നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ വര്‍ഷം അവസാനമാണ് റൈഡര്‍ 125 എന്നൊരു മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 125 സിസി സെഗ്മെന്റിലേക്കുള്ള ബ്രാന്‍ഡിന്റെ ഒരു തിരിച്ചുവരവ് അടയാളപ്പെടുത്തിയ മോഡല്‍ കൂടിയാണ് റൈഡര്‍ 125.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

അതിന്റെ സ്പോര്‍ട്ടി ലുക്ക്, നല്ല റൈഡിംഗ് സവിശേഷതകള്‍, ഇന്ധനക്ഷമതയുള്ള എഞ്ചിന്‍ എന്നിവ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടി. എന്‍ട്രി ലെവല്‍ സ്പോര്‍ട്ടി കമ്മ്യൂട്ടറിന് നിലവില്‍ ഡ്രം പതിപ്പിന് 90,500 രൂപയും, ഡിസ്‌ക് ബ്രേക്ക് പതിപ്പുകള്‍ക്ക് 95,200 രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

വില്‍പ്പനയില്‍ കാര്യമായ നേട്ടങ്ങള്‍ ബ്രാന്‍ഡിന് സമ്മാനിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ ആളുകളിലേക്ക് വാഹനം എത്തിക്കുന്നതിന് ചെറിയ മിനുക്ക് പണികള്‍ക്ക് ഒരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. അതേ, മോട്ടോര്‍സൈക്കിളിലേക്ക് കുറച്ച് അപ്‌ഡേറ്റുകള്‍ വൈകാതെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിവിഎസ്.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

ഹൊസൂര്‍ ആസ്ഥാനമായുള്ള നിര്‍മാതാവ് 'വിക്ക്ഡ് അപ്ഡേറ്റ്' എന്ന് വിളിക്കുന്ന ഒരു ടീസര്‍ ചിത്രം പങ്കുവെച്ചാണ് ബൈക്കിന് ഉടന്‍ അപ്‌ഡേറ്റ് ലഭിക്കും എന്ന് അറിയിച്ചിരിക്കുന്നത്. 2022 ടിവിഎസ് റൈഡര്‍ ഔദ്യോഗികമായി 2022 ഒക്ടോബര്‍ 19-ന് വൈകുന്നേരം 7 മണിക്ക് ലോഞ്ച് ചെയ്യും.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

റൈഡര്‍ 'അതിന്റെ ഏറ്റവും പുതിയതും മികച്ചതുമായ ഒക്ടോബര്‍ 19-ന് പുറത്തിറങ്ങുമെന്നും അത് ടിവിഎസ് മോട്ടോവേര്‍സില്‍ അവതരിപ്പിക്കാന്‍ പോകുകയാണെന്നും' ടിവിഎസ് പറയുന്നു. 'മികച്ച സംഗീതം, ആവേശകരമായ വെളിപ്പെടുത്തലുകള്‍, ഇടപെടലുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയും അതിലേറെയും' ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍, കാഴ്ചക്കാര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഒരു അവതാര്‍ സൃഷ്ടിക്കാനാകും. നിലവില്‍, ടിവിഎസ് റൈഡര്‍ 125-ല്‍ റിവേഴ്സ് എല്‍സിഡി ഡിസ്പ്ലേയാണ് സജ്ജീകരിച്ചിരിക്കുന്നത്, അത് തന്നെ ഒരു സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയാണ്.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേഷന്‍, ഡ്യുവല്‍ ട്രിപ്പ് മീറ്ററുകള്‍, ടോപ്പ് ആന്‍ഡ് ആവറേജ് സ്പീഡ് റെക്കോര്‍ഡര്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, റൈഡ് മോഡുകള്‍ (ഇക്കോ, പവര്‍) എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വിവരങ്ങള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണിക്കുന്നു.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

ഒരു വര്‍ഷം മുമ്പ് ലോഞ്ച് ചെയ്ത സമയത്ത്, ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ഉള്‍പ്പെടുന്ന സ്മാര്‍ട്ട് Xonnect കണക്റ്റിവിറ്റിയുള്ള അഞ്ച് ഇഞ്ച് നിറമുള്ള TFT ക്ലസ്റ്ററോട് കൂടിയ പുതിയ വേരിയന്റ് ലഭിക്കുമെന്ന് ടിവിഎസ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക ടിവിഎസ് റൈഡറിന്റെ സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ടീസറുകളില്‍, നാവിഗേഷന്‍, വോയ്സ് അസിസ്റ്റന്റ് ഫീച്ചറുകള്‍ പ്രിവ്യൂ ചെയ്തിട്ടുണ്ട്.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

ടീസര്‍ വലിയ TFT ക്ലസ്റ്ററിന്റെ ആകൃതിയാണ് കാണിച്ചിരിക്കുന്നത്. അതിന്റെ ആസന്നമായ വരവ് ഏതാണ്ട് സ്ഥിരീകരിക്കുന്നു. ചെറിയ കോസ്മെറ്റിക് റിവിഷനുകളും കളര്‍ സ്‌കീമുകളും പുതിയ റേഞ്ച്-ടോപ്പിംഗ് വേരിയന്റിനൊപ്പം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, എന്നാല്‍ പ്രകടന മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ ത്രീ-വാല്‍വ് എഞ്ചിനാണ് റൈഡര്‍ 125 ഉപയോഗിക്കുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ പരമാവധി 11.22 bhp പവര്‍ ഔട്ട്പുട്ടും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. റൈഡര്‍ 125-ന് ഇന്റലിഗോ സൈലന്റ് എഞ്ചിന്‍ സ്റ്റാര്‍ട്ട് സിസ്റ്റവും ലഭിക്കുന്നു. റൈഡറിന് ഒരു അപ്പാച്ചെയുടെ സത്തയുണ്ട്, അതേസമയം അതിന്റെ മിതത്വം കാരണം കൂടുതല്‍ പ്രായോഗികമാണെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ 2022 Raider 125 അവതരിപ്പിക്കാനൊരുങ്ങി TVS; ടീസര്‍ ചിത്രം പങ്കുവെച്ചു

മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്ക് സജ്ജീകരണവുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. റൈഡര്‍ എതിരാളികളേക്കാള്‍ മികച്ച ഹാന്‍ഡിലിംഗും വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിമല്‍ ബ്രേക്കിംഗ് പ്രകടനത്തിനായി, ടിവിഎസ് റൈഡറില്‍ റോട്ടോ പെറ്റല്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗ് മികച്ചതാക്കാന്‍ സിബിഎസിന്റെ സുരക്ഷയും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tvs 2022 raider 125 launching soon in india revealed teaser out
Story first published: Monday, October 17, 2022, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X