ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

ഇലക്ട്രിക് വാഹന രംഗത്ത് കുതിച്ചുചാട്ടം നടത്താന്‍ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടിവിഎസ്. ഇവി വിന്യാസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ഇവി ചാര്‍ജിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും മറ്റ് കണക്ടഡ് സേവനങ്ങള്‍ക്കുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും ആമസോണ്‍ ഇന്ത്യയും പങ്കാളിത്തത്തില്‍ ഏര്‍പെട്ടു.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

ഈ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ ടിവിഎസിന്റെ ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ആമസോണിന്റെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. ഇതിനോടൊപ്പം മറ്റ് ആമസോണ്‍ ബിസിനസ് ഗ്രൂപ്പുകളുടെ ലോജിസ്റ്റിക് ആവശ്യകതകള്‍ക്കായി ഇവ ഉപയോഗിക്കുന്ന കാര്യവും കമ്പനികളും പരിശോധിക്കുന്നുണ്ട്.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

തുടക്കമെന്ന നിലയില്‍ ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ പാര്‍ട്ണര്‍ ബേസ് വഴിയും രാജ്യത്തുടനീളമുള്ള ഡെലിവറി പങ്കാളികള്‍ വഴിയും ആമസോണ്‍ ഉപയോഗിക്കും. 2040-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരാനാണ് ഇരു കമ്പനികളുടെയും ശ്രമം.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

'കാലാവസ്ഥാ പ്രതിജ്ഞയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി 2040-ഓടെ കാര്‍ബണ്‍ പുറംതള്ളല്‍ പൂജ്യം ആക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആമസോണിന്റെ മറ്റൊരു നിര്‍ണായക ചുവടുവെപ്പാണ് ഈ സഹകരണം അടയാളപ്പെടുത്തുന്നത്. ഇലക്ട്രിക് മൊബിലിറ്റി ഞങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന ഘടകമാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുസ്ഥിര സേവനം നല്‍കുന്നതിനായി ഗതാഗത ശൃംഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു' ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ്, സപ്ലൈ ചെയിന്‍ ആന്‍ഡ് ഗ്ലോബല്‍ സ്‌പെഷ്യാലിറ്റി ഫുള്‍ഫില്‍മെന്റ് ഡയറക്ടര്‍ അഭിനവ് സിംഗ് പറഞ്ഞു.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

'ടിവിഎസ് മോട്ടോറുമായുള്ള ഞങ്ങളുടെ സഹകരണം നിലവിലുള്ള വാഹനവ്യൂഹത്തിലേക്ക് ഇലക്ട്രിക് ടൂ, ത്രീവീലറുകള്‍ ചേര്‍ത്തുകൊണ്ട് ഞങ്ങളുടെ ഡെലിവറി ശൃംഖലയെ ശക്തിപ്പെടുത്തുന്നു. ഇത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനെ പിന്തുണക്കുന്നു. 2025-ഓടെ 10,000 ഇവികള്‍ ഞങ്ങളുടെ വാഹനനിരയില്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യും' -സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

2040-ഓടെ കാര്‍ബണ്‍ പൂജ്യമാക്കാനുള്ള പ്രതിജ്ഞയുടെ ഭാഗമായി 2025-ഓടെ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് ആമസോണ്‍ ഇന്ത്യയുടെ ലക്ഷ്യം. പാരീസ് ഉടമ്പടിക്ക് 10 വര്‍ഷം മുമ്പ് ആഗോളതലത്തില്‍ 2030-ഓടെ 100,000 ഇവികള്‍ തങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

ഡെലിവറി, കമ്മ്യൂട്ടര്‍, പ്രീമിയം തുടങ്ങി എല്ലാ സെഗ്മെന്റുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്താനുള്ള ടിവിഎസ് മോട്ടോറിന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം ഗുണകരമാകും. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ എട്ട് പാദങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും പൂര്‍ണ പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലുമുള്ള സാന്നിധ്യം, ചാര്‍ജ്ജിംഗ് സൊല്യൂഷനുകള്‍, ഇതര ഉടമസ്ഥത മോഡലുകള്‍ എന്നിവയില്‍ കമ്പനിയുടെ ശ്രദ്ധ വിപുലപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇത് കൂടുതല്‍ സഹായകമാകും.ടൂ വീലര്‍, ത്രീ വീലര്‍ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് വ്യവസായത്തില്‍ വൈദ്യുതീകരണം നടത്തുന്നതില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫ്യൂച്ചര്‍ മൊബിലിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് മനു സക്സേന പറഞ്ഞു.

ഇനി വലിയ കളികള്‍ മാത്രം; ആമസോണ്‍ ഡെലിവറി ബോയ്‌സ് ഇനി കുതിക്കുക TVS ഇവികളില്‍

ഈ വര്‍ഷം തുടക്കത്തില്‍ സംയോജിത ഇലക്ട്രിക് മൊബിലിറ്റി പ്രൊവൈഡറായ മജന്ത ഇവിയുമായി സഹകരിച്ച് ഹൈദരാബാദിലെ ഡെലിവറി പങ്കാളികള്‍ക്കായി ഒരു കൂട്ടം ഇവികള്‍ ആമസോണ്‍ ഇന്ത്യ വിന്യസിച്ചിരുന്നു. ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ വാഹനങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു.

Most Read Articles

Malayalam
English summary
Tvs electric vehicles will be deployed for amazon s last mile deliveries under strategic partnership
Story first published: Wednesday, November 9, 2022, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X