Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ടിവിഎസ് മോട്ടോർ കമ്പനി ഇന്ന് ആഭ്യന്തര വിപണിയിൽ റോണിൻ ഔദ്യോഗികമായി അവതരിപ്പിക്കും. ടീസർ ക്യാമ്പയിനിലൂടെ വളരെക്കാലമായി നമ്മിൽ കൗതുകമുണർത്തുന്ന ഒരു മോഡലാണിത്.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

റോണിൻ സ്‌ക്രാംബ്ലറിന്റെ ലീക്ക്ഡ് സ്പൈ ചിത്രങ്ങൾ മോട്ടോർസൈക്കിളിന്റെ നിരവധി വിശദാംശങ്ങൾ നമുക്ക് നൽകുന്നു, എന്നാൽ ടിവിഎസിന്റെ ജംബിൾഡ് വേർഡ്സ് ടീസർ റോണിൻ, സെപ്പെലിൻ, റെട്രോൺ എന്നീ മൂന്ന് പേരുകൾ സൂചിപ്പിക്കുന്നു. അതായത് പൈപ്പ്‌ലൈനിൽ ഒന്നിലധികം മോട്ടോർസൈക്കിളുകൾ ഉണ്ടായിരിക്കാം എന്ന സൂചനയാണ് ഇത് നൽകുന്നത്.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

സെപ്പെലിൻ R എന്ന പേര് ഇന്ത്യയിലും ട്രേഡ് മാർക്ക് ചെയ്യപ്പെട്ടത് മുതൽ പ്രൊഡക്ഷൻ-സ്പെക്ക് സെപ്പെലിൻ ക്രൂയിസറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ വ്യാപകമാണ്, എന്നാൽ ഇന്ന് എത്തുന്നത് റോണിൻ മാത്രമായിരിക്കും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ടിവിഎസ് റോണിൻ സ്ക്രാമ്പ്ലർ ഒരു പുതിയ മോട്ടോർസൈക്കിളാണ്. ഇന്ത്യയിലെ ഇരുചക്രവാഹന നിർമ്മാതാക്കൾ ഇതുവരെ വ്യാപകമായി എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത വിഭാഗത്തിലേക്ക് ഇത് ചുവടുവെക്കും.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ക്രോം കേസിംഗുള്ള ഒരു റൗണ്ട് ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ, ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സിംഗിൾ പീസ് സീറ്റ്, 3D ടിവിഎസ് ലോഗോ, ടു-ടോൺ ബോഡി കളർ, സർക്കുലാർ റിയർവ്യൂ മിററുകൾ, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ബ്ലാക്ക് ഹീറ്റ് ഷീൽഡുള്ള സൈഡ് സ്ലംഗ് എക്‌സ്‌ഹോസ്റ്റ് യൂണിറ്റ്, സിൽവർ ഫിനിഷ്ഡ് ടിപ്പ് തുടങ്ങിയവ ടിവിഎസ് റോണിന്റെ സ്പൈ ചിത്രങ്ങൾ കാണിക്കുന്നു.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ഹെഡ്‌ലൈറ്റിനുള്ള എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ടെയിൽലൈറ്റ്, ടേൺ സിഗ്നലുകൾ, മസ്‌കുലാർ റിയർ ഫെൻഡർ, മെഷീൻഡ് അലോയി വീലുകൾ, ട്യൂബുലാർ ഗ്രാബ് ഹാൻഡിൽ, ബ്ലാക്ക്ഡ് എഞ്ചിൻ ഏരിയ, അപ്പ്റൈറ്റ് ഹാൻഡിൽബാർ പൊസിഷനിംഗ്, സെൻട്രലി പൊസിഷൻ ചെയ്‌ത ഫുട്‌പെഗുകൾ, എഞ്ചിൻ സംപ് ഗാർഡ് എന്നിവയാണ് ടിവിഎസ് റോണിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.

Image Source: Shreyas Sreedhar

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ഫ്രണ്ടിൽ അപ്പ്സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്. കൺസോളിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടായിരിക്കും.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ഏകദേശം 1.6 ലക്ഷം രൂപയോളമാണ് മോട്ടോർസൈക്കിളിന് ഞങ്ങൾ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. ഇത് നിലവിലെ അപ്പാച്ചെ RTR സീരീസിന് മുകളിലായി സ്ഥാപിക്കാൻ ചാൻസുണ്ട്. 223 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് എഞ്ചിനാവും മോട്ടോർസൈക്കിളിന്റെ ഹൃദയം.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ഇത് പരമാവധി 20 bhp കരുത്തും 20 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുമെന്നും ബ്രേക്കിംഗ് ഡ്യൂട്ടിക്കായി മുന്നിലും പിന്നിലും ഒരോ ഡിസ്കുകൾക്കൊപ്പം ഡ്യുവൽ ചാനൽ ABS സംവിധാനവും നൽകും.

Ronin, Zeppelin അല്ലെങ്കിൽ Retron; TVS -ന്റെ സസ്പെൻസ് ഇന്നറിയാം

ഹോണ്ട CB350 RS, യെസ്ഡി സ്‌ക്രാംബ്ലർ എന്നിവയ്‌ക്ക് വളരെ താഴെയാണ് ഇത് സ്ഥാനം പിടിക്കുന്നത് എന്നതിനാൽ ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികൾ വാഹനത്തിനില്ല.

More from DriveSpark

Article Published On: Wednesday, July 6, 2022, 11:17 [IST]
English summary
Tvs all set to break the suspense unveil its new motorcycle in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X