ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

തങ്ങളുടെ പുതിയ 125 സിസി മോട്ടോര്‍സൈക്കിളായ റൈഡര്‍ ലാറ്റിന്‍ അമേരിക്ക (LATAM) വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. പുതിയ പ്രീമിയം 125 സിസി മോട്ടോര്‍സൈക്കിള്‍ ഒരു പുതിയ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ഈ മോട്ടോര്‍സൈക്കിള്‍ ഇതിനകം തന്നെ ഇന്ത്യയിലും നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യുന്നുണ്ട്. ടിവിഎസ് റൈഡറിന് അതിന്റെ രൂപഭാവത്തില്‍ സ്‌പോര്‍ട്ടിയും കമ്മ്യൂട്ടറും ഇടകലര്‍ന്നിരിക്കുന്നു. വിചിത്രമായി തോന്നുന്ന ഡിആര്‍എല്ലുകളുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഡിസൈന്‍ ഹൈലൈറ്റ്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

വശത്ത് ആവരണവും എഞ്ചിന്‍ ഗാര്‍ഡും ഉള്ള മസ്‌കുലര്‍ ലുക്ക് ഫ്യൂവല്‍ ടാങ്കും മോഡലിന് ലഭിക്കുന്നു. സ്‌ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നീ നാല് നിറങ്ങളില്‍ റൈഡര്‍ ലഭ്യമാണ്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഒരു പ്രധാന വിപണിയാണ് LATAM. ഈ മേഖലയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എപ്പോഴും നല്ല അംഗീകാരമുണ്ട്. 125 സിസി ടിവിഎസ് അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ് പ്രസിഡന്റ് ആര്‍ ദിലീപ് പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

പുതിയ കാലത്തെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ കൊളംബിയ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ തുടങ്ങിയ പ്രധാന വിപണികളിലുടനീളം റൈഡര്‍ ലഭ്യമാകും.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

പ്രാദേശിക ഉപഭോക്തൃ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിലും മികച്ച ഇന്‍-ക്ലാസ് സവിശേഷതകളും അത്യാധുനിക സാങ്കേതികവിദ്യയും അഭിമാനിക്കുന്ന സെഗ്മെന്റുകളിലുടനീളം അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തങ്ങളുടെ യുവ ഉപഭോക്താക്കള്‍ ടിവിഎസ് റൈഡറിന്റെ സവിശേഷമായ റൈഡ് സ്വഭാവത്തെ അഭിനന്ദിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ത്രീ വാല്‍വ് എഞ്ചിനാണ് ടിവിഎസ് റൈഡറിന് കരുത്തേകുന്നത്. ഈ യൂണിറ്റ് 7,500 rpm-ല്‍ 11.2 bhp കരുത്തും 6,000 rpm-ല്‍ 11.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

എഞ്ചിന്‍ 5-സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ബൈക്കിന് പവര്‍, ഇക്കോ എന്നീ രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. പവര്‍ മോഡ് പവര്‍ ബാന്‍ഡിന്റെ മുകള്‍ ഭാഗത്ത് 10 ശതമാനം കൂടുതല്‍ പവര്‍ വാഗ്ദാനം ചെയ്യുന്നു.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ടിവിഎസ് റൈഡറിന് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ലഭിക്കുന്നു, അതേസമയം ബ്രേക്കിംഗ് പ്രകടനം ഡിസ്‌ക്, ഡ്രം ബ്രേക്ക് സജ്ജീകരണത്തില്‍ നിന്നാണ്. അടിസ്ഥാന വേരിയന്റിന് രണ്ടറ്റത്തും ഡ്രം ബ്രേക്കുകള്‍ മാത്രമേ ലഭിക്കൂ. സ്റ്റാന്‍ഡേര്‍ഡായി കോംബി ബ്രേക്കിംഗോടെയാണ് ബൈക്ക് വരുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ടിവിഎസ് റൈഡറിന്റെ എര്‍ഗണോമിക്സ് വികസിപ്പിച്ചെടുത്തത് റൈഡറുടെ സൗകര്യത്തിന് പ്രാധാന്യം നല്‍കിയാണ്. ബൈക്കിന് കുറഞ്ഞ സീറ്റ് ഉയരം ലഭിക്കുന്നു, നീളമുള്ള വീല്‍ബേസില്‍ ബാലന്‍സ് ചെയ്തിരിക്കുന്നു, മികച്ച എര്‍ഗണോമിക്സ്, ഒപ്പം മോണോ-ഷോക്ക് ആകര്‍ഷകമായ റൈഡും ഹാന്‍ഡിലിംഗും നല്‍കുന്നു.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

പോയ വര്‍ഷം അവസാനത്തോടെയായിരുന്നു ഈ മോഡലിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 125 സിസി സെഗ്മെന്റിലേക്കുള്ള ടിവിഎസിന്റെ ഒരു തിരിച്ചുവരവായിരുന്നു റൈഡര്‍ 125. നേരത്തെ ഈ ശ്രേണിയില്‍ മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നെങ്കിലും വില്‍പ്പന കുറയുകയും എതിരാളികള്‍ ശക്തരാകുകയും ചെയ്തതോടെ ആഭ്യന്തര വിപണിയില്‍ ഉള്ള വില്‍പ്പന നിര്‍ത്തി, കയറ്റുമതിയില്‍ മാത്രമായിരുന്നു കമ്പനിയുടെ ശ്രദ്ധ.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

എന്നാല്‍ ഈ ശ്രേണിയില്‍ ആവശ്യക്കാര്‍ കൂടുന്നു എന്ന് മനസ്സിലാക്കിയ കമ്പനി ഇപ്പോള്‍ റൈഡര്‍ 125 എന്നൊരു മോഡലുമായി തിരികെ എത്തിയിരിക്കുകയാണ്. തുടക്ക നാളുകളില്‍ മികച്ച സ്വീകാര്യതയാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ഈ സെഗ്മെന്റില്‍ ഒരു വെറൈറ്റി ലുക്കിലാണ് മോട്ടോര്‍സൈക്കിളിനെ ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയില്‍ സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ പോലെ തോന്നുമെങ്കിലും, കമ്മ്യൂട്ടര്‍ ശ്രേണിയിലാണ് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ഇന്ത്യന്‍ വിപണിയില്‍ റൈഡര്‍ 125-ന്റെ വില പരിശോധിക്കുകയാണെങ്കില്‍ 77,500 രൂപ (എക്‌സ്‌ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. പുതിയ സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ അതിന്റെ എതിരാളികളുടെ പ്രായോഗികത വാഗ്ദാനം ചെയ്യുമ്പോള്‍ യുവ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. വാസ്തവത്തില്‍, ടിവിഎസ് പറയുന്നത്, തങ്ങളുടെ ഉപഭോക്താക്കളില്‍ 39 ശതമാനവും യുവാക്കളാണ്, അത് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ടിവിഎസ് റൈഡര്‍ 125 ന് സ്പോര്‍ട്ടി, കമ്മ്യൂട്ടര്‍ എന്നിവയുടെ സമ്മിശ്രമായ രൂപമാണ് ലഭിക്കുന്നത്. വിചിത്രമായി തോന്നുന്ന ഡിആര്‍എല്ലുകളോടുകൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പാണ് പ്രധാന സവിശേഷതയായി എടുത്ത് പറയേണ്ടത്. മോട്ടോര്‍സൈക്കിളിന്റെ വശങ്ങളില്‍ ആവരണവും എഞ്ചിന്‍ ഗാര്‍ഡും ഉള്ള മസ്‌കുലര്‍ ലുക്ക് ഫ്യൂവല്‍ ടാങ്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

സ്പ്ലിറ്റ് സീറ്റുകള്‍ മികച്ച റൈഡിംഗ് വാഗ്ദാനം ചെയ്യുന്നു, അതേസമയം ഒരു ചങ്കി സിംഗിള്‍ പീസ് ഗ്രാബ് റെയില്‍ പിന്നില്‍ ഉദ്ദേശ്യം നിറവേറ്റുന്നു. നല്ല രീതിയില്‍ രൂപപ്പെടുത്തിയ എല്‍ഇഡി ടെയില്‍ലൈറ്റുകളും 17 ഇഞ്ച് അലോയ് വീലുകളും ബൈക്കിന് ലഭിക്കുന്നു. യെല്ലോ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് റൈഡര്‍ 125-ന് ലഭിക്കുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

മൂന്ന് ട്രിപ്പ് മീറ്ററുകള്‍, ശൂന്യമായ ഇന്‍ഡിക്കേറ്ററിലേക്കുള്ള ദൂരം, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍-ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ശരാശരി സ്പീഡ് റെക്കോര്‍ഡര്‍ എന്നിവയുള്‍പ്പെടെ നിരവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ കണ്‍സോളും ടിവിഎസ് റൈഡര്‍ 125-ല്‍ ലഭ്യമാണ്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

മറ്റ് ടെല്‍-ടെയില്‍ ലൈറ്റുകള്‍ക്ക് പുറമെ, സൈഡ്-സ്റ്റാന്‍ഡ് കട്ട്-ഓഫ് സ്വിച്ചും ബൈക്കിന് സുരക്ഷാ സവിശേഷതയായി ലഭിക്കുന്നു. ഹോണ്ട CB ഷൈന്‍, ഷൈന്‍ SP 125, ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍ 125, NS 125 എന്നിവയുള്‍പ്പെടെയുള്ള മോഡലുകള്‍ക്കെതിരെയാണ് ടിവിഎസ് റൈഡര്‍ 125 മത്സരിക്കുന്നത്.

ലാറ്റിന്‍ അമേരിക്കയിലും വില്‍പ്പനയ്ക്ക് എത്തി Raider 125; ലക്ഷ്യം യുവാക്കളെന്ന് TVS

ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഏറ്റവും നൂതനമായ 125 സിസി മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ടിവിഎസ് റൈഡര്‍. രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ 125 സിസി മോട്ടോര്‍സൈക്കിള്‍ പ്രീമിയം സ്‌റ്റൈലിംഗും സവിശേഷതകളും ആധുനിക സാങ്കേതികവിദ്യയും കമ്പനി നല്‍കിയിട്ടുണ്ട്. റൈഡറിലൂടെ, 125 സെഗ്മെന്റില്‍ മികച്ച വില്‍പ്പന നേടിയെടുക്കാന്‍ ടിവിഎസ് സാധിക്കുമെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Thursday, March 3, 2022, 10:22 [IST]
English summary
Tvs launched raider 125 in latin america read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X