TVS വലിയ ലക്ഷ്യങ്ങളുമായി സിംഗപ്പൂരില്‍; ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളാണ് ടിവിഎസ്. കമ്പനിയുടെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്ന പദ്ധതികളുടെ ഭാഗമായി സിംഗപ്പൂരില്‍ തങ്ങളുടെ ആദ്യത്തെ ടിവിഎസ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി വ്യാഴാഴ്ച പ്രഖ്യാപിച്ചു.

പുതിയ ടിവിഎസ് എക്സ്പീരിയന്‍സ്സെന്റര്‍ കമ്പനിയുടെ മുന്‍നിര മോഡലുകളായ ടിവിഎസ് അപ്പാച്ചെ RR310, ടിവിഎസ് അപ്പാച്ചെ RTR എന്നിവയുള്‍പ്പെടെ നിരവധി പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വാഗ്ദാനം ചെയ്യുമെന്ന്സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.സിംഗപ്പൂരിലെ വ്യക്തിഗത യാത്രയ്ക്കും ഡെലിവറി പ്രീമിയം സെഗ്മെന്റിനും ഉപകരിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിര ടിവിഎസ് അവതരിപ്പിക്കും.

ഈ കേന്ദ്രത്തില്‍ വാഹന സര്‍വീസ് സൗകര്യവും ലഭ്യമായിരിക്കും. അതോടൊപ്പംസ്പെയര്‍ പാര്‍ട്സുകളും വസ്ത്രങ്ങളും മറ്റ് ആക്‌സസറീസും ഇവിടെ നിന്ന് വാങ്ങാനാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരിലെ ചോംഗ് എയ്ക്ക് ഗ്രൂപ്പിന്റെ ഭാഗമായ മോട്ടോര്‍സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ടിവിഎസ് മോട്ടോര്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവരായിരിക്കും രാജ്യത്തെ വിതരണക്കാര്‍. 6 റീട്ടെയില്‍ ഔട്ട്ലെറ്റുകളും 8 വെയര്‍ഹൗസുകളും സ്വന്തമായുള്ള മോട്ടോര്‍സ്പോര്‍ട്ട് മേഖലയിലെ ശക്തമായ സാന്നിധ്യമാണ്. 1994-ല്‍ സ്ഥാപിതമായ മോട്ടോര്‍ സ്‌പോര്‍ട്ട് നിലവില്‍ 40-ലധികം ബ്രാന്‍ഡുകളുടെ വിതരണക്കാരാണ്.
അതേസമയം സ്‌പെയര്‍ പാര്‍ട്കുകള്‍, വസ്ത്രങ്ങള്‍, മോട്ടോര്‍സൈക്കിള്‍ ആക്സസറികള്‍ എന്നിവയ്ക്ക് ഏറ്റവും മികച്ച സ്റ്റോക്കിസ്റ്റ് കൂടിയാണ് മോട്ടോര്‍ സ്‌പോര്‍ട്ട്.'സിംഗപ്പൂരില്‍ ഉദ്ഘാടനം ചെയ്ത ഈ അത്യാധുനിക എക്‌സ്പീരിയന്‍സ് സെന്റര്‍ ഈ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ദൃഢമാക്കും. ഞങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ പ്രീമിയം ശ്രേണി അവതരിപ്പിക്കുന്നതിനാല്‍, മൊബിലിറ്റിയുടെ ലോകത്ത് പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇത് വഴിയൊരുക്കും' പിടി ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസിഡന്റ് ഡയറക്ടര്‍ ജെ തങ്കരാജന്‍ പറഞ്ഞു.

സിംഗപ്പൂരിലെ താല്‍പര്യക്കാര്‍ക്കായി മുന്‍നിര മോഡലുകളായ ടിവിഎസ് അപ്പാച്ചെ RR310, ടിവിഎസ് അപ്പാച്ചെ RTR സീരീസ് എന്നിവ അനുഭവിച്ചറിയാമെന്ന് ജെ തങ്കരാജന്‍ പറഞ്ഞു.അന്താരാഷ്ട്ര ബിസിനസ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതിനുള്ള നിരവധി വര്‍ഷത്തെ പ്രതിബദ്ധതയോടെ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി അളവുകോല്‍ സ്ഥാപിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്റര്‍നാഷനല്‍ ബിസിനസ് വൈസ് പ്രസിഡന്റ് രാഹുല്‍ നായക് പറഞ്ഞു. സിംഗപ്പൂരില്‍ കാലെടുത്ത് വെച്ചതോടെ ഞങ്ങളുടെ ആഗോള അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേക്ക് ഒരു പടി കൂടി കടന്നതായി രാഹുല്‍ നായക് കൂട്ടിച്ചേര്‍ത്തു.

റേസ് പെര്‍ഫോമന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടിവിഎസ് അപ്പാച്ചെ സ്‌പോര്‍ട്‌സ് സെഗ്മെന്റിനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു. ഇത് സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് വളരെ അഭികാമ്യമായ ഉല്‍പ്പന്നമാക്കി മാറ്റുകയും ലോകമെമ്പാടും 4.8 ദശലക്ഷത്തിലധികം ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കുന്നതിന് കാരണമായി കമ്പനി പറഞ്ഞു. ഐസിഇ വാഹനങ്ങള്‍ക്കൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലും അതീവ ശ്രദ്ധ പതിപ്പിച്ചാണ് ടിവിഎസ് മുന്നോട്ട് പോകുന്നത്. നവീകരിച്ച ടിവിഎസ് ഐക്യൂബിന് വിപണിയില്‍ മികച്ച പ്രതികരണമാണ്.

അടുത്തിടെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ 200 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി ടിവിഎസ് തലക്കെട്ട് സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം ഇവി വിന്യാസം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ഇവി ചാര്‍ജിംഗ് ശൃംഖല മെച്ചപ്പെടുത്തുന്നതിനും മറ്റ് കണക്ടഡ് സേവനങ്ങള്‍ക്കുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും ആമസോണ്‍ ഇന്ത്യയും പങ്കാളിത്തത്തില്‍ ഏര്‍പെട്ടിട്ടുണ്ട്. ഡെലിവറി, കമ്മ്യൂട്ടര്‍, പ്രീമിയം തുടങ്ങി എല്ലാ സെഗ്മെന്റുകളിലും ഇലക്ട്രിക് വാഹനങ്ങള്‍ അണിനിരത്താനുള്ള ടിവിഎസ് മോട്ടോറിന്റെ ലക്ഷ്യത്തിന് ഈ പങ്കാളിത്തം ഗുണകരമാകും. തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ ടിവിഎസിന്റെ ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ആമസോണിന്റെ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ധാരണയായിരുന്നു.

2040-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരാനാണ് ഇരു കമ്പനികളുടെയും ശ്രമം. 2040-ഓടെ കാര്‍ബണ്‍ പൂജ്യമാക്കാനുള്ള പ്രതിജ്ഞയുടെ ഭാഗമായി 2025-ഓടെ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നാണ് ആമസോണ്‍ ഇന്ത്യയുടെ ലക്ഷ്യം. പാരീസ് ഉടമ്പടിക്ക് 10 വര്‍ഷം മുമ്പ് ആഗോളതലത്തില്‍ 2030-ഓടെ 100,000 ഇവികള്‍ തങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ എട്ട് പാദങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും പൂര്‍ണ പോര്‍ട്ട്ഫോളിയോ അവതരിപ്പിക്കുമെന്ന് ടിവിഎസ് പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tvs expands presence into asean region launches first tvs experience centre in singapore
Story first published: Thursday, November 24, 2022, 16:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X