‍ ഡിസ്പ്ലേയാണ് ടൈഗര്‍ സ്പോര്‍ട്ട് 660 അവതരിപ്പിക്കുന്നത്. സ്പോര്‍ട് 660-ന് രണ്ട് റൈഡിംഗ് മോഡുകള്‍ (റോഡ്, റെയിന്‍), സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ലഭിക്കുന്നു.

കൂടാതെ മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും മോട്ടോർസൈക്കിൾ ലഭ്യമാണ് - ലൂസെണ്‍ ബ്ലൂ/ സഫയര്‍ ബ്ലാക്ക്, ഗ്രാഫൈറ്റ്/ സഫയര്‍ ബ്ലാക്ക്, കൊറോസി റെഡ്/ ഗ്രാഫൈറ്റ്.

ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660: സ്‌പെസിഫിക്കേഷന്‍ & അളവുകള്‍
ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660-ന് 660 സിസി ലിക്വിഡ് കൂള്‍ഡ്, 12 വാല്‍വ്, ഡ്യുവല്‍ ഓവര്‍ഹെഡ് ക്യാംഷാഫ്റ്റ്, ഇന്‍ലൈന്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

ഈ യൂണിറ്റ് 10,250 rpm-ല്‍ 80 bhp കരുത്തും 6,250 rpm-ല്‍ 64 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ടൈഗര്‍ സ്പോര്‍ട് 660-ല്‍ ട്യൂബുലാര്‍ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിം ഷാസിയാണ് ഉള്ളത്.

പരുക്കന്‍ കാര്യങ്ങള്‍ക്കായി സ്പോര്‍ട് 660-ല്‍ 41 mm ഷോവ അപ്സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും മുന്‍വശത്ത് 150 mm ട്രാവലും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടുകൂടിയ ഷോവ മോണോ ഷോക്കും (150 mm ട്രാവലും) ഫീച്ചര്‍ ചെയ്യുന്നു. ഇരട്ട വശങ്ങളുള്ള സ്റ്റീല്‍ സ്വിംഗാര്‍മും ബൈക്കിന്റെ സവിശേഷതയാണ്.

120/70 ZR 17 (മുന്‍വശം), 180/55 ZR 17 (പിന്‍വശം) ടയറുകളുള്ള 17 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലിലാണ് ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660 വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് നിസിന്‍ ടു പിസ്റ്റണ്‍ സ്ലൈഡിംഗ് കാലിപ്പറുകളുള്ള ഡ്യുവല്‍ 310 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ നിസിന്‍ സിംഗിള്‍ പിസ്റ്റണ്‍ സ്ലൈഡിംഗ് കോളിപ്പറുള്ള സിംഗിള്‍ 255 mm ഡിസ്‌ക് ബ്രേക്കുമാണ് ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660-ന് 2,071 mm നീളവും 834 mm വീതിയും 1,418 mm നീളമുള്ള വീല്‍ബേസും ഉണ്ട്. ടൈഗര്‍ സ്പോര്‍ട് 660-ന്റെ ഉയരം ഫ്രണ്ട് സ്‌ക്രീനിന്റെ സ്ഥാനം അനുസരിച്ച് 1,315 mm നും 1,398 mm നും ഇടയിലാണ്.

ടൈഗര്‍ സ്പോര്‍ട് 660-ന്റെ സീറ്റ് നിലത്തു നിന്ന് 835 mm ഉയരത്തിലാണ് നല്‍കിയിരിക്കുന്നത്. ബൈക്കിന്റെ ഭാരം 206 കിലോഗ്രാമാണ്. ടൈഗര്‍ 660 സ്പോര്‍ട്ടിന്റെ ഇന്ധന ടാങ്കില്‍ 17.2 ലിറ്റര്‍ ഇന്ധനം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

നിലവില്‍ ജാപ്പനീസ് ബൈക്കുകളായ കവസാക്കി വെര്‍സിസ് 650, സുസുക്കി വി-സ്‌ട്രോം 650 XT എന്നിവ ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യയിലെ മിഡില്‍വെയ്റ്റ് സ്പോര്‍ട്സ് ടൂറര്‍ സെഗ്മെന്റിലേക്കാണ് ബ്രിട്ടീഷ് മോഡലും മത്സരത്തിനെത്തുന്നത്.

വിലനിര്‍ണ്ണയം അതിന്റെ ജാപ്പനീസ് എതിരാളികള്‍ക്ക് അടുത്ത് നിര്‍ത്തുന്നതിലൂടെ മത്സരം വിഭാഗത്തില്‍ ശക്തമാകുമെന്ന് വേണം പറയാന്‍.
Image Courtesy: topgearmagindia Via Triumph Motorcycles


Click it and Unblock the Notifications








